തമിഴ്നാട് രാഷ്ട്രീയരംഗത്ത് പുതു സാന്നിധ്യമായ വിജയ് തന്റെ തമിഴകം വെട്രി കഴകം (ടിവികെ) പാര്‍ട്ടിയുടെ നിയമസഭാ ക്യാമ്പയ്ന് തുടങ്ങി. വനിതകള്‍ക്കായി നിരവധി ക്ഷേമവാഗ്ദാനങ്ങളാണ് അന്താരാഷ്ട്ര വനിതാ ദിനത്തില്‍ അദ്ദേഹം പ്രഖ്യാപിച്ചത്.

തന്റെ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ ഒഴികെ 60 വയസ്സ് വരെ ഉള്ള സ്ത്രീകള്‍ക്ക് പ്രതിമാസ ധനസഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
വിജയ് പ്രഖ്യാപിച്ച പ്രധാന വാഗ്ദാനങ്ങള്‍
1. വിവാഹസഹായ പദ്ധതി
യുവതികളുടെ വിവാഹത്തിനായി ഒരു പവന് സ്വര്‍ണവും ഒരു സില്‍ക്ക് സാരിയും നല്‍കും. കൂടാതെ പ്രതിമാസം 2,500 രൂപ സാമ്പത്തിക സഹായവും നല്‍കും.
2. 'അന്നപൂരണി സൂപ്പര്‍ സിക്സ്' പദ്ധതി
ഓരോ കുടുംബത്തിനും വര്‍ഷത്തില്‍ ആറു എല്‍പിജി സിലിണ്ടറുകള്‍ സൗജന്യമായി നല്‍കും.
3. 'കാമരാജര്‍ വിദ്യാഭ്യാസ ഉറുതി പദ്ധതി'
സ്കൂള്‍ ഡ്രോപ്പൗട്ട് കുറയ്ക്കുന്നതിനായി അമ്മയ്ക്കോ രക്ഷിതാവിനോ വര്‍ഷത്തില്‍ 15,000 രൂപ സാമ്പത്തിക സഹായം നല്‍കും.
4. 'വെട്രി പയനം' പദ്ധതി
സ്ത്രീകള്‍ക്ക് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ബസുകളിലും സൗജന്യ യാത്ര അനുവദിക്കും.
5. 'റാണി വേലു നാചിയാര്‍ ഫോഴ്സ്'
സ്ത്രീസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി പ്രത്യേക സുരക്ഷാസേന രൂപീകരിക്കും. റാണി വേലു നെച്ചിയാറിന്റെ പേരിലുള്ള ഈ സേനയില്‍ വനിതാ ഉദ്യോഗസ്ഥര്‍ സാധാരണ വേഷത്തില്‍ പ്രവര്‍ത്തിക്കുകയും ബോഡി ക്യാമറ ധരിക്കുകയും ചെയ്യും. സംസ്ഥാനമൊട്ടാകെ ഏകദേശം 500 ടീമുകള്‍ നിയോഗിക്കും.
6. 'അഞ്ജലൈ അമ്മാള്‍ ഫാസ്റ്റ്-ട്രാക്ക് കോടതികള്‍'
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ വേഗത്തിലുള്ള അന്വേഷണവും വിധിയും ഉറപ്പാക്കും. ഇതിനായ പ്രത്യേക കോടതികള്‍ സ്ഥാപിക്കും.
സ്വാതന്ത്ര്യസമരസേനാനിയായ അഞ്ജലൈ അമ്മാളിന്റെ പേരിലായിരിക്കും കോടതി.
7. സ്മാര്‍ട്ട് പാനിക് ബട്ടണ്‍ സംവിധാനം
സ്ത്രീസുരക്ഷയ്ക്കായി എല്ലാ പൊതുഗതാഗത വാഹനങ്ങളിലും പാനിക് ബട്ടണ്‍ സ്ഥാപിക്കും. സ്വകാര്യ ഷെയര്‍ ഓട്ടോകളിലും ബട്ടണുണ്ടായിരിക്കും. അലര്‍ട്ട് ലഭിച്ചാല്‍ അഞ്ച് മിനിറ്റിനകം സഹായം ലഭ്യമാക്കും.
