ദില്ലി: ലക്ഷ്മി വിലാസ് ബാങ്കിനാണ് ആര്‍ബിഐയുടെ പൂട്ടുവീണതോടെ 20 വര്‍ഷത്തിനിടെ രാജ്യത്ത് പ്രതിസന്ധിയിലായ ബാങ്കുകളുടെ എണ്ണം 11 ആയിരിക്കുകയാണ്. നവംബര്‍ 17ന് വൈകുന്നേരം ആറുമുതല്‍ ഡിസംബര്‍ 16വരെ നീളുന്ന മൊറട്ടോറിയമാണ് ലക്ഷ്മി വിലാസം ബാങ്കിന് ധനമന്ത്രാലയം ഏര്‍പ്പെടുത്തിയത്. ഇതോടെ 25,000ന് മുകളിലുള്ള പണമിടപാടുകള്‍ ആര്‍ബിഐയുടെ അനുമതിയോടെ മാത്രമെ നടത്താന്‍ പാടുള്ളു. കഴിഞ്ഞ മാര്‍ച്ചില്‍ സമാനമായ രീതിയില്‍ യെസ് ബാങ്കിനെതിരേയും ധനമന്ത്രാലയം നടപടി സ്വീകരിച്ചിരുന്നു.
1947നും 1969നുമിടയില്‍ 559 സ്വകാര്യ ബാങ്കുകളാണ് രാജ്യത്ത് തകര്‍ന്നതെന്നാണ് കണക്കുകള്‍ പറയുന്നത്. പിന്നീട് 36 സ്വകാര്യ ബാങ്കുകള്‍ക്ക് മൊറട്ടോറിയം ഏര്‍പ്പെടുത്തിയെങ്കിലും അവയില്‍ പലതും പിന്നീട് പ്രമുഖ പ്രമുഖ പൊതുമേഖല ബാങ്കുകളുടെ ഭാഗമായി. ലക്ഷ്മി വിലാസ് ബാങ്കിനും യെസ് ബാങ്കിനും മുമ്പായി ഇരുപത് വര്‍ഷത്തിനിടെ രാജ്യത്ത് പ്രതിസന്ധിയിലായത് 9 ബാങ്കുകളാണ്.

സിക്കിം ബാങ്ക് ലിമിറ്റഡ് (1999), ബറേലി കോര്പ്പറേഷന് ബാങ്ക് ലിമിറ്റഡ് (2000), ബനാറസ് സ്റ്റേറ്റ് ബാങ്ക്: (2002), നെടുങ്ങാടി ബാങ്ക് (2002), കേരളം ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ബാങ്കാണ് നെടുങ്ങാടി ബാങ്ക്. ദക്ഷിണേന്ത്യയിലെ ആദ്യ സ്വകാര്യ ബാങ്കായിരുന്നു ഇത്. സൗത്ത് ഗുജറാത്ത് ലോക്കല്‍ ഏരിയ ബാങ്ക് ലിമിറ്റഡ്: (2003), ഗ്ലോബല്‍ ട്രസ്റ്റ് ബാങ്ക് (2004), ഗണേഷ് ബാങ്ക് ഓഫ് കുറുന്ദ്വാദ്: (2006), യുണൈറ്റഡ് വെസ്റ്റേണ്‍ ബാങ്ക് ലിമിറ്റഡ് (2005), പിഎംസി ബാങ്ക്: (2019) എന്നിവയാണ് പ്രതിസന്ധിയിലായ ഈ 9 ബാങ്കുകള്‍
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
