മരുന്നുകളുടെ വില കുറയ്ക്കാനായി രൂപകല്പന ചെയ്ത ട്രംപ്ആര്‍എക്സ് പദ്ധതി യുഎസില്‍
നിലവില്‍ വന്നു. ട്രംപ്ആര്‍എക്സ് ഒരു പോര്‍ട്ടലാണ്. ഡോക്ടര്‍മാരുടെ കുറിപ്പടിയുള്ളവര്‍ക്ക് ഈ പോര്‍ട്ടലില്‍ കുറഞ്ഞവിലയില്‍ മരുന്നുകള്‍ ലഭ്യമാകും.

പ്രമേഹം, ശരീരഭാരം കുറയ്ക്കുക, ഫെര്‍ട്ടിലിറ്റി ചികിത്സ, ഹൃദ്രോഗ്രം, ഓട്ടോഇമ്മ്യൂണ്‍ തകരാറുകള്‍, ശ്വസന പരിചരണം, പുകവലി നിര്‍ത്തല്‍ എന്നിവയ്ക്കുള്ള മരുന്നുകളാണ് തുടക്കത്തില്‍ ലഭ്യമാക്കുക. സ്ത്രീകളുടെ ആരോഗ്യ സംബന്ധിയായ മരുന്നുകളും പോര്‍ട്ടലില്‍ നിന്നും വാങ്ങാന്‍ സാധിക്കും.
ട്രംപ്ആര്‍എക്സ് പ്രവര്‍ത്തനം:
- പോര്‍ട്ടല്‍ സേവനങ്ങള്‍ റൊക്കം പണത്തിന് മാത്രമാണ് ലഭ്യമാകുക. ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് വഴി മരുന്നുകള്‍ വാങ്ങാനാകില്ല.
- മരുന്നുകള്‍ വാങ്ങുന്നതിന് ഡോക്ടറുടെ സാധുവായി കുറപ്പടി ആവശ്യമാണ്.
- ഫൈസര്‍, മെര്‍ക്ക്, ആസ്ട്രസെനെക്ക, എലി ലില്ലി, ജെനെന്‍ടെക് എന്നിവയുള്‍പ്പെടെ ഒരു ഡസനിലധികം ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ മരുന്നുകള്‍ ലഭ്യമാണ്.
- കാലക്രമത്തില്‍ കൂടുതല്‍ മരുന്നുകള്‍ പോര്‍ട്ടലില്‍ ചേര്‍ക്കപ്പെടും.
- ട്രംപ്ആര്‍എക്സ് സേവനങ്ങള്‍ ഇന്‍ഷൂറന്‍സ് പരിധിയിലാക്കാനുള്ള ശ്രമം യുഎസ് ഭരണകൂടം തുടങ്ങി. ഇതിനുവദിക്കുന്ന നിയമം പാസാക്കാന്‍ പ്രസിഡന്റ് ട്രംപ് കോണ്ഗ്രസിനോടാവശ്യപ്പെട്ടിട്ടുണ്ട്.
ട്രംപ്ആര്എക്സിന്റെ ആവശ്യകത
സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് പറയുന്നതനുസരിച്ച് അമേരിക്കന്‍ കുടുംബങ്ങളുടെ പ്രധാന സാമ്പത്തിക ആശങ്കകളില്‍ ഒന്നാണ് പ്രിസ്ക്രിപ്ഷന് മരുന്നുകളുടെ വില. ഈ പ്രശ്നത്തിനൊരു പരിഹാരമായാണ് ട്രംപ് ആര്‍എക്സ് അവതരിപ്പിക്കപ്പെട്ടത്. മരുന്ന് നിര്‍മ്മാതാക്കളില്‍ നിന്നും ഉത്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെ നേരിട്ട് രോഗികളിലേയ്ക്കെത്തിക്കുകയാണ് ലക്ഷ്യം.
