സൂചികകളുടെ ചാഞ്ചാട്ടത്തിന് നടുവിലും നിക്ഷേപകർക്ക് ലാഭം നൽകുന്ന ഓഹരികളുണ്ടാകും. ഒരു പക്ഷെ ചുരുങ്ങിയ കാലം കൊണ്ട് മികച്ച നേട്ടം നൽകുന്നവ. മൾട്ടിബാഗർ ഓഹരികളെന്ന് അറിയപ്പെടുന്ന ഓഹരികളെ കണ്ടെത്താൻ കൃത്യമായ നിരീക്ഷണം ആവശ്യമാണ്. അത്തരത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ മൾട്ടിബാഗർ നേട്ടം നൽകിയ രണ്ട് ഓഹരിയെ നമുക്ക് പരിചയപ്പെടാം.
1. ബ്രഹ്മപുത്ര ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്
1998-ൽ സ്ഥാപിതമായ കൺസ്ട്രക്ഷൻ ആൻഡ് എഞ്ചിനീയറിംഗ് കമ്പനിയാണ് ബ്രഹ്മപുത്ര ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്. പാലങ്ങൾ, മേൽപ്പാലങ്ങൾ, ഹൈവേകൾ എന്നിവയുടെ നിർമ്മാണം മുതൽ വിമാനത്താവളങ്ങൾ, കെട്ടിടങ്ങൾ, തുരങ്കങ്ങൾ, ഖനന പദ്ധതികൾ വരെ ഏറ്റെടുത്ത് കമ്പനി നിർമ്മിക്കുന്നു.

ഓഹരി വിപണിയിലെ പ്രകടനം
ചൊവ്വാഴ്ച ബ്രഹ്മപുത്ര ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൻ്റെ ഓഹരികൾക്ക് 2 ശതമാനം ഇടിവ് നേരിട്ടിരുന്നു. അതോടെ ഓഹരി വില മുൻ ക്ലോസിംഗായ 71.70 രൂപയിൽ നിന്ന് 70.27 രൂപയായി. ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില 86.16 രൂപയും 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന വില 27 രൂപയുമാണ്.
മൾട്ടിബാഗർ മുന്നേറ്റം
56.16 ശതമാനം നേട്ടമാണ് കമ്പനി കഴിഞ്ഞ 6 മാസത്തിനിടെ നിക്ഷേപകർക്ക് നൽകിയത്. 1 വർഷത്തിനിടെ നേടിയത് 142.14 ശതമാനത്തിന്‍റെ മുന്നേറ്റവും. അതായത് 2023 മാർച്ച് 19-ന് 29.02 രൂപയായിരുന്നു ബ്രഹ്മപുത്ര ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്‍റെ ഒരു ഓഹരിയുടെ വില. 3 വർഷത്തിനുള്ളിൽ 330 ശതമാനം വളർച്ച കൈവരിക്കാനും ഓഹരിക്ക് സാധിച്ചു.
അറ്റാദായത്തിൽ വർധന
ത്രൈമാസ ഫലങ്ങൾ അനുസരിച്ച് , കമ്പനിയുടെ അറ്റ വിൽപ്പന 5.25 ശതമാനം കുറഞ്ഞ് 52.89 കോടി രൂപയായി. അറ്റാദായം 61 ശതമാനം വർധിച്ച് 2024 സാമ്പത്തിക വർഷത്തിൽ 5.27 കോടി രൂപയായി.
2. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ)
എയ്റോനോട്ടിക് സെഗ്മെന്റിൽ പ്രതിരോധ ഉപകരണങ്ങളുടെ നിർമാണം നടത്തുന്ന, ഇന്ത്യൻ ഗവൺമെന്റിന്റെ പ്രധാന കമ്പനിയാണിത്. എയർ ക്രാഫ്റ്റ്, ഹെലികോപ്റ്ററുകൾ, പ്രധാന എയ്റോസ്പേസ് ഘടകങ്ങൾ ആക്സസറികൾ എന്നിവയുടെ നിർമാണം, ഡിസൈനിങ്, മെയിന്റനൻസ്, അപ്ഗ്രഡേഷൻ തുടങ്ങിയവയെല്ലാം കമ്പനിയുടെ ബിസിനസിൽ ഉൾപ്പെടുന്നു.
പുതിയ കരാർ
കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് 2,890 കോടി രൂപയുടെ കരാർ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന് ലഭിച്ചിരുന്നു. ഡോർണിയർ വിമാനങ്ങളിൽ മിഡ് ലൈഫ് അപ്‌ഗ്രേഡ് (എംഎൽയു) നടത്തുന്നതിനായിരുന്നു കരാർ.

ഓഹരി വിപണിയിലെ പ്രകടനം
ചൊവ്വാഴ്ച 1.98 ശതമാനത്തിന്‍റെ ഇടിവ് കമ്പനിയുടെ ഓഹരികൾക്ക് സംഭവിച്ചിരുന്നു. അതോടെ ഓഹരി വില 3,060 രൂപയിലേക്കെത്തി. അതേ സമയം കഴിഞ്ഞ 1 മാസത്തിനിടെ 2.16 ശതമാനത്തിന്‍റെ വളർച്ച ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് വിപണിയിൽ നേടിയിട്ടുണ്ട്. 3,428 രൂപയാണ് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന ഓഹരി വില. ഏറ്റവും താഴ്ന്ന വില 1,237.55 രൂപയുമാണ്.
മൾട്ടിബാഗർ നേട്ടം
1 വർഷത്തിനുള്ളിൽ 120 ശതമാനം നേട്ടമാണ് ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് നിക്ഷേപകർക്ക് നൽകിയത്. 2 വർഷത്തിനുള്ളിൽ 325 ശതമാനം വളർച്ച നേടാനും കമ്പനിക്ക് സാധിച്ചു. 3 വർഷത്തിനുള്ളിൽ 500 ശതമാനവും വളർച്ച ഓഹരി നേടി.
അറ്റാദായത്തിൽ വർധന
ത്രൈമാസ ഫലങ്ങൾ അനുസരിച്ച് , അറ്റ വിൽപ്പന 7 ശതമാനം വർധിച്ച് 6,061 കോടി രൂപയായും അറ്റാദായം 9.3 ശതമാനം വർധിച്ച് 24 സാമ്പത്തിക വർഷത്തിൽ 1,262 കോടി രൂപയായും വളർന്നു. കമ്പനിയുടെ വിപണി മൂലധനം 2,00,000 കോടി രൂപയിലധികമാണ്.
ഓഹരി പങ്കാളിത്തം
ലഭ്യമായ പുതിയ വിവരങ്ങൾ പ്രകാരം പ്രമോട്ടർ 71.64% ഓഹരികൾ ഹോൾഡ് ചെയ്യുന്നു. പബ്ലിക്കിന്‍റെ കൈവശം 6.28% ഓഹരികളാണുള്ളത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 12.93%, മ്യൂച്വൽ ഫണ്ടുകൾ 6.69% മറ്റുള്ളവർ 6.28% എന്നിങ്ങനെയാണ് ഓഹരി പങ്കാളിത്തം.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.


Click it and Unblock the Notifications