'അടിച്ചു മോളേ അടിച്ചൂ..' എന്ന മിന്നാരം സിനിമയിലെ ഡയലോഗ് മലയാളികൾ മറക്കാൻ സാധ്യതയില്ല അല്ലേ. അപ്രതീക്ഷിതമായി ലോട്ടറി അടിക്കുമ്പോഴുണ്ടാകുന്ന സന്തോഷത്തിൽ നിന്നുമാണ് ഇന്നസെന്‍റ് ആ ഡയലോഗ് പറയുന്നത്. ഓഹരി വിപണിയിൽ നിന്നും പ്രതീക്ഷിക്കാത്ത നേട്ടമുണ്ടാകുമ്പോൾ മലയാളി നിക്ഷേപകരും ഒരു പക്ഷെ 'അടിച്ചു മോനെ അടിച്ചൂ..' എന്ന് പറയാറുണ്ടാകും.
ഗുജറാത്ത് ടൂൾറൂം, മാധവ് ഇൻഫ്രാ പ്രൊജക്ട്സ് എന്നീ കമ്പനിയുടെ ഓഹരി വാങ്ങിയവരുടെ കാര്യം ഏകേദേശം അങ്ങനെ തന്നെയാണ്. കഴിഞ്ഞ ഒരു വർഷത്തിവിടെ മൾട്ടിബാഗർ നേട്ടമാണ് ഈ രണ്ട് കമ്പനികളും നേടിയത്.

ഗുജറാത്ത് ടൂൾറൂം
റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം, അറ്റകുറ്റപ്പണികള്‍ എന്നിവയിലാണ് കമ്പനിയുടെ പ്രവർത്തനം. ഒരു വർഷത്തിനുള്ളിൽ കമ്പനിയുടെ സ്റ്റോക്ക് ബിഎസ്ഇയിൽ ഏകദേശം 11.20 രൂപയിൽ നിന്ന് 55.95 രൂപയായി ഉയർന്നു. അതായത് ഓഹരി ഉടമകൾക്ക് 400 ശതമാനം റിട്ടേൺ ആണ് ഈ മൾട്ടിബാഗർ കമ്പനി നൽകിയത്.
റിലയൻസിൽ നിന്നും 29 കോടിയുടെ ഓഡർ
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൽ (ആർഐഎൽ) നിന്ന് 290 ദശലക്ഷം (29 കോടി) രൂപയുടെ ഓർഡറാണ് ഗുജറാത്ത് ടൂൾറൂം നേടിയത്. നിർമാണ സാമഗ്രഹികൾക്കായാണ് ഓർഡർ. എന്തായാലും റിലൻയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൽ നിന്നും ഓർഡർ ലഭിച്ചതിന് ശേഷം കമ്പയുടെ ഓഹരി വിലയിലും മുന്നേറ്റമുണ്ടായി.
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൽ നിന്നുള്ള ഇത്തരം കൂടുതൽ ഓർഡറുകൾ വരും ആഴ്ചകളിൽ പ്രതീക്ഷിക്കുന്നുണ്ടെന്നും ഗുജറാത്ത് ടൂൾറൂം വ്യക്തമാക്കി. കൂടുതൽ ഓഡറുകൾ ലഭിക്കുകയാണെങ്കിൽ കമ്പനിയുടെ വരുമാനത്തിലും ലാഭ വളർച്ചയിലും ഗണ്യമായ വർദ്ധനവുണ്ടാകുമെന്ന കാര്യം തീർച്ചയാണ്.
ഗുജറാത്ത് ടൂൾറൂം ഓഹരി വില ചരിത്രം
ഗുജറാത്ത് ടൂൾറൂം ഓഹരികൾ 2023 മാർച്ച് 6 -ന് 1:10 അനുപാതത്തിലാണ് ഓഹരി വിഭജനം നടത്തിയിരുന്നു. അതായത് ഓഹരി വിഭജനം കഴിഞ്ഞിട്ട് 1 വർഷം പൂർത്തിയാവുകയാണ്. ഈ കാലയളവിൽ, സ്മോൾ-ക്യാപ് മൾട്ടിബാഗർ സ്റ്റോക്ക് ഒരു ഷെയർ 11.20 രൂപയിൽ നിന്നും 55.95 രൂപയായി ഉയർന്നു. അതായത് 400 ശതമാനം വളർച്ച.
കഴിഞ്ഞ 1 മാസത്തിനിടെ കമ്പനിയുടെ ഓഹരിയിലുണ്ടായ വർദ്ധനവ് 10 രൂപയോളമാണ്. അതുപോലെ, കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 325 ശതമാനം വളർച്ചയാണ് ഗുജറാത്ത് ടൂൾറൂം ഓഹരി വിലയിൽ നേടിയത്.
മാധവ് ഇൻഫ്രാ പ്രൊജക്ട്സ്
കഴിഞ്ഞ 1 വർഷത്തിനിടെ 171.63 ശതമാനം മൾട്ടിബാഗർ നേട്ടം നൽകിയ മറ്റൊരു കമ്പനിയാണ് മാധവ് ഇൻഫ്രാ പ്രൊജക്ട്സ്. ചൊവ്വാഴ്ച്ചത്തെ വ്യാപാരത്തിൽ 4.95% വില വർധിച്ച് 11.86 രൂപയിലാണ് ഓഹരിവിലയുള്ളത്.

കുതിപ്പിന് കാരണം
റെയിൽവെ ബ്രിഡ്ജ് നിർമാണവുമായി ബന്ധപ്പെട്ട് കമ്പനിക്ക് കഴിഞ്ഞ ദിവസം 20.74 കോടി രൂപയുടെ ഓർഡർ ലഭിച്ചിരുന്നു. മധ്യപ്രദേശിലെ കാറ്റ്നി സെക്ഷനുമായി ബന്ധപ്പെട്ട് റെയിൽവെ ബ്രിഡ്ജ് നിർമിക്കാനുള്ള, ഓർഡറാണ് കമ്പനിക്ക് നിലവിൽ ലഭിച്ചിരിക്കുന്നത്. ഇതേത്തുടർന്നാണ് വില വർധിച്ചത്. കഴിഞ്ഞ 6 മാസങ്ങളിൽ 93.79% ലാഭവും കമ്പനി നിക്ഷേപകർക്ക് നൽകി.
മാധവ് ഇൻഫ്രാ പ്രൊജക്ട്സ്
അടിസ്ഥാന സൗകര്യവികസനവുമായി ബന്ധപ്പെട്ട പ്രൊജക്ടുകൾ ഏറ്റെടുത്തു നടത്തുന്ന കമ്പനിയാണിത്. ഇത്തരം പദ്ധതികളുമായി ബന്ധപ്പെട്ടുള്ള ഡെവലപ്മെന്റ്, നിർമാണം, ഓപ്പറേഷൻ, മെയിന്റനൻസ് തുടങ്ങിയവ ചെയ്യുന്നു. സോളാർ, ഹൈഡ്രോ ഊർജ്ജോല്പാദനവുമായി ബന്ധപ്പെട്ട ബിസിനസും കമ്പനി ചെയ്യുന്നുണ്ട്.
അറ്റാദായം 4.62 കോടി
2023 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ കമ്പനിയുടെ വരുമാനം 138.99 കോടി രൂപയായിരുന്നു. 2024 ഡിസംബർ പാദത്തിൽ ഇത് 37% കുറഞ്ഞ് 87.78 കോടി രൂപയായി മാറി. എന്നാൽ ഇതേ കാലയളവിൽ അറ്റാദായം 4.30 കോടി രൂപയിൽ നിന്ന് 4.62 കോടി രൂപയായി 7% വർധന നേടി.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications