മിസൈൽ ആക്രമണം: ഇത്തിഹാദ്, എമിറേറ്റ്‌സ് ഉൾപ്പെടെയുള്ള യുഎഇ വിമാനങ്ങൾ റൂട്ട് മാറ്റി, യാത്ര തടസ്സപ്പെടും

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ ഉയരുന്നതോടെ ആ​ഗോള തലത്തിൽ പ്രതിസന്ധികൾ വർദ്ധിക്കുന്നു. ഖത്തറിലെയും ഇറാഖിലെയും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനെ തുടർന്ന് യുഎഇയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ വ്യാപകമായി തടസ്സപ്പെട്ടു. ഇത് യാത്രക്കാർക്ക് കനത്ത നഷ്ടം ഏർപ്പെട്ടു. ഇറാൻ-ഇസ്രായേൽ യുദ്ധത്തിൽ യുഎസിൻ്റെ ഇടപെടലും പ്രശ്നങ്ങൾ രൂക്ഷമായി. ഇന്നലെ നടന്ന അപ്രതീക്ഷിത ആക്രമണം ആ​ഗോള തലത്തിൽ ഭീതി ഉയർത്തുന്നു.

ഈ ആക്രമണത്തെത്തുടർന്ന് പ്രാദേശിക വ്യോമാതിർത്തി താൽക്കാലികമായി അടച്ചു. ഇത് പ്രധാന വിമാനത്താവളങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നു. ഫ്ലൈറ്റ് റാഡാർ 24 ൽ നിന്നുള്ള തത്സമയ ഡാറ്റ അനുസരിച്ച് , ജൂൺ 23 തിങ്കളാഴ്ച വൈകുന്നേരം യുഎഇ വ്യോമാതിർത്തിയിൽ വളരെ കുറച്ച് വിമാനങ്ങൾ മാത്രമേ ദൃശ്യമായിരുന്നുള്ളൂ. ഫ്ലൈ ദുബായ്, എത്തിഹാദ് എയർവേയ്‌സ്, എമിറേറ്റ്‌സ് എന്നിവയുൾപ്പെടെയുള്ള വിമാനക്കമ്പനികൾ റൂട്ട് മാറ്റുകയും, പ്രവർത്തനം നിർത്തിവയ്ക്കുകയും ചെയ്തു.

മിഡിൽ ഈസ്റ്റിലെ ചില ഭാഗങ്ങളിൽ വ്യോമാതിർത്തിയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ജൂൺ 23 തിങ്കളാഴ്ചയും ജൂൺ 24 ചൊവ്വാഴ്ചയും നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിടുകയാണെന്ന് എത്തിഹാദ് എയർവേയ്‌സ് വക്താവ് ദി നാഷണലിനോട് സ്ഥിരീകരിച്ചു. 

"വരും ദിവസങ്ങളിൽ നിരവധി വിമാനങ്ങൾക്ക് തടസ്സം നേരിടുകയും, യാത്രയുടെ കാലതാമസവും ഉണ്ടാക്കാൻ സാധ്യതയുണ്ട്" എന്ന് എയർലൈൻ കൂട്ടിച്ചേർത്തു. മാത്രമല്ല യാത്രക്കാർ ഓരോ വിമാനത്തിൻ്റെയും സ്റ്റാറ്റസ് ഓൺലൈനായി പരിശോധിക്കാൻ എയർലൈൻ നിർദ്ദേശിച്ചു.

മിസൈൽ ആക്രമണം: ഇത്തിഹാദ്, എമിറേറ്റ്‌സ് ഉൾപ്പെടെയുള്ള യുഎഇ വിമാനങ്ങൾ റൂട്ട് മാറ്റി

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വെബ്‌സൈറ്റിലും നിരവധി വിമാനങ്ങൾ റദ്ദാക്കിയെന്നും, യാത്രാ സമയം തെറ്റിയതും കൃത്യമായി പരാമർശിച്ചിരിക്കുന്നു. മാത്രമല്ല, ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി യാത്രക്കാർ അവരുടെ വിമാനക്കമ്പനികളുമായി നേരിട്ട് ബന്ധപ്പെടണമെന്ന് വെബ്സൈറ്റിലൂടെ അഭ്യർത്ഥിച്ചു.

ഇറാനിയൻ മിസൈൽ വിക്ഷേപണത്തെത്തുടർന്ന് മേഖലയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് യുഎഇ ബജറ്റ് എയർലൈൻ ഫ്ലൈദുബായ് പറഞ്ഞു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഞങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണനയെന്ന് വക്താവ് ഖലീജ് ടൈംസിനോട് വ്യക്തമാക്കി.

ഞായറാഴ്ച ഫോർഡോ, നതാൻസ്, എസ്ഫഹാൻ എന്നിവിടങ്ങളിലെ ഇറാനിയൻ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു. അന്ന് കനത്ത നാശനഷ്ടമുണ്ടായിരുന്നു. ഇതിനുള്ള പ്രതികാരമായാണ് ഇറാൻ ആക്രമണം നടത്തിയത് എന്നത് വ്യക്തം.

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളമായ ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളത്തിന് നേരെ കുറഞ്ഞത് 10 മിസൈലുകളെങ്കിലും ഇറാൻ അയച്ചിട്ടുണ്ട്. മാത്രമല്ല, ഇറാഖിലെ ഐൻ അൽ അസദ് വ്യോമതാവളത്തിന് നേരെ ഒരു മിസൈൽ വിക്ഷേപിച്ചു. ഇത് അപ്രതീക്ഷിതമായ ആക്രമണമായിരുന്നു. നിലവിൽ ഹോർമൂസ് കടലിടുക്ക് അടക്കുമെന്ന പേരിൽ നിരവധി പ്രശ്നങ്ങൾ ഇറാൻ ഉയർത്തിയിരിക്കുന്നു. ഇതിനു പിന്നാലെയാണ് ഇറാൻ്റെ മിസൈൽ ആക്രമണവും. 

ഈ ആക്രമണത്തിന് മറുപടിയായിട്ടാണ് ഖത്തർ തങ്ങളുടെ വ്യോമാതിർത്തി താൽക്കാലികമായി അടച്ചത്. മാത്രമല്ല വാണിജ്യ വ്യോമഗതാഗതം നിർത്തിവെക്കുകയും, ഗൾഫിലുടനീളമുള്ള വിമാനക്കമ്പനികളുടെ പ്രവർത്തനം പുനഃക്രമീകരിക്കുകയോ താൽക്കാലികമായി നിർത്തിവയ്കുകയോ ചെയ്തു. ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇതുവരെ ബ്രിട്ടീഷ് എയർവേയ്‌സിന്റെ ഉൾപ്പെടെ 44 വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.

ദുബായ്, ദോഹ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവയുൾപ്പെടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് അറിയിച്ചു. "എല്ലാ യാത്രക്കാരും ഏറ്റവും പുതിയ വിമാന യാത്രാ വിവരങ്ങൾക്കോ ​​മറ്റ് വിമാനങ്ങളിൽ റീബുക്കിംഗ് നടത്തുന്നതിനോ 021-111-786-786 എന്ന നമ്പറിൽ ഞങ്ങളുടെ കോൾ സെന്ററുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു." എന്ന് എയർലൈൻ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X