ക്യാമ്പസ് ബിരുദധാരികളിൽ 66% പേർക്കും പഠനം പൂർത്തിയാകുമ്പോൾ കൈയിൽ ഒരു ജോലി ഇല്ലെന്ന് ജോബ് പോർട്ടലായ നൌക്കരി നടത്തിയ സർവേയിൽ പറയുന്നു. ഓഫർ കത്തുകൾ ലഭിച്ച മൂന്നിലൊന്ന് കോളേജ് പഠനം പൂർത്തിയാക്കിയവരിൽ 44% പേരും നിയമന തീയതി നീട്ടിയതായി സ്ഥിരീകരിച്ചു. 9% പേർക്ക് ലഭിച്ച ഓഫറുകൾ പിൻവലിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 1,300 കോളേജ് വിദ്യാർത്ഥികളിൽ നൌക്കരി നടത്തിയ സർവേ റിപ്പോർട്ടാണിത്.
ഭൂരിഭാഗം വിദ്യാർത്ഥികളും ഓൺലൈൻ ജോബ് പോർട്ടലുകളിൽ ജോലി തിരയുമ്പോൾ 17% പേർ റഫറൽ റൂട്ട് തിരഞ്ഞെടുക്കുകയും അവരുടെ കോളേജ് പൂർവ്വ വിദ്യാർത്ഥികളുമായി ബന്ധപ്പെടുകയുമാണ് ചെയ്യുന്നത്. ചില വിദ്യാർത്ഥികൾ ഫ്രീലാൻസിംഗും ഭാവിയിലെ ഒരു കരിയർ ഓപ്ഷനായി പരിഗണിക്കുന്നുണ്ടെന്നും സർവ്വേയിൽ പറയുന്നു.

82% കോളേജുകളിലായി 2020 ബാച്ചിന്റെ പ്ലേസ്‌മെന്റ് സാധ്യതയെ മഹാമാരി ബാധിച്ചതായാണ് വിവരം. 74 ശതമാനം പ്രീ-ഫൈനൽ വിദ്യാർത്ഥികളുടെ ഇന്റേൺഷിപ്പ് ഓഫറുകളെ ഇത് കൂടുതൽ ബാധിച്ചു. കൂടാതെ, ഓൺലൈൻ കോഴ്സുകളും സർട്ടിഫിക്കേഷനുകളും ഫ്രെഷർമാരിൽ ആദ്യ ചോയിസാണ്. 70% കോളേജ് വിദ്യാർത്ഥികളും ഇതിനകം തന്നെ ഓൺലൈൻ കോഴ്സുകൾ സബ്‌സ്‌ക്രൈബുചെയ്‌തു. സർവേയിൽ പങ്കെടുത്ത 80% ബിരുദധാരികളുടെ ഉന്നത വിദ്യാഭ്യാസ പദ്ധതികളെയും നിലവിലെ സാഹചര്യം ബാധിച്ചിട്ടില്ല. പലരും വീഡിയോ അഭിമുഖങ്ങളിലൂടെയും ഓൺലൈൻ പരീക്ഷകളിലൂടെയും മറ്റുമാണ് ജോലി തേടുന്നത്.
ജൂണ്‍ 21 -ന് അവസാനിച്ച ആഴ്ചയില്‍ തൊഴില്‍ സംഖ്യയില്‍ ഗണ്യമായ പുരോഗതിയുണ്ടായെങ്കിലും ഇതിന് പ്രധാന കാരണം ഗ്രാമീണ മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നതാണെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യ ഇക്കണോമി വ്യക്തമാക്കിയിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications