ദില്ലി: ഇന്ത്യയ്ക്കുള്ള ഇന്ധന വിപണനത്തിൽ സൌദിയെ മറികടന്ന് യുഎസ്. സൌദിയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ടാണ് കഴിഞ്ഞ മാസം യുഎസ് ഒന്നാമതെത്തിയിട്ടുള്ളത്. ഒപെക് ഇന്ധനവിപണനം വെട്ടിക്കുറച്ചതോടെ യുഎസിൽ നിന്നുള്ള ക്രൂഡ് ഓയിൽ വിൽപ്പന വർധിക്കുകയായിരുന്നുവെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ മാസം ഇറാഖിന് ശേഷം ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ രണ്ടാമത്തെ എണ്ണ വിതരണക്കാരായി അമേരിക്ക മാറിക്കഴിഞ്ഞിട്ടുണ്ട്. ഒപെക് രാജ്യങ്ങളിൽ നിന്നുള്ള ഇന്ധനവിതരണത്തിൽ കുറവുവന്നതോടെ ഈ മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകിക്കൊണ്ട് വിൽപ്പന വർധിപ്പിക്കുകയായിരുന്നു. ഉൽപ്പാദനം വെട്ടിക്കുറയ്ക്കാൻ ഒപെക് രാജ്യങ്ങൾക്കിടയിൽ ധാരണയായതോടെയാണ് ഇന്ധനവിപണിയിൽ യുഎസിന് മേൽക്കൈ ലഭിച്ചത്. ഇതോടെ സൌദി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സൌദി പ്രതിദിനം ഒരു മില്യൺ ബാരൽ വരെ ക്രൂഡ് ഓയിൽ വിൽപ്പന നടത്തിവന്നിരുന്നതാണ് വെട്ടിക്കുറച്ചിട്ടുള്ളത്.

ലോകത്തെ ഏറ്റവും മികച്ച ഇന്ധന ഉൽപാദകനായ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി 48 ശതമാനം ഉയർന്ന് 545,300 ബിപിഡിയിലെത്തുകയും ചെയ്തിട്ടുണ്ട്. മുൻമാസത്തെ അപേക്ഷിച്ച് കഴിഞ്ഞ മാസം ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 14% വർധിച്ചിട്ടുണ്ടെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഫെബ്രുവരിയിൽ സൗദി അറേബ്യയിൽ നിന്നുള്ള ഇറക്കുമതി ജനുവരിയിൽ നിന്ന് 42 ശതമാനം ഇടിഞ്ഞ് 445,200 ബിപിഡി ആയി കുറഞ്ഞു. ജനുവരി 2006 ന് ശേഷം ആദ്യമായാണ് സൌദി അറേബ്യ ഒന്നാം സ്ഥാനത്ത് നിന്ന് പിന്തള്ളപ്പെടുന്നത്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications