ബാങ്ക് സ്ഥിര നിക്ഷേപങ്ങളിൽ നിന്ന് ഉയർന്ന പലിശ നിരക്ക് ലഭിച്ചിരുന്ന കാലം കഴിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന പരമാവധി പലിശ നിരക്ക് 5.4 ശതമാനമാണ്. എച്ച്ഡിഎഫ്സി ബാങ്കിൽ നിന്ന് എഫ്ഡിയ്ക്ക് ലഭിക്കുന്ന പരമാവധി പലിശ 5.5 ശതമാനം ആണ്. ഐസിഐസിഐ ബാങ്കിന്റെ കാര്യവും ഇതുതന്നെ. വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന എഫ്ഡി പലിശ നിരക്കുകൾ പരിശോധിക്കാം.
ബാങ്കുകളും പലിശ നിരക്കും
- ഐസിഐസിഐ ബാങ്ക് റെഗുലർ ഡിപ്പോസിറ്റ് - പരമാവധി 5.5%
- എസ്‌ബിഐ റെഗുലർ ഡിപ്പോസിറ്റ് - പരമാവധി 5.4%
- എച്ച്ഡിഎഫ്സി ബാങ്ക് റെഗുലർ ഡിപ്പോസിറ്റ് - പരമാവധി 5.5%
- ഇൻഡസ്ഇൻഡ് ബാങ്ക് റെഗുലർ ഡിപ്പോസിറ്റ് - 7%
- യെസ് ബാങ്ക് റെഗുലർ ഡിപ്പോസിറ്റ് - 7%
ഉയർന്ന പലിശ നിരക്ക്
ചെറുകിട ധനകാര്യ ബാങ്കുകളിൽ നിന്നുള്ള പലിശ നിരക്കിനെ ഇക്കൂട്ടത്തിൽ നമ്മൾ താരതമ്യം ചെയ്തിട്ടില്ല. രാജ്യത്തെ വാണിജ്യ ബാങ്കുകൾ മാത്രമേ പരിശോധിച്ചിട്ടുള്ളൂ. മുകളിലുള്ള പട്ടികയിൽ നിന്ന്, നിലവിൽ ഏറ്റവും ഉയർന്ന പലിശനിരക്ക് വാഗ്ദാനം ചെയ്യുന്ന രണ്ട് ബാങ്കുകൾ ഇൻഡസ്ഇൻഡ് ബാങ്ക്, യെസ് ബാങ്ക് എന്നിവയാണെന്ന് വ്യക്തമാണ്. ഈ ബാങ്കുകളിൽ മുതിർന്ന പൗരന്മാർക്കുള്ള സ്ഥിര നിക്ഷേപം പരിഗണിക്കുകയാണെങ്കിൽ പലിശനിരക്ക് 7.5 ശതമാനമായി ഉയരും.
കാലാവധി
ഇൻഡസ് ഇൻഡ് ബാങ്കിന് വിവിധ കാലാവധികളിലുള്ള സ്ഥിര നിക്ഷേപങ്ങളുണ്ട്. 7 ശതമാനം പലിശനിരക്ക് 1 മുതൽ 3 വർഷം വരെയുള്ള നിക്ഷേപങ്ങൾക്കാണ് ലഭിക്കുക. യെസ് ബാങ്കിന്റെ കാര്യത്തിലും 1 മുതൽ 3 വർഷം വരെയുള്ള കാലാവധിയിലാണ് 7 ശതമാനം പലിശനിരക്ക് നൽകുന്നത്.
എഫ്ഡിഎസിൽ നിക്ഷേപിക്കണോ?
5 ലക്ഷം രൂപ വരെയുള്ള ബാങ്ക് നിക്ഷേപം ഡെപ്പോസിറ്റ് ഇൻഷുറൻസ്, ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പറേഷൻ ഓഫ് ഇന്ത്യ ഇൻഷ്വർ ചെയ്യുന്നുണ്ട്. ഇത് റിസർവ് ബാങ്കിന്റെ പൂർണ ഉടമസ്ഥതയിലുള്ള അനുബന്ധ സ്ഥാപനമാണ്. അതിനാൽ, നിങ്ങൾക്ക് 5 ലക്ഷം രൂപയിൽ താഴെയുള്ള നിക്ഷേപമുണ്ടെങ്കിൽ, ഇൻഷുറൻസ് ഉള്ളതിനാൽ നിങ്ങൾ സുരക്ഷിതരാണ്. എന്നിരുന്നാലും, ഇൻഷുറൻസ് ക്ലെയിമുകളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ നമുക്കെല്ലാവർക്കും അറിയാവുന്നതാണ്.
ജാഗ്രത പാലിക്കുക
പിഎംസി പോലുള്ള ചില ചെറിയ ബാങ്കുകൾ തകർന്ന സംഭവങ്ങൾ അടുത്തിടെ നിങ്ങൾ വാർത്തകളിൽ നിന്ന് അറിഞ്ഞിട്ടുണ്ടാകും. യെസ് ബാങ്ക് പോലുള്ള വലിയ ബാങ്കുകൾക്കും ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നിരുന്നു. എന്നിരുന്നാലും വലിയ ബാങ്കുകൾ തകർന്നടിയുന്നത് നാം കണ്ടിട്ടില്ല. എങ്കിൽ പോലും ബാങ്കിംഗ് മേഖലയെ സമ്മർദ്ദത്തിലാക്കാവുന്ന നിരവധി സാഹചര്യങ്ങൾ നിലവിലുള്ളതിനാൽ നിക്ഷേപകർ ജാഗ്രത പാലിക്കണമെന്നാണ് വിദഗ്ധരുടെ നിർദ്ദേശം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
