കൊച്ചി; ഉത്പന്നങ്ങൾ വിറ്റഴിക്കാൻ വമ്പൻ വിലക്കിഴിവ് പ്രഖ്യാപിച്ച് രാജ്യത്തെ മുൻനിര ഇലക്ട്രോണിക് ബ്രാന്റുകൾ. സാംസങ്, എൽജി, ഷിയോമി, പാനസോണിക്, ടിസിഎൽ, റിയൽമെ, തോംസൺ, വിവോ, ബിപിഎൽ, കൊഡാക്ക് തുടങ്ങിയ പ്രമുഖ ബ്രാന്റുകളാണ് പ്രീമിയം ഉത്പന്നങ്ങൾ വിലക്കിഴിവ് പ്രഖ്യാപിക്കാനൊരുങ്ങുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ പല ഉത്പന്നങ്ങളുടേയും വിൽപ്പന മന്ദഗതിയിൽ ആയതോടെയാണ് കമ്പനികളുടെ പുതിയ തിരുമാനം.

എൻട്രി ലെവൽ സ്മാർട്ട്‌ഫോണുകൾ, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, ടെലിവിഷൻ എന്നിവയ്ക്ക് ഉയർന്ന ഡിമാൻഡ് ഉള്ളതിനാൽ ഇവയ്ക്കാണ് കൂടുതൽ വിലക്കുറവ് നൽകുക. ടെലിവിഷനെ സംബന്ധിച്ചിടത്തോളം ലഭ്യതകുറവ് ഉണ്ടെന്നും അതിനാൽ കമ്പനികൾ സാധാരണ വിൽപ്പന വിലയേക്കാൾ 10-20 ശതമാനം വരെ കിഴിവ് നൽകുമെന്നും മേഖലയിലെ വിദഗ്ദർ പറഞ്ഞു.
ഉത്സകാല ഓൺലൈൻ വിൽപനകളിലൂടെ ദീര്‍ഘകാല ഇഎംഐ സൗകര്യം, കുറഞ്ഞ പ്രതിമാസ തിരിച്ചടവ്, കാഷ് ബാക്ക് ഓഫര്‍, ദീർഘകാല വാറന്റി എന്നീ സൗകര്യങ്ങളും ലഭിക്കും. ഉത്സവ സീസണ് മുന്നോടിയായി ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളായ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവ ഇതിനോടകം ഇലക്ട്രോണിക് ഉത്പന്നങ്ങൾക്ക് വൻ കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.
നോകോസ്റ്റ് ഇഎംഐ ഓപ്ഷനുകളും സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, മറ്റ് ഇലക്ട്രോണിക്‌സ്, ആക്‌സസറികൾ എന്നിവയിൽ എക്‌സ്‌ചേഞ്ച് ഓഫറുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ വർഷം, റിലയൻസ് റീട്ടെയിലിന്റെ ഇ-കൊമേഴ്‌സ് സംരംഭമായ ജിയോമാർട്ടും ഇലക്ട്രോണിക് ഉത്പന്നങ്ങൾക്ക് ഉത്സവ ഓഫർ നൽകുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