ലഭ്യമായ മരുന്നുകളുടെ പൂര്‍ണ്ണ പട്ടിക
ട്രംമ്പ്ആര്എക്സിന് കീഴില്‍ നിലവില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന 43 മരുന്നുകള്‍ ഇതാ:
- Abrilada®
- Airsupra®
- Azulfidine®
- Azulfidine® En-Tabs
- Bevespi®
- Cetrotide®
- Chantix®
- Cleocin®
- Colestid®
- Cortef®
- Cytomel®
- Diflucan®
- Duavee®
- Estring®
- Eucrisa®
- Farxiga®
- Genotropin®
- Gonal-F®
- Insulin Lispro
- Levoxyl®
- Lopid®
- Medrol®
- Ngenla®
- Nicotrol®
- Ovidrel®
- Ozempic® Pen
- Premarin®
- Premarin® Vaginal Cream
- Prempro®
- Pristiq®
- Protonix®
- Tikosyn®
- Toviaz®
- Vfend®
- Viracept®
- Wegovy® Pen
- Wegovy® Pill
- Xeljanz®
- Xigduo® XR
- Zarontin®
- Zavzpret®
- Zepbound®
- Zyvox®
കൂടുതല്‍ മരുന്നുത്പാദകരെ പോര്‍ട്ടലില്‍ ചേര്‍ക്കുമെന്നും ഇതുവഴി സേവനം വിപുലീകരിക്കാനാകുമെന്നും ട്രംപ് ഭരണകൂടം പറഞ്ഞു. ഇന്‍ഷൂറന്‍ പരിരക്ഷയ്ക്ക് കോണ്‍ഗ്രസിന്റെ അനുമതി ലഭ്യമാകുന്നതിനെ ആശ്രയിച്ചായിരിക്കും പദ്ധതിയുടെ ഭാവി. ഇന്‍ഷൂറന്‍സ് കവറേജ് ലഭ്യമാകുന്ന പക്ഷം കൂടുതല്‍ പേര്‍ക്ക് സേവനം ലഭ്യമാകും.
ട്രംപിന്റെ മരുന്നുമായി ബന്ധപ്പെട്ട നയങ്ങള്‍ ട്രംപ്ആര്എക്സില് ഒതുങ്ങുന്നില്ല. അധികാരമേറ്റതിന് ശേഷവും മുന്‍പും രാജ്യത്ത് മരുന്നുവില കുറയ്ക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ആവര്‍ത്തിച്ചിരുന്നു. രാജ്യത്ത് മരുന്നുത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ഇറക്കുമതി മരുന്നുകള്‍ക്ക് മേല്‍ തീരുവ ചുമത്താനും ട്രംപ് തയ്യാറായി.
"ഒരു അനുകൂലമായ രാഷ്ട്രത്തില്‍ വിലനിര്‍ണ്ണയ നിയമമാണ് പ്രധാനം. ഇതിനര്‍ത്ഥം, മറ്റ് വികസിത സമ്പദ്വ്യവസ്ഥകളില് ലഭ്യമാകുന്നത് പോലെ കുറഞ്ഞ തുകയ്ക്ക് അമേരിക്കക്കാര്‍ക്കും മരുന്നുകള്‍ ലഭ്യമാകണം. ട്രംപ്ആര്‍എക്സ് പ്രകാരം അതിന് സാധിക്കുമെന്ന് കരുതുന്നു. ആസ്ട്രാസെനെക്ക, എലി ലില്ലി, ഇഎംഡി സെറോണോ, നോവോ നോര്‍ഡിസ്ക്, ഫൈസര്‍ തുടങ്ങിയ കമ്പനികളുമായി വൈറ്റ് ഹൗസ് ഇതിനകം എംഎഫ്എന്‍ വിലനിര്‍ണ്ണയ കരാറുകളില്‍ ഒപ്പുവച്ചിട്ടുണ്ട്. കൂടുതല്‍ നിര്‍മ്മാതാക്കള്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നു. യുഎസ് രോഗികള്‍ വിദേശത്തുള്ള രോഗികളേക്കാള്‍ 5-10 മടങ്ങ് കൂടുതല്‍ പണം നല്‍കുന്നത് അനുവദനീയമല്ല. ഈ പ്രവണത നിലനില്‍ക്കില്ലെന്ന് ഉറപ്പുവരുത്തും, " ട്രംപ് പറഞ്ഞു.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
