കൊവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍, ആഗോളതലത്തില്‍ തങ്ങളുടെ 5,000 ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിന് ട്വിറ്റര്‍ പ്രോത്സാഹിപ്പിക്കുന്നതായി കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഒരു ബ്ലോഗ് അപ്ഡേറ്റിലൂടെയാണ് ഈ വിവരം കമ്പനി അറിയിച്ചത്. ഈ മാസം അവസാനം ടെക്സസിലെ ഓസ്റ്റിനില്‍ നടക്കാനിരുന്ന ദക്ഷിണ-പശ്ചിമ കോണ്‍ഫറന്‍സില്‍ നിന്ന് കമ്പനി ദക്ഷിണ മേഖലയെ പിന്‍വലിച്ചിരുന്നു. മാത്രമല്ല, സുപ്രധാനമല്ലാത്ത യാത്രകളും ഒഴിവാക്കാന്‍ ജീവനക്കാരോട് കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.
ഹോങ്കോങ്, ജപ്പാന്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ ജീവനക്കാരോടാണ് വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതി തെരഞ്ഞെടുക്കാന്‍ ട്വിറ്റര്‍ ആവശ്യപ്പെട്ടത്. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണിത്. മറ്റു ഓഫീസുകളെല്ലാം സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുമെന്നും കമ്പനി അറിയിച്ചു. അമേരിക്കയിലെ പ്രമുഖ കമ്പനികളായ AT&T Inc, സിറ്റി ഗ്രൂപ്പ് എന്നിവര്‍ രാജ്യാന്തര യാത്രകളൊഴിവാക്കാന്‍ ജോലിക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്, പ്രത്യേകിച്ച് ഏഷ്യയിലേക്ക്. ഫെയ്സ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയവര്‍ യുഎസിലെ കോണ്‍ഫറന്‍സുകള്‍ റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്തിട്ടുണ്ട്. മാത്രമല്ല, ദക്ഷിണ-പശ്ചിമ കോണ്‍ഫറന്‍സില്‍ നിന്ന് ഗൂഗിള്‍ ദക്ഷിണ മേഖലയെ പിന്‍വലിച്ചു.

ഏഷ്യന്‍ മേഖലയില്‍ വൈറസ് വ്യാപനം നിയന്ത്രണത്തിലാവുന്ന വരെ ട്വിറ്റര്‍ ഈ രീതി തുടരുമെന്നാണ് പ്രതീക്ഷ. ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി റിമോട്ട് വര്‍ക്കിന്റെ വലിയ വക്താവാണ്. 2020 ല്‍ ആഫ്രിക്കയില്‍ നിന്ന് ആറുമാസം വരെ ജോലി ചെയ്യാനുള്ള പദ്ധതികള്‍ വരെ ഇദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. കമ്പനിയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു മാറ്റമാണെന്നും കമ്പനിയുടെ തൊഴില്‍ മേഖല വിദൂരതയിലേക്ക് നീങ്ങുമ്പോഴും വളരുകയാണെന്നും ട്വിറ്റര്‍ എഴുതി. ഡോര്‍സി നയിക്കുന്ന മറ്റൊരു പൊതു കമ്പനിയായ Square Inc. -യും ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കമ്പനി തീരുമാനത്തെ പ്രശംസിച്ചുകൊണ്ട് ട്വിറ്റര്‍ ജീവനക്കാര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ജീവനക്കാരുടെ ആരോഗ്യത്തിന് മുന്‍ഗണന നല്കിയ സിഇഒ ഡോര്സിയ്ക്കും അഭിനന്ദന പ്രവാഹമാണ്. #webackjack എന്ന ഹാഷ്ടാഗുമായി നിരവധി പേരാണ് ട്വീറ്റ് ചെയ്തത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
