ലോകത്ത് ഏറ്റവും ആസ്തിയുള്ള എലോൺ മസ്കിന് യു എസ് പ്രസിഡന്റ് ട്രംപിൽ നിന്ന് ദിനംപ്രതി കിട്ടുന്നത് കോടികളുടെ നഷ്ടം. ട്രംപ് പ്രഖ്യാപിച്ച താരിഫുകാരന് പിറകെയാണ് എലോൺ മസ്കിന്റെ ടെസ്‌ലയുടെ ഓഹരികൾ ഇടിയുന്നതും, കോടികളിൽ അധികം നഷ്ടപ്പെടുന്നതും. റിപ്പോർട്ടുകൾ പ്രകാരം നാല് മാസത്തിനുള്ളിൽ 100,000,000,000 ഡോളർ മക്സിന് നഷ്ടം വന്നിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും ധനികനായ എലോൺ മസ്ക്, ലോകത്തിലെ ഏറ്റവുമധികം പണം നഷ്ടപ്പെട്ടവരിൽ ആറാമത്തെയാളായി ഇതോടെ മാറുകയും ചെയ്തു.
എലോൺ മസ്ക്കിന്റെ ആസ്തി 300 ബില്യൺ ഡോളറിൽ താഴെയായി എന്നത് കഴിഞ്ഞ ദിവസം അത്രമാധ്യമങ്ങളിലെല്ലാം വന്ന വാർത്തയായിരുന്നു. മൂന്ന് മാസം മുമ്പ് 400 ബില്യൺ ഡോളർ കവിഞ്ഞതിൽ നിന്ന് ഗണ്യമായ ഇടിവാണ് മസ്കിന്റെ ആസ്തിയിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നത്. വിപണിയിലെ ചാഞ്ചാട്ടം, ട്രംപിന്റെ താരിഫുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ആശങ്കകൾ, മസ്ക്കിന്റെ വിവാദപരമായ പ്രവർത്തനങ്ങൾ എന്നിവയാൽ സ്വാധീനിക്കപ്പെട്ട ടെസ്ലയുടെ ഓഹരി ഇടിവ് ഈ മാന്ദ്യത്തിന് കാരണമായി എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
ദുർബലമായ ക്യു 1 വാഹന ഡെലിവറികളും മസ്കിന്റെ രാഷ്ട്രീയ നിലപാടുകളുമായി ബന്ധപ്പെട്ട ബ്രാൻഡ് നാശനഷ്ടങ്ങളും ടെസ്ലയുടെ മൂല്യത്തെ കൂടുതൽ ബാധിച്ചുവെന്ന് എന്നാൽ മറ്റു ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
ബ്ലൂംബെർഗ് ബില്യണയർ ഇൻഡക്സ് അനുസരിച്ച്, ടെസ്ലയുടെ തുടർച്ചയായ സ്റ്റോക്ക് ഇടിവ് മൂലം 4.4 ബില്യൺ ഡോളർ നഷ്ടപ്പെട്ടതിന് ശേഷം തിങ്കളാഴ്ച ആറാമത്തെ വലിയ നഷ്ടം നേരിട്ട ആളായി മസ്ക് മാറി, അദ്ദേഹത്തിന്റെ മൊത്തം സമ്പത്ത് 297.8 ബില്യൺ ഡോളറായി കുറഞ്ഞു.
നവംബറിന് ശേഷം ഇതാദ്യമായാണ് മസ്ക്കിന്റെ ആസ്തി 300 ബില്യൺ ഡോളറിൽ താഴുന്നത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് നയങ്ങളുടെ പ്രത്യാഘാതങ്ങൾ ഉൾപ്പെടെ നിലവിലുള്ള വിപണി ചാഞ്ചാട്ടവും വിശാലമായ സാമ്പത്തിക ആശങ്കകളും അദ്ദേഹത്തിന്റെ ബിസിനസുകളെ സാരമായി ബാധിച്ചിട്ടുണ്ട്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും മസ്ക്കിന്റെ സമ്പത്ത് ഇതിനകം 31 ബില്യൺ ഡോളർ കുറഞ്ഞു, ഈ വർഷം മൊത്തം നഷ്ടം 134.7 ബില്യൺ ഡോളറായി ഇതോടെ മാറി.

