കഴിഞ്ഞ കുറേ നാളുകളായി അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യനിലയെക്കുറിച്ച് നിരവധി ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ട്രംപിന്‍റെ ആരോഗ്യത്തെ സംബന്ധിച്ച് വലിയ വിവാദങ്ങളാണ് അമേരിക്കയിൽ നടക്കുന്നത്. 2024ൽ മുൻ പ്രസിഡണ്ട് ജോ ബൈഡന്‍റ് ആരോഗ്യസ്ഥിതിയെ നിശിതമായി പരിഹസിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ആളായതിനാല്‍ തന്നെ ട്രംപിന്റെ രാഷ്ട്രീയ എതിരാളികൾ ഈ അവസരം ഒട്ടും പാഴാക്കുന്നില്ല. ശക്തമായ പ്രചാരണങ്ങളാണ് ട്രംപിന്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് നടക്കുന്നത്. എന്തായാലും നാളെ ട്രംപ് ശാരീരിക പരിശോധനയ്ക്ക് വിധേയമാകുമെന്നാണ് ഇപ്പോൾ വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ട്രംപിന്‍റെ ശരീരത്തിൽ ചതവും വീക്കവും പ്രകടമായതിനെത്തുടർന്ന് ആശങ്കകൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് വെള്ളിയാഴ്ച അദ്ദേഹം ശാരീരിക പരിശോധനയ്ക്ക് വിധേയനാകുന്നത്. "വെള്ളിയാഴ്ച രാവിലെ, പ്രസിഡന്‍റ് ട്രംപ് വാൾട്ടർ റീഡ് മെഡിക്കൽ സെന്റർ സന്ദർശിച്ച് ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തും " വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു. അതിനുശേഷം താമസിയാതെ പ്രസിഡന്റ് ട്രംപ് മിഡിൽ ഈസ്റ്റിലേക്ക് പോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും എന്ന് ലീവിറ്റിന്‍റെ പ്രസ്താവന കൂട്ടിച്ചേർത്തു.

ജനുവരിയിൽ ട്രംപ് പ്രസിഡന്റായതിനുശേഷം അദ്ദേഹത്തിന്‍റെ ആരോഗ്യത്തെക്കുറിച്ച് നിരവധി ആശങ്കകൾ ഉയർന്നിരുന്നു. ട്രംപിന്റെ വലതുകൈയിൽ വ്യക്തമായ നിറവ്യത്യാസം കാണാം. എന്നാൽ അത് അദ്ദേഹം ചിലപ്പോൾ മേക്കപ്പ് ഉപയോഗിച്ച് അത് മറയ്ക്കാറുണ്ട്. എന്നാൽ കഴിഞ്ഞ ഏപ്രിൽ 11-ന് ട്രംപ് വൈദ്യ പരിശോധനയ്ക്ക് വിധേയമായിരുന്നു. ആ പരിശോധനയിൽ ട്രംപിന്‍റെ കണങ്കാലുകളിൽ ചെറിയ തടിപ്പും വലതുകൈയിൽ ചതവും കണ്ടെത്തി. എന്നാൽ ഇത് വലിയ പ്രശ്നമല്ലെന്നും ട്രംപ് പൂർണ ആരോഗ്യവാനാണെന്നും ശാരീരിക പ്രശ്നങ്ങളിലെന്നുമാണ് ഡോക്ടർമാർ അന്ന് പറഞ്ഞത്.
'ജീവിതത്തിൽ ഇന്നുവരെ ഇത്രയും നല്ലരീതിയിൽ ഒരിക്കലും തോന്നിയിട്ടില്ല' എന്ന് സെപ്തംബറിൽ ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റുഫോമായ ട്രൂത്ത് സോഷ്യലിൽ വ്യക്തമാക്കിയിരുന്നു. ട്രംപിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വലിയ ചർച്ചകൾ ഉയർന്നതോടെയാണ് പ്രസിഡന്‍റ് തന്നെ നിലപാട് വ്യക്തമാക്കിയത്. ട്രംപിന്റെ കൈകളിൽ അസാധാരണമായ ഒരു നിറവ്യത്യാസം കണ്ടതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായത്. 2015ൽ തന്റെ ആരോഗ്യത്തെ കുറിച്ച് ട്രംപ് പറഞ്ഞത്, ലോകത്തിലെ ഏറ്റവും ആരോഗ്യമുള്ള പ്രസിഡണ്ടുമാരിൽ ഒരാളാണ് താനെന്നായിരുന്നു.
"ട്രംപ് വളരെ പ്രായമായിരിക്കുന്നു, അദ്ദേഹത്തിന്റെ ആരോഗ്യം മോശമാണ്. ഈ പ്രധാനപ്പെട്ട ജോലിയിൽ നമുക്ക് വേണ്ടത് ആരോഗ്യമുള്ള, ബുദ്ധിമാനായ ഒരു വ്യക്തിയാണ്. ട്രംപ് രാജിവയ്ക്കണം" എന്നാണ് ട്രംപിന്‍റെ ആരോഗ്യത്തെ സംബന്ധിച്ച് വൈറലായ വിഡിയോയിൽ ഒരാൾ കുറിച്ചത്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications