ഇസ്രയേൽ-ഇറാൻ യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. പരസ്പരം പോരാട്ടം ശക്തിപ്പെടുത്തുകയാണ് ഇരുരാജ്യങ്ങളും. ഇറാനിലെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ഇസ്രയേൽ വ്യോമാക്രമണം കടുപ്പിച്ചു. ടെഹ്റാന് പുറമേ ക്വോമിലും വൻ നാശനഷ്ടമുണ്ടായി. ഇറാന്‍റെ ആക്രമണത്തിൽ ഇസ്രയേലിലെ റമത് ഗനിൽ നാശനഷ്ടമുണ്ടായി. അതേസമയം ഹോർമുസ് കടലിടുക്ക് അടച്ചതോടെ ലോകത്താകമാനമുള്ള എണ്ണ വിതരണം ആശങ്കയിലാണ്. അതേസമയം ഹോർമുസ് കടലിടുക്കിലൂടെ കടന്ന് പോകുന്ന എണ്ണ ടാങ്കറുകൾക്ക് ആവശ്യമെങ്കിൽ അമേരിക്കൻ നാവികസേന അകമ്പടി സേവിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
അമേരിക്ക ഉണ്ടെന്ന് ട്രംപ്
ആവശ്യമെങ്കിൽ, എത്രയും വേഗം അമേരിക്കൻ നാവികസേന ഹോർമുസ് കടലിടുക്കിലൂടെ ടാങ്കറുകൾക്ക് അകമ്പടി സേവിക്കാൻ തുടങ്ങും. എന്തുതന്നെയായാലും, ലോകത്തേക്ക് സൗജന്യമായി ഊർജ്ജപ്രവാഹം അമേരിക്ക ഉറപ്പാക്കും- ട്രംപ് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ പറഞ്ഞു. സംഘർഷങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഗൾഫ് വഴിയുള്ള സമുദ്ര വ്യാപാരത്തിന് രാഷ്ട്രീയ റിസ്ക് ഇൻഷുറൻസും സാമ്പത്തിക ഗ്യാരണ്ടികളും നൽകണമെന്ന് അദ്ദേഹം യുണൈറ്റഡ് സ്റ്റേറ്റ്സ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനോട് (ഡിഎഫ്‌സി) നിർദ്ദേശിച്ചു.
വില ഉയർന്നത് 8 ശതമാനത്തോളം
യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുവരെ 8 ശതമാനത്തോളമാണ് വില ഉയർന്നത്. 2024 ജൂലൈയ്ക്ക് ശേഷം ആദ്യമായി ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 85 ഡോളറിനു മുകളിലെത്തി. പശ്ചിമേഷ്യയിലെ സംഘർഷം കയറ്റുമതിയെ തടസ്സപ്പെടുത്തിയതോടെ യൂറോപ്യൻ പ്രകൃതിവാതക വില തുടർച്ചയായ രണ്ടാം ദിവസവും ഉയർന്നു. ഇറാനും ഒമാനും ഇടയിലുള്ള ഇടുങ്ങിയ ചോക്ക്പോയിന്റായ ഹോർമുസ് കടലിടുക്ക് ആഗോള എണ്ണ കയറ്റുമതിയുടെ ഏകദേശം അഞ്ചിലൊന്ന് കൈകാര്യം ചെയ്യുന്നു.

ആശങ്ക വേണ്ടെന്ന് ഇന്ത്യ
അതേസമയം ഹോർമുസ് കടലിടുക്ക് അടച്ചതിൽ ആശങ്ക വേണ്ടെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. രാജ്യത്ത് 50 ദിവസത്തിലധികം ക്രൂഡ് ഓയിൽ സ്റ്റോക്കുണ്ടെന്നും പ്രതിസന്ധികളില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മിഡിൽ ഈസ്റ്റിലെ വർദ്ധിച്ചുവരുന്ന പിരിമുറുക്കവും ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചുപൂട്ടലും മൂലം ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഊർജ്ജ സുരക്ഷയെക്കുറിച്ച് ആശങ്കകൾ ഉയർന്ന സാഹചര്യത്തിലാണ് വിലയിരുത്തൽ നടത്തിയത്.
ഇന്ത്യ അസംസ്കൃത എണ്ണ ആവശ്യകതകൾക്കായി മറ്റ് രാജ്യങ്ങളെ വളരെയധികം ആശ്രയിക്കുന്നു. മൊത്തം ആവശ്യകതയുടെ 88-90 ശതമാനവും ഇറക്കുമതിയാണ്. 2024 ൽ ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉപഭോക്താക്കളിൽ ഇന്ത്യ ചൈനയെ മറികടന്നിരുന്നു.
ദുബായിൽ വീണ്ടും ഡ്രോൺ ആക്രമണം
ഗൾഫ് മേഖല ശാന്തമാകുന്നതിനിടെ ദുബായിൽ വീണ്ടും ഇറാന്‍റെ ഡ്രോൺ ആക്രമണം. യുഎസ് നയതന്ത്ര കാര്യാലയത്തിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. എന്നാൽ ഡ്രോൺ ആക്രമണത്തെ ചെറുത്തെന്ന് അധികൃതർ അറിയിച്ചു. മൂന്ന് ദിവസത്തെ സംഘർഷ ഭീതിക്ക് ശേഷം ഗൾഫ് മേഖല അൽപം ശാന്തമാകുന്നതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. അതേസമയം, ഇറാൻ ആദ്യം ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന നിലപാട് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചു. ആക്രമണം ചെറുക്കാൻ ഇസ്രായേലും അമേരിക്കയും നിർബന്ധിതരാകുകയായിരുന്നെന്നും ട്രംപ് പറഞ്ഞു.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ബംഗളൂരു മഴ: നഗരത്തെ കാത്തിരിക്കുന്നത് വലിയ ഗതാഗതക്കുരുക്കോ?

സ്വർണ നിക്ഷേപം: ലാഭം കൊയ്യാൻ ഈ വഴികൾ പരീക്ഷിക്കൂ

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

വന്ദേ ഭാരത് സ്ലീപ്പർ: മുംബൈ-ബംഗളൂരു യാത്ര ഇനി മിന്നൽ വേഗത്തിൽ

നിഫ്റ്റി 24,000 കടന്നോ? വിപണിയിലെ അപ്രതീക്ഷിത നീക്കങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു



Click it and Unblock the Notifications