കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് ടിവിഎസ് മോട്ടോർ കമ്പനി ജീവനക്കാരുടെ ശമ്പളം 20 ശതമാനം വരെ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ആറുമാസത്തേക്ക് താൽക്കാലിക ശമ്പള വെട്ടിക്കുറയ്ക്കൽ നടപ്പാക്കുകയെന്ന് കമ്പനി അറിയിച്ചു. കൊവിഡ് ലോക്ക്ഡൌൺ കാലത്ത് ഇരുചക്ര വാഹന കമ്പനിയുടെ വിൽപ്പന കുത്തനെ ഇടിഞ്ഞതിനാലാണ് ഇത്തരത്തിലൊരു തീരുമാനവുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്.
ആറുമാസത്തേയ്ക്ക്
നിലവിലെ സാഹചര്യത്തിൽ ടിവിഎസ് മോട്ടോർ കമ്പനി ആറുമാസത്തേക്ക് വിവിധ തലങ്ങളിലുള്ള ജീവനക്കാരുടെ ശമ്പളം താൽക്കാലികമായി കുറയ്ക്കുമെന്ന് കമ്പനി അറിയിച്ചു. 2020 മെയ് മുതൽ ഒക്ടോബർ വരെയാണ് ജീവനക്കാരുടെ ശമ്പളം കുറയ്ക്കാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്.
ശമ്പളം വെട്ടിക്കുറയ്ക്കൽ
താഴ്ന്ന ശമ്പളം വാങ്ങുന്ന തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറയ്ക്കില്ലെന്നും ഉദ്യോഗസ്ഥ തലത്തിലുള്ളവരുടെ ശമ്പളമായിരിക്കും വെട്ടിക്കുറയ്ക്കുക എന്നും ടിവിഎസ് അറിയിച്ചു. എന്നിരുന്നാലും, ജൂനിയർ എക്സിക്യൂട്ടീവ് തലത്തിൽ 5 ശതമാനം ശമ്പളവും സീനിയർ മാനേജ്‌മെന്റ് തലത്തിൽ 15 ശതമാനം മുതൽ 20 ശതമാനം വരെ ശമ്പളവും കുറയ്ക്കുമെന്നാണ് വിവരം. സ്വമേധയാ ശമ്പളം കുറയ്ക്കാൻ ആവശ്യപ്പെട്ട് ജീവനക്കാർ മുന്നോട്ട് വന്നുവെന്നും ടിവിഎസ് പറഞ്ഞു.
വിൽപ്പന ഇടിഞ്ഞു
ടിവിഎസ് മോട്ടോർ കമ്പനി മാർച്ചിൽ ഇരുചക്ര വാഹന വിൽപ്പനയിൽ 55 ശതമാനം ഇടിവ് രേഖപ്പെടുത്തി. ടിവിഎസ് മാർച്ചിൽ 1,33,988 യൂണിറ്റുകൾ വിറ്റു. 2019 മാർച്ചിൽ ഇത് 3,10,885 യൂണിറ്റായിരുന്നു. മോട്ടോർ സൈക്കിൾ ഭീമനായ ടിവിഎസ് ആഭ്യന്തര തലത്തിൽ 2020 മാർച്ചിൽ 94,103 യൂണിറ്റ് വിറ്റു. മോട്ടോർ സൈക്കിൾ വിൽപ്പന കഴിഞ്ഞ മാർച്ചിൽ 1,41,086 ൽ നിന്ന് ഈ വർഷം 66,673 ആയി കുറഞ്ഞു. സ്കൂട്ടർ വിൽപ്പനയിലും ഇതേ മാസത്തിൽ വിൽപ്പന 98,447 ൽ നിന്ന് 34,191 ആയി കുറഞ്ഞു.
ലോക്ക്ഡൌൺ പ്രതിസന്ധി
ഏപ്രിലിൽ, ലോക്ക്ഡൌൺ പൂർണ്ണമായും പ്രാബല്യത്തിൽ വന്നപ്പോൾ, ടിവിഎസ് മോട്ടോർ ആഭ്യന്തര വിപണിയിൽ വിൽപ്പന പൂജ്യമായി റിപ്പോർട്ട് ചെയ്തു. ചെന്നൈ തുറമുഖത്ത് പ്രവർത്തനം പുനരാരംഭിച്ച ശേഷം 8,134 ഇരുചക്രവാഹനങ്ങളും 1,506 ത്രീ വീലറുകളും കയറ്റുമതി ചെയ്തു. മാരുതി സുസുക്കി, സ്കോഡ ഓട്ടോ, എംജി മോട്ടോർ എന്നിവയാണ് ഏപ്രിലിൽ ആഭ്യന്തര വിൽപ്പന പൂജ്യം രേഖപ്പെടുത്തിയ മറ്റ് കമ്പനികൾ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