8. 'സീറോ ഡാര്‍ക്ക് സ്പോട്ട്സ്' പദ്ധതി
അപായ സാധ്യതയുള്ള പ്രദേശങ്ങളില്‍ സിസിടിവി ക്യാമറകളും മതിയായ ലൈറ്റിംഗും സ്ഥാപിക്കും. ഇവ നിരീക്ഷിക്കാന്‍ ആധുനിക കമാന്‍ഡ് സെന്ററുകളുണ്ടാകും.
9. സൗജന്യ സാനിറ്ററി പാഡുകള്‍
റേഷന്‍ കടകള്‍, സ്കൂളുകള്‍, കോളേജുകള്‍ എന്നിവ വഴി സ്ത്രീകള്‍ക്ക് സൗജന്യ സാനിറ്ററി പാഡുകള്‍ വിതരണം ചെയ്യും.
10. 'സിംഗ പെംഗള്' വനിതാ വികസന പദ്ധതി
സ്ത്രീകള്‍ നടത്തുന്ന സ്വയം സഹായ സംഘങ്ങള്‍ക്ക് (SHGs)5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കും. എംഎസ്എംഇ ആയി രജിസ്റ്റര്‍ ചെയ്യുന്ന എസ്എച്ച്ജികള്‍ക്ക് വര്‍ഷത്തില്‍ 5 ലക്ഷം വരെ 100% ഗ്രാന്റും ലഭിക്കും.
11. 'തായ് മാമന് ഗോള്‍ഡ് റിംഗ്' പദ്ധതി
സംസ്ഥാനത്ത് ജനിക്കുന്ന ഓരോ കുഞ്ഞിനും സര്‍ക്കാര്‍ ആശംസയായി ഒരു സ്വര്‍ണ മോതിരം നല്‍കും.
12. 'ബേബി വെല്‍ക്കം കിറ്റ്'
കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരങ്ങള്‍, വസ്ത്രങ്ങള്‍, സോപ്പ്, ബേബി ഓയില്‍, ബേബി പൗഡര്‍, കൊതുകുവല, കളിപ്പാട്ടങ്ങള്‍, നാപ്കിന്, ഡയപ്പര്‍ തുടങ്ങിയവ നല്‍കും. ഇവ ഉള്‍പ്പെട്ട പ്രത്യേക കിറ്റ് ഇതിനായി നിര്‍മ്മിക്കും.
തമിഴ്നാട് തെരഞ്ഞെടുപ്പ് പശ്ചാത്തലം
234 അംഗങ്ങളുള്ള തമിഴ്നാട് നിയമസഭയിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍-മെയ് മാസത്തില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) നേതൃത്വം നല്കുന്ന സഖ്യമാണ് ഇപ്പോള്‍ അധികാരത്തില്‍. സ്റ്റാലിന് നേരത്തെ വന്‍ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെ കടത്തിവെട്ടുന്ന വാഗ്ദാനങ്ങളാണ് വിജയ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ 133 സീറ്റുകള്‍ നേടി. കോണ്‍ഗ്രസ്സിന് 18 സീറ്റുകള്‍ ലഭിച്ചപ്പോള്‍ പട്ടാളി മക്കള്‍ കക്ഷി 5 സീ്റ്റുകളും വിദുത്തലൈ ചിരുതൈഗല്‍ കക്ഷി നാല് സീറ്റും പ്രതിപക്ഷ പാര്‍ട്ടിയായ എഐഎഡിഎംകെ 66 സീറ്റും നേടി. വിജയിയുടെ കന്നി അങ്കമാണ് ഇത്തവണത്തേത്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications