ഇന്ത്യന്‍ എയര്‍ലൈന്‍സുകള്‍ യുഎഇയിലേയ്ക്കുള്ള സര്‍വീസുകള്‍ കുറച്ചു.യുഎഇ വിമാനത്താവളങ്ങളിലെ നിയന്ത്രണങ്ങള്‍ കണക്കിലെടുത്താണിത്.

റിപ്പോര്‍ട്ടനുസരിച്ച് മാര്‍ച്ച് 15 ന് ഡല്‍ഹി-ദുബായ് റൂട്ടില്‍ എയര്‍ ഇന്ത്യ ഒരു റിട്ടേണ്‍ സര്‍വീസ് മാത്രമാണ് നടത്തുക. നാലെണ്ണം റദ്ദാക്കി.
എയര്‍ ഇന്ത്യ എക്സ്പ്രസും ഡല്‍ഹി-ദുബായ് റിട്ടേണ്‍ സര്‍വീസ് നടത്തും. ആറ് സര്‍വീസുകളില്‍ അഞ്ചെണ്ണം റദ്ദാക്കി.
അബുദാബിയിലേക്ക് നിശ്ചയിച്ചിരുന്ന അഞ്ച് സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയിട്ടുണ്ട്.
എന്നാല്‍ മറ്റ് എമിറേറ്റുകളിലേക്കുള്ള സര്‍വീസുകള്‍ തുടരും.
ഡല്‍ഹി, കണ്ണൂര്‍, കൊച്ചി, കോഴിക്കോട്, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് ഷാര്ജയിലേക്കുള്ളതും കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് റാസ് അല്‍ ഖൈമയിലേക്കുള്ള സര്‍വീസും സ്ലോട്ട് ലഭ്യതയ്ക്ക് വിധേയമായി നടക്കും.
യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ ഖേദം രേഖപ്പെടുത്തിയ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും, നിയന്ത്രണത്തിന് പുറത്തുള്ള കാരണങ്ങളാലാണ് സര്‍വീസുകള്‍ റദ്ദാക്കിയതെന്ന് പറഞ്ഞു. യാത്രികരെ സഹായിക്കാനും കുടുങ്ങിയവരെ വേഗത്തില്‍ നാട്ടിലെത്തിക്കാനും ശ്രമം തുടരുന്നുണ്ട്.
അധിക ചാര്‍ജ്ജില്ലാതെ ടിക്കറ്റ് ബുക്ക് ചെയ്യാനും റീഫണ്ടിനും യാത്രികര്‍ക്ക് അവസരമൊരുക്കും.
സര്‍വീസ് സമയക്രമത്തില്‍ മാറ്റം വരുത്തിയതായി ഇന്‍ഡിഗോയും അറിയിച്ചു.
''പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തെ തുടര്‍ന്ന് ദുബായില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ സര്‍വീസ് ഷെഡ്യൂളില്‍ മാറ്റങ്ങള്‍ വന്നു.ദുബായിലേക്കോ ദുബായില്‍ നിന്നോ യാത്ര ചെയ്യുന്നവര്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് http://bit.ly/31paVKQ ലിങ്കില്‍ സ്റ്റാറ്റസ് പരിശോധിക്കണം,' മാര്‍ച്ച് 15 രാവിലെ 3:29ന് എക്സില്‍ നല്കിയ പോസ്റ്റില്‍ ഇന്‍ഡിഗോ അറിയിച്ചു.
യാത്രികര്‍ക്ക് എയര്‍ലൈന്‍, നോട്ടിഫിക്കേഷനുകള്‍ അയക്കും.
വിമാനത്താവള നിര്‍ദേശങ്ങളും പ്രവര്‍ത്തന സാഹചര്യങ്ങളും അനുസരിച്ച് സര്‍വീസ് സമയക്രമത്തില്‍ കൂടുതല്‍ മാറ്റങ്ങളുണ്ടായേക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
