ദില്ലി; രാജ്യത്ത് രണ്ടുലക്ഷം സൂക്ഷ്മ ഭക്ഷ്യസംസ്കരണ സംരംഭങ്ങൾക്ക് രൂപം നൽകുന്നതും / നിലവിലുള്ളവയെ നവീകരിക്കുന്നതും ലക്ഷ്യമിട്ട് കേന്ദ്ര ധനസഹായത്തോടെയുള്ള വന്‍ പദ്ധതി നടപ്പിലാക്കുമെന്ന് കേന്ദ്ര സഹമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേൽ അറിയിച്ചു. ആത്‌മ നിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായാണ് നടപടി. 2020-21 മുതൽ 2024-25 വരെയുള്ള അഞ്ചു വർഷക്കാലയളവിൽ വായ്പാ ബന്ധിത സബ്സിഡിയിലൂടെ സംരംഭങ്ങൾക്ക് രൂപം നൽകുകയും നിലവിലുള്ളവയെ നവീകരിക്കുകയും ചെയ്യാവുന്നതാണ്. 10,000 കോടി രൂപയാണ് പദ്ധതി അടങ്കൽ .
ഇത്തരം സംരംഭങ്ങൾക്ക് ആവശ്യമായ സാമ്പത്തിക- സാങ്കേതിക -വ്യാപാര പിന്തുണ പ്രൈംമിനിസ്റ്റേഴ്സ് സ്കീം ഫോർ ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസിങ് എന്റർപ്രൈസസ് (പി.എം.എഫ്.എം.ഇ.)'. എന്ന കേന്ദ്ര പദ്ധതി ലഭ്യമാക്കുമെന്ന് രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പട്ടേൽ വ്യക്തമാക്കി.

കൂടാതെ,രാജ്യത്തെ ഭക്ഷ്യസംസ്കരണ മേഖലയുടെ മൊത്തത്തിലുള്ള വളർച്ചയും വികസനവും ലക്ഷ്യമിട്ടു കൊണ്ട് 2016 -17 മുതൽ പ്രധാനമന്ത്രി കിസാൻ സമ്പത യോജന (PMKSY) എന്ന കേന്ദ്ര പദ്ധതി ഭക്ഷ്യസംസ്ക്കരണ വ്യവസായ മന്ത്രാലയം നടപ്പാക്കുന്നുണ്ട്. കാർഷിക ഉത്പന്നങ്ങളുടെ സംസ്കരണം, അതുവഴി കർഷകരുടെ വരുമാനം വർധിപ്പിക്കൽ എന്നിവയും ഇതു ലക്ഷ്യമിടുന്നു
രാജ്യത്തുടനീളം 41 മെഗാ ഫുഡ് പാർക്കുകൾ, 353 കോൾഡ് ചെയിൻ പദ്ധതികൾ, 292 ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾ, 63 കാർഷിക സംസ്കരണ ക്ലസ്റ്ററുകൾ, 6 ഓപ്പറേഷൻ ഹരിത പദ്ധതികൾ, 63 ബാക്വേർഡ് ആൻഡ് ഫോർവേർഡ് ലിങ്കേജ് പദ്ധതികൾ എന്നിവയ്ക്ക്, PMKSY യ്ക്ക് കീഴിൽ വരുന്ന വിവിധ പദ്ധതികളുടെ ഭാഗമായി മന്ത്രാലയം അനുമതി നൽകി കഴിഞ്ഞു. അനുമതി നൽകിയ ഈ പദ്ധതികൾ പൂർത്തിയാകുന്നതോടെ കൂടി രാജ്യത്തെ 34 ലക്ഷം കർഷകർക്ക് ഗുണം ലഭിക്കുമെന്നാണ് കണക്കാക്കുന്നത് .
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications