ചെന്നൈ: ഇന്ത്യയിലെ ആദ്യത്തെ മോപ്പഡ് നിര്‍മിച്ചത് പൂര്‍ണമായും ഇന്ത്യന്‍ കമ്പനിയായ ടിവിഎസ് ആയിരുന്നു. ടിവി സുന്ദരം അയ്യങ്കാര്‍ സ്ഥാപിച്ച അതേ ടിവിഎസ്. 1980 ല്‍ ആയിരുന്നു അത്. പിന്നീട് ടിവിഎസിന്റെ വിജയഗാഥകള്‍ ലോകം മുഴുവന്‍ കണ്ടതാണ്. ജാപ്പനീസ് ഭീമന്മാരായ സുസുകിയുമായി ചേര്‍ന്ന് ഒരുപാട് ജനപ്രിയ മോട്ടോര്‍സൈക്കിള്‍ മോഡലുകള്‍ രാജ്യത്ത് നിരത്തിലിറക്കി സുസുകി. പിന്നീട് സുസുകിയുമായി പിരിഞ്ഞ് ടിവിഎസ് സ്വതന്ത്രമായി മോട്ടോര്‍ സൈക്കിളുകളും സ്കൂട്ടറുകളും നിര്‍മിക്കാന്‍ തുടങ്ങി.
ഇപ്പോള്‍ പുതിയൊരു റെക്കോര്‍ഡ് ആണ് ടിവിഎസ് മോട്ടോര്‍ഴ്സ് ലിമിറ്റഡ് സ്വന്തമാക്കിയിരിക്കുന്നത്. ആഭ്യന്തര വിപണിയില്‍ അല്ല, കയറ്റുമതിയില്‍. പരിശോധിക്കാം...
എന്‍ടോര്‍ക്ക് 125
ടിവിഎസിന്റെ അടുത്തകാലത്തിറങ്ങിയ സ്കൂട്ടര്‍ മോഡലുകളില്‍ ഏറ്റവും ജനപ്രിയവും വിജയകരമായതും ആയ മോഡല്‍ ആണ് എന്‍ടോര്‍ക്ക്125. 2018 ല്‍ ആയിരുന്നു ടിവിഎസ് ഈ മോഡല്‍ ആദ്യമായി അവതരിപ്പിച്ചത്. സാങ്കേതികത്തികവും ഡിസൈനും തന്നെ ആയിരുന്നു ഈ മോഡലിന്റെ പ്രത്യേകത.
ഒരു ലക്ഷം കയറ്റുമതി
എന്‍ടോര്‍ക്ക്125 സ്കൂട്ടറുകളുടെ കയറ്റുമതിയില്‍ ആണ് ഇപ്പോള്‍ ടിവിഎസ് നിര്‍ണായക നേട്ടം കൈവരിച്ചിരിക്കുന്നത്. ഈ മോഡലിന്റെ കയറ്റുമതി ഒരുലക്ഷം യൂണിറ്റുകള്‍ കവിഞ്ഞു എന്നാണ് കമ്പനി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചത്. ഒരു ഇന്ത്യന്‍ ഇരുചക്രവാഹന കമ്പനിയെ സംബന്ധിച്ച് മികച്ച നേട്ടം തന്നെയാണിത്.
ക്ലിക്ക് ആയ രാജ്യങ്ങള്‍
ഇന്ത്യയില്‍ നിര്‍മിക്കുന്ന ഈ സ്കൂട്ടര്‍ ഇന്ന് 19 രാജ്യങ്ങളില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ രാജ്യങ്ങള്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലു ആസിയാന്‍ രാജ്യങ്ങളിലും ടിവിഎസ് എന്‍ടോര്‍ക്ക്125 ന് വലിയ ഡിമാന്‍ഡ് ആണുള്ളത്.
സാങ്കേതിക തികവ്
റേസ് ട്യൂണ്‍ഡ് ഫ്യുവര്‍ ഇന്ജെക്ഷന് (ആര്‍ടി- എഫ്ഐ) ടെക്നോളജി സന്നിവേശിപ്പിച്ചിട്ടുള്ള ആദ്യ സ്കൂട്ടര്‍ മോഡല്‍ കൂടിയാണ് എന്‍ടോര്‍ക്ക് 125. ഇത് കൂടാതെ ടിവിഎസ് സ്മാര്‍ത്ത് എക്സൊനെറ്റ് എന്ന ബ്ലൂടൂത്ത് കണക്ടിവിറ്റിയും എന്‍ടോര്‍ക്ക്125 ന്റെ പ്രത്യേകതയാണ്.
മൊത്തത്തില്‍ മുന്നേറ്റം
ടിവിഎസിന്റെ ഇരുചക്ര വാഹനങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ മികച്ച പ്രതികരണമാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ വര്‍ഷം മാര്ച്ില് തന്നെ കയറ്റുമതി ചെയ്ത മോട്ടോര്‍ സൈക്കികളുടേയും സ്കൂട്ടുകളുടേയും എണ്ണം ഒരു ലക്ഷം കവിഞ്ഞിരുന്നു. ഇതും ഒരു റെക്കോര്‍ഡ് ആണ്.
60 രാജ്യങ്ങള്‍
ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ ഉത്പന്നങ്ങള്‍ക്ക് ഇന്ന് 60 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട് എന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ കൂടാതെ ആഫ്രിക്ക, തെക്ക് കിഴക്കന്‍ ഏഷ്യ, മധ്യ, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് ശക്തമായ സാന്നിധ്യമുള്ളത്. യൂറോപ്പിലേയും വടക്കേ അമേരിക്കയിലേയും വിപണികള്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള നീക്കങ്ങളിലാണ് കമ്പനി ഇപ്പോള്‍.
വില എത്ര
എഴുപത്തിയൊന്നായിരം രൂപ മുതലാണ് എന്‍ ടോര്‍ക്കിന്റെ എക്സ് ഷോറൂം വില തുടങ്ങുന്നത് ന്നാണ് ബൈക്ക് ദേഖോയിലെ വിവരം. മൊത്തം നാല് വേരിയന്റുകളിലാണ് എന്‍ടോര്‍ക്ക് 125 ഇന്ത്യന്‍ വിപണിയില്‍ ഇറക്കുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
