കൂടുതൽ കർശനമായ നടപടികളിലേക്ക് കടക്കുകയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇപ്പോൾ ഇതാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനുള്ള നിയന്ത്രണചട്ടങ്ങളില്‍ നിന്ന് യുഎസ് സംസ്ഥാനങ്ങളെ വിലക്കും വിധത്തില്‍ ഡോണള്‍ഡ് ട്രംപ് പുതിയ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവച്ചു. സംസ്ഥാനതലത്തിലെ എഐ വിരുദ്ധ നിയമങ്ങള്‍ ഏകോപിപ്പിച്ച് നിയന്ത്രിക്കുന്നതിനായി പ്രത്യേക ടാസ്‌ക്‌ഫോഴ്‌സിനെയും രൂപീകരിച്ചിട്ടുണ്ട്.
ഇതിനുമുമ്പ് എഐ മേഖലയില്‍ പ്രവര്‍ത്തിക്കാനോ നിക്ഷേപിക്കാനോ കമ്പനികള്‍ക്ക് 50 സംസ്ഥാനങ്ങളിലും നിന്ന് പ്രത്യേകം അനുമതി നേടേണ്ട സാഹചര്യമുണ്ടായിരുന്നു. ഈ ബുദ്ധിമുട്ടാണ് പുതിയ ഉത്തരവിലൂടെ ഒഴിവാക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി.
ന്യൂയോർക്ക്, കാലിഫോർണിയ തുടങ്ങിയ ഡെമോക്രാറ്റിക് നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങൾ സ്വന്തം നിയമങ്ങൾ ഉപയോഗിച്ച് വ്യവസായത്തെ രൂപപ്പെടുത്തുന്നത് തടയാൻ ട്രംപ് ഭരണകൂടം വളരെക്കാലമായി ഏകീകൃത ദേശീയ നിയന്ത്രണത്തിനായി സമ്മർദം ചെലുത്തിവരികയാണ്. രാജ്യത്തുടനീളം എഐ നിയന്ത്രണങ്ങളിൽ ഒരു നിയമം കൊണ്ടുവരുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായിരിക്കും ഇത്. നിലവിൽ, യുഎസിലെ നിരവധി സംസ്ഥാനങ്ങൾ എഐ-യുമായി ബന്ധപ്പെട്ട ബില്ലുകൾ നടപ്പിലാക്കിയിട്ടുണ്ട്. ഡെമോക്രാറ്റിക് നേതൃത്വത്തിന് കീഴിലുള്ള കാലിഫോർണിയയും കൊളറാഡോയും എഐ വ്യവസായവുമായി ബന്ധപ്പെട്ട അപകടസാധ്യത വിലയിരുത്തലുകൾ നിർബന്ധമാക്കുന്ന ബില്ലുകൾ നിർദ്ദേശിച്ചിട്ടുണ്ട്.

"യുഎസ് സമ്പദ്‌വ്യവസ്ഥയെ ലോകത്തിലെ ഏറ്റവും മികച്ചതാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ നിക്ഷേപം സഹായിക്കുന്നു" എന്ന് ട്രൂത്ത് സോഷ്യലിൽ നേരത്തെ ഡൊണാൾഡ് ട്രംപ് കുറിച്ചിരുന്നു. "എന്നാൽ അമിതമായ സംസ്ഥാന നിയന്ത്രണം ഈ വളർച്ചാ എഞ്ചിനെ ദുർബലപ്പെടുത്തും," അദ്ദേഹം മുന്നറിയിപ്പ് നൽകി. പുതിയ ഉത്തരവില്‍ എഐ നിയന്ത്രണത്തിനുള്ള വ്യക്തമായ മാര്‍ഗരേഖകളോ സുരക്ഷാ നിര്‍ദേശങ്ങളോ ഉള്‍പ്പെടുത്തിയിട്ടില്ല. കമ്പനികളും ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടില്ല. സിലിക്കണ്‍ വാലിയിലെ കമ്പനികള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് ട്രംപിന്റെ നിയമമെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ ഉള്‍പ്പടെ വിമര്‍ശനം ഉന്നയിക്കുന്നത്.
പാകിസ്ഥാന് 68.6 കോടി ഡോളര്‍
പാകിസ്ഥാന് 68.6 കോടി ഡോളര്‍ വാഗ്ദാനം ചെയ്ത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 2040വരെ ഉപയോഗിക്കാവുന്ന എഫ്-16 യുദ്ധവിമാനങ്ങള്‍ നവീകരിക്കാനും പരിപാലിക്കാനുമുള്ള ഉപയോഗത്തിനാണ് തുക കൈമാറുക. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലും മറ്റു പദ്ധതികളിലും യുഎസുമായി സഹകരിക്കാന്‍ പാകിസ്ഥാന് ഈ കരാര്‍ ഉപയോഗപ്രദമാവുമെന്ന് ഡിഫന്‍സ് സെക്യൂരിറ്റി കോഓപറേഷന്‍ ഏജന്‍സി (ഡിഎസ്സിഎ) പറഞ്ഞു.
ഫോണിൽ സംസാരിച്ച് മോദിയും ട്രംപും
ഇന്ത്യ യുഎസ് വ്യാപാര കരാറിന് സാധ്യതയെന്ന റിപ്പോർട്ടുകൾക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഫോണിൽ സംസാരിച്ചു. വ്യാപാരം, നിർണ്ണായക സാങ്കേതികവിദ്യകൾ, ഊർജ്ജം, പ്രതിരോധം, സുരക്ഷ എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിൽ സഹകരണം ഇരു നേതാക്കളും ചർച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിൻ്റെ പുരോഗതിയും ഇരുവരും വിലയിരുത്തിയതായും പ്രധാനമന്ത്രി അറിയിച്ചു.
ട്രംപുമായി സംസാരിച്ചെന്നും ഉഭയകക്ഷി ബന്ധങ്ങളിലെ പുരോഗതി വിലയിരുത്തിയെന്നും മോദി സമൂഹമാധ്യമത്തില്‍ കുറിച്ചു. മേഖലാതലഅന്തര്‍ദേശീയ സംഭവവികാസങ്ങള്‍ ചര്‍ച്ചചെയ്തു. ആഗോള സമാധാനത്തിനും സുസ്ഥിരതയ്ക്കും സമൃദ്ധിക്കുമായി ഇന്ത്യയും യുഎസും തുടര്‍ന്നും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് മോദി പറഞ്ഞു.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications