മുംബൈ: വര്‍ഷാന്ത്യത്തിലെ വില്പന കണക്കുകള്‍ ആണ് വാര്‍ത്തകളില്‍ നിറയുന്നത്. വാഹന വിപണിയാണ് വര്‍ഷാന്ത്യങ്ങളില്‍ ഏറ്റവും സജീവമാകുന്നത്. കൊവിഡ് സാഹചര്യത്തില്‍ പോലും ഇത്തവണ അക്കാര്യത്തില്‍ വലിയ മാറ്റമുണ്ടായിട്ടില്ല.
ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഡിസംബര്‍ വില്പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 17.5 ശതമാനം വര്‍ദ്ധിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് പ്രതിസന്ധികളെ എല്ലാം മറികടന്നുകൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. പരിശോധിക്കാം...
ഇരുചക്രവാഹനങ്ങളില്‍ 20 ശതമാനം
ഇരുചക്ര വാഹനങ്ങളുടെ വില്പനയില് ആണ് ടിവിഎസ് 2020 ഡിസംബറില്‍ വലിയ നേട്ടമുണ്ടാക്കിയത്. ഇരുചക്രവാഹനങ്ങളുടെ സെഗ്മെന്റില്‍ ഡിസംബറില്‍ വിറ്റുപോയത് 2,58,239 യൂണിറ്റ് വാഹനങ്ങള്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 2,15,619 യൂണിറ്റുകള്‍ ആയിരുന്നു. 20 ശതമാനത്തിന്റെ വര്‍ദ്ധന.
ആഭ്യന്തര വിപണിയില്‍
ഇരുചക്ര വാഹനങ്ങളുടെ ആഭ്യന്തര വിപണിയില്‍ 13 ശതമാനത്തിന്റെ വളര്‍ച്ചയാണ് 2019 ഡിസംബറിനെ അപേക്ഷിച്ച് ടിവിഎസ് നേടിയിട്ടുളളത്. കഴിഞ്ഞ വര്‍ഷം 1,57,244 യൂണിറ്റുകളാണ് വിറ്റതെങ്കില്‍ ഇത്തവണ അത് 1,76,912 യൂണിറ്റുകളായി.
കുതിച്ചുകയറി മോട്ടോര്‍ സൈക്കിള്‍
സ്കൂട്ടറുകളേക്കാള് മികച്ച വില്പന വളര്‍ച്ച നേടിയത് മോട്ടോര്‍ സൈക്കിളുകലാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 27 സതമാനം ആണ് വില്പന വളര്‍ച്ച. 93,697 ല്‍ നിന്ന് ഒരു വര്,ം കൊണ്ട് 119,051 യൂണിറ്റുകളായി വില്പന ഉയര്‍ന്നു. 2019 ഡിസംബറില്‍ 74,716 യൂണിറ്റ് സ്കൂട്ടറുകളാണ് വിറ്റതെങ്കില്‍ ഇത്തവണ അത് 77,705 ആയി ഉയര്‍ന്നിട്ടുണ്ട്.
കയറ്റുമതിയിലും വന്‍ നേട്ടം
വാഹന കയറ്റുമതിയിലും ടിവിഎസ് ഇത്തവണ വലിയ നേട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. 28 ശതമാനം വളര്‍ച്ച! 2019 ഡിസംബറില്‍ 94,269 യൂണിറ്റ് വാഹനങ്ങളാണ് കയറ്റുമതി ചെയ്തത് എങ്കില്‍ ഇത്തവണ അത് 94,269 ആയി ഉയര്‍ന്നു. ഇതില്‍ ഇരുചക്ര വാഹനങ്ങളുടെ മാത്രം കയറ്റുമതി നോക്കിയാല്‍, 39 ശതമാനം വളര്‍ച്ചയാണ് നേടിയത്.
മുച്ചക്ര വാഹനങ്ങള്‍
ഇരുചക്ര വാഹനങ്ങള്‍ ഉണ്ടാക്കിയ നേട്ടം ടിവിഎസിന്റെ മുച്ചക്ര വാഹനങ്ങള്‍ക്ക് സ്വന്തമാക്കാന്‍ പറ്റിയിട്ടില്ല. 2019 ഡിസംബറില്‍ 15,952 യൂണിറ്റുകള്‍ വിറ്റപ്പോള്‍ 2020 ഡിസംബറില്‍ അത് 13,845 ആയി കുറഞ്ഞു. കൊവിഡ് തന്നെ ആണ് ഇതിന്റെ ഒരു കാരണമായി വിലയിരുത്തുന്നത്.
മൂന്നാം പാദത്തില്‍
ഇരുചക്ര വാഹന വില്പനയുടെ കാര്യത്തില്‍ 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദം ടിവിഎസിനെ സംബന്ധിച്ച് നേട്ടത്തിന്റേതാണ്. 9.52 ലക്ഷം യൂണിറ്റുകളാണ് വിറ്റുപോയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഇത് 7.73 ലക്ഷം യൂണിറ്റുകള്‍ ആയിരുന്നു. മുച്ചക്ര വാഹനങ്ങളുടെ വില്പന ഈ പാദത്തില്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
