ഇന്ത്യൻ ഓഹരി വിപണി വീണ്ടും നഷ്ടത്തിലേക്ക് എന്ന് പ്രതീക്ഷിച്ചിടത്തു നിന്നും തിരിച്ചു കയറിയത് ഒറ്റവാക്കിലൂടെയാണ്. ഇന്ത്യ-യു.എസ് വ്യാപാര കരാറിനെ പറ്റി ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡർ സെർജിയോ ഗോറിന്റെ പ്രസ്താവന വന്നതോടെ സെൻസെക്സ് തിങ്കാളാഴ്ച 1,000 പോയിന്റിലേറെ തിരികെ കയറി. ഇന്ത്യ-യുഎസ് വ്യാപാരക്കരാർ ചർച്ച ചൊവ്വാഴ്ച നടക്കുമെന്ന് സെർജിയോ ഗോർ നടക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിഫ്റ്റി 106 പോയിന്റ് ഉയർന്ന് 25,790.25 ലും സെൻസെക്സ് 301 പോയിന്റ് നേട്ടത്തിൽ 83,878.17 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
സാങ്കേതിക വിശകലനത്തിൽ വിപണിയിൽ ഹ്രസ്വകാല തിരിച്ചുവരവിന് സാധ്യതയുണ്ടെന്നാണ് വിശകലന വിദഗ്ധർ വ്യക്തമാക്കുന്നത്. മുന്നേറ്റത്തിൽ ഉയർന്ന തലത്തിൽ നിഫ്റ്റിക്ക് പ്രതിരോധം നിലനിൽക്കുന്നുണ്ട്. നിഫ്റ്റിയിലെ ഡെയ്ലി ചാർട്ടിൽ പിയേഴ്സിങ് ലൈൻ രൂപപ്പെട്ടിട്ടുണ്ട്. ഇത് തിരിച്ചുവരവിനുള്ള സൂചന നൽകുന്നതായി രൂപക് ഡെ നിരീക്ഷിച്ചു. ഹവേർലി ചാർട്ടിൽ ആർഎസ്ഐ ഓവർസോൾഡ് ഘട്ടത്തിൽ നിന്നും മുന്നോട്ട് വന്നു. നിഫ്റ്റിക്ക് 26,000-26,100 മേഖലയിൽ ശക്തമായ പ്രതിരോധമുണ്ട്. ഒരു സെഷനിലെ വാങ്ങൽ കൊണ്ടു മാത്രം വിപണിയുടെ ഗതി നിശ്ചയിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം വിലയിരുത്തുന്നു. 25,650 നിലവാരത്തിലാണ് പിന്തുണ.
ഈ ഓഹരികൾ നോക്കാം
1. ബിഎസ്ഇ
വാങ്ങൽ- 2790 രൂപ
സ്റ്റോപ്പ് ലോസ്- 2636 രൂപ
ലക്ഷ്യവില- 3050 രൂപ
ബിഎസ്ഇയുടെ ഡെയ്ലി ചാർട്ടിൽ ബുള്ളിഷ് സൂചനയാണ് നിലവിലുള്ളത്. നിലവിൽ ഓഹരി 20-ഡേ, 50-ഡേ മൂവിംഗ് ആവറേജുകൾക്ക് മുകളിലാണ് വ്യാപാരം ചെയ്യുന്നത്. ആർ.എസ്.ഐ 58 ആണ്. ഓഹരി ഓവർബോട്ട് അല്ലെന്നത് മുന്നേറ്റത്തിന്റെ സൂചനയാണ്. ദീർഘകാല നിക്ഷേപകർക്ക് നിലവിലെ വിലയായ 2,790 രൂപയിൽ ഓഹരി വാങ്ങുന്നത് പരിഗണിക്കാം. 2,636 രൂപയിൽ സ്റ്റോപ്പ് ലോസ് നിശ്ചയിച്ച് 3,050 രൂപ എന്ന ലക്ഷ്യവിലയിൽ ഓഹരി കൈവശം വെയ്ക്കാം.

2. കോൾ ഇന്ത്യ
വാങ്ങൽ വില- 432 രൂപ
സ്റ്റോപ്പ് ലോസ്- 415 രൂപ
ലക്ഷ്യവില- 475 രൂപ
കോൾ ഇന്ത്യയുടെ ഡെയ്‌ലി ചാർട്ടിലും മുന്നേറ്റത്തിന്റെ ലക്ഷണങ്ങളുണ്ട്. നിലവിൽ ഹ്രസ്വ-മധ്യകാല മൂവിംഗ് ആവറേജുകൾക്ക് മുകളിലാണ് ഓഹരി വില തുടരുന്നത്. ആർ.എസ്.ഐ 72 ആണ്. നേരിയ തോതിൽ 'ഓവർബോട്ട്' അവസ്ഥയിലാണെങ്കിലും ബ്രേക്കൗട്ടിന്റെ പ്രാരംഭ ഘട്ടത്തിൽ ഇത് സ്വാഭാവികമാണെന്നും അദ്ദേഹം നിരീക്ഷിച്ചു. പുതിയ നിക്ഷേപകർക്ക് 432 രൂപ എന്ന നിലവിലെ വിലയിൽ ഓഹരി വാങ്ങുന്നത് പരിഗണിക്കാവുന്നതാണ്. 415 രൂപയിൽ സ്റ്റോപ്പ് ലോസ് നിശ്ചയിച്ച് 475 രൂപ എന്ന ലക്ഷ്യവിലയിൽ ഓഹരി കൈവശം വെയ്ക്കാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications