രണ്ട് ദിവസമായി വില മാറ്റമില്ലാതെ തുടർന്ന സ്വർണ വിപണിയിൽ ഇന്ന് വില വീണ്ടും താഴേയ്ക്ക്. പവന് 160 രൂപയാണ് ഇന്ന് വർദ്ധിച്ചിരിക്കുന്നത്. ഒരു പവന്റെ ഇന്നത്തെ വില 28360 രൂപയാണ്. ഗ്രാമിന് 3545 രൂപയാണ് നിരക്ക്. കഴിഞ്ഞ മൂന്ന് ദിവസമായി പവന് 28520 രൂപയായിരുന്നു സ്വർണത്തിന്റെ വില.
എംസിഎക്സിൽ ഇടിവ്
എംസിഎക്സിൽ സ്വർണ്ണ ഫ്യൂച്ചർ കരാറുകളുടെ വില തുടർച്ചയായി മൂന്ന് ദിവസമായി ഇടിവ് രേഖപ്പെടുത്തി. 0.51 ശതമാനം ഇടിഞ്ഞ് 37,960 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി വിലയും ഇടിഞ്ഞു. എംസിഎക്സിൽ വെള്ളി വില 0.36 ശതമാനം ഇടിഞ്ഞ് കിലോയ്ക്ക് 44,657 രൂപയിലെത്തി.
ആഗോള വിപണി
ആഗോള വിപണിയിൽ സ്വർണ വില ഇന്ന് ഔൺസിന് 1468.6 ആയി കുറഞ്ഞു. ഇന്നലെ സ്വർണ വില രണ്ടാഴ്ചത്തെ ഏറ്റവും ഉയർന്ന നിരക്കായ 1,478.80 ഡോളറിലെത്തിയിരുന്നു. ഹോങ്കോംഗ് പ്രക്ഷോഭകരെ പിന്തുണയ്ക്കുന്ന നിയമനിർമ്മാണം യുഎസ് നിയമനിർമ്മാതാക്കൾ പാസാക്കിയതിനെത്തുടർന്ന് യുഎസ്-ചൈന വ്യാപാര ഇടപാട് വൈകിയേക്കാമെന്ന ആശങ്കയെത്തുടർന്നാണ് ഇന്നലെ വില കുത്തനെ ഉയർന്നത്.
വിലയിലെ വർദ്ധനവ്
രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വത്തിൽ സുരക്ഷിത നിക്ഷേപമായി കണക്കാക്കപ്പെടുന്നതിനാൽ സ്വർണ്ണ വില ആഗോള വിപണികളിൽ ഈ വർഷം 14 ശതമാനം വർദ്ധിച്ചു. ഇന്ത്യയിൽ ഇറക്കുമതി തീരുവ വർദ്ധനവും യുഎസ് ഡോളറിനെതിരായ രൂപയുടെ മൂല്യത്തകർച്ചയും കാരണം വില 20 ശതമാനത്തിലധികം ഉയർന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