ട്രംപിന്റെ തിരഞ്ഞെടുപ്പിന് ശേഷം ടെസ്ലയുടെ ഓഹരികൾ തുടക്കത്തിൽ കുതിച്ചുയർന്നു, ഇത് മസ്കിന്റെ സമ്പത്ത് റെക്കോർഡ് ഉയരത്തിലേക്ക് നയിച്ചു. എന്നിരുന്നാലും, ട്രംപ് ഉപദേഷ്ടാവെന്ന നിലയിൽ മസ്ക്കിന്റെ പങ്ക് ടെസ്ലയെ യു എസിലും വിദേശത്തും തിരിച്ചടികൾ നേരിടുന്ന തരത്തിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ധ്രുവീകരണ സ്വഭാവവും വിവാദപരമായ സോഷ്യൽ മീഡിയ പ്രവർത്തനവും സാധ്യതയുള്ള ഉപഭോക്താക്കളെ അന്യവൽക്കരിക്കുകയും നിലവിലുള്ള ചില ടെസ്ല ഉടമകളെ ബ്രാൻഡിൽ നിന്ന് അകറ്റാൻ പ്രേരിപ്പിക്കുകയും ചെയ്തു.
ട്രംപ് എന്ന, തലയിൽ ചുറ്റിയ പാമ്പ്
യഥാർത്ഥത്തിൽ ട്രംപിന്റെ ഡോജ് തലവനായത് മുതലാണ് മസ്കിനെ മറ്റു രാജ്യങ്ങൾ കൈവിട്ടു തുടങ്ങിയത്. ടെസ്‌ലയുടെ ഓഹരികൾ ഇടിഞ്ഞതും, സമ്പത്തിൽ തന്നെ അത് വലിയ മാറ്റം വരുത്തിയതും ഈ ഒരു കാരണം കൊണ്ടാണ്. തിങ്കളാഴ്ച, അദ്ദേഹത്തിന്റെ സഹോദരൻ കിംബൽ മസ്ക്കും നിലവിലെ ട്രമ്പിന്റെ താരിഫ് ഭരണത്തെ വിമർശിച്ചു, "താരിഫുകളിലൂടെ ജോലികൾ കടൽത്തീരത്തേക്ക് തിരികെ കൊണ്ടുവന്നാലും, വില ഉയർന്ന നിലയിൽ തുടരും, കാരണം ഞങ്ങൾ എല്ലാം ഉൽപ്പാദിപ്പിക്കുന്നതിൽ അത്ര കാര്യക്ഷമമല്ല". എന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ.
ഇതോടൊപ്പം തന്നെ കൂട്ടി വായിക്കാവുന്ന ഒന്നാണ്, ഡോജിന്റെ തലവൻ സ്ഥാനത്തുനിന്ന് മസ്ക് പിന്മാറാൻ തീരുമാനിച്ചിരിക്കുന്നു എന്ന അഭ്യൂഹങ്ങൾ. 180 ദിവസത്തെ കാലാവധി കഴിഞ്ഞതുകൊണ്ടാണ് ഈ മാറ്റം എന്നും, എന്നാൽ തനിക്ക് നേരിടുന്ന തിരിച്ചടികളിൽ എലോൺ മസ്കിന് കാര്യമായ ബുദ്ധിമുട്ടുകൾ ഉണ്ടെന്നും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്തുതന്നെയായാലും ചൈനയ്ക്കെതിരെയുള്ള യുഎസിന്റെ താരിഫ് വാർ, ഇനിയും വലിയ ആഘാതങ്ങൾ മസ്കിന്റെ സാമ്രാജ്യത്തിന് ഉണ്ടാക്കുമെന്ന് ഉറപ്പാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications