പെട്ടെന്ന് പണക്കാരനാവുക എന്നത് എല്ലാ മനുഷ്യരുടേയും ആഗ്രഹമാണ്. അത്യാഗ്രഹം എന്ന് വേണമെങ്കിൽ പറയാം. ആ അത്യാഗ്രഹം പൂർത്തിയാകുമോ എന്ന് പരീക്ഷിക്കാനാണ് മനുഷ്യൻ ലോട്ടറികളുടെ പിന്നാലെ പോകുന്നത്. ലോകത്തിന്‍റെ എല്ലാ കോണുകളിലും വിവിധ ലക്കി ഡ്രോ അല്ലെങ്കിൽ ലോട്ടറികളുണ്ട്. കേരളത്തിലേക്ക് വന്നാൽ എല്ലാ ദിവസവും ലോട്ടറി നറുക്കെടുപ്പുകളുണ്ട്. 1 കോടി രൂപയാണ് ഒന്നാം സമ്മാനം. അതിന് പുറമെ 25 കോടി ഒന്നാം സമ്മാനം നൽകുന്ന ബംബർ ലോട്ടറികളും.
ഒരുപക്ഷെ ഒന്നാം സമ്മാനം ലഭിക്കുന്ന ആളുകളെല്ലാം വർഷങ്ങളായി ലോട്ടറി എടുക്കുന്നവരായിരിക്കും. ഓരോ തവണയും പ്രതീക്ഷയോടെ നറുക്കെടുപ്പ് ഫലം പരിശോധിക്കും. സമ്മാനമില്ല എന്നറിയുമ്പോൾ വീണ്ടും ലോട്ടറിയെടുക്കുകയും പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യും. ഭാഗ്യദേവതയെ ഇതുപോലെ കാത്തിരുന്ന കഥയാണ് ലാൻഡിംഗ് ജാമെ എന്ന ഗാംബിയൻ പൗരന് പറയാനുള്ളത്. ഒന്നും രണ്ടുമല്ല ഒരു ലക്ഷം ദിർഹമാണ് അദ്ദേഹത്തിന് സമ്മാനം ലഭിച്ചത്. അതായത് ഏകദേശം 23.8 ലക്ഷം രൂപ.
9 വർഷത്തെ കാത്തിരിപ്പ്
ഗാംബിയൻ പൗരനായ ലാൻഡിംഗ് ജാമെ 9 വർഷമായി അബുദാബിയിൽ ജോലി ചെയ്യുകയാണ്. പല തവണ യുഎഇ ലോട്ടറിയായ ലക്കി ചാൻസിൽ ഭാഗ്യം പരീക്ഷിച്ചു. എന്നാൽ ഭാഗ്യദേവത കടാക്ഷിച്ചില്ല. എന്നാൽ കഴിഞ്ഞ തവണ ജാമെയുടെ ഫോണിലേക്ക് ഒരു കോൾ വന്നു. അത് സംഭവിച്ചു എന്നാണ് ഫോണിന്‍റെ മറുതലയ്ക്കൽ നിന്നും കേട്ട വാക്കുകൾ. ഭാഗ്യം വന്ന വഴിയെക്കുറിച്ച് സന്തോഷവും ആത്മവിശ്വാസവും ചേർത്ത് ജാമെ പറയുന്നു.

ശ്രമിച്ചുകൊണ്ടേയിരിക്കുക
ഭാഗ്യം പരീക്ഷിക്കുന്ന എല്ലാവരോടുമായി ലാൻഡിംഗ് ജാമെയ്ക്ക് പറയാനുള്ളത് ഇതാണ് " നിങ്ങളുടെ ജാക്ക്പോട്ട് നിമിഷം ഒരു കോൾ അകലെയായിരിക്കാം. അതുകൊണ്ട് തളരാതെ ശ്രമിച്ച് കൊണ്ടേയിരിക്കുക "
ലക്കി ചാൻസ്
യുഎഇ ലോട്ടറി പ്രവർത്തിക്കുന്നത് ജനറൽ കൊമേഴ്‌സ്യൽ ഗെയിമിംഗ് റെഗുലേറ്ററി അതോറിറ്റിയുടെ കർശനമായ മേൽനോട്ടത്തിലാണ്. ലോട്ടറി എടുക്കുന്നതിന് മുൻപ് ആദ്യം theuaelottery.ae എന്ന വെബ്സൈറ്റിൽ ഒരു അക്കൗണ്ട് രജിസ്റ്റർ ചെയ്യണം. പേര്, എമിറേറ്റ്സ് ഐഡി, ജനനത്തീയതി, മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ നൽകി ഒരു പാസ്‌വേഡ് ഉണ്ടാക്കുക. പങ്കെടുക്കുന്നവർക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം കൂടാതെ ടിക്കറ്റ് വാങ്ങുന്ന സമയത്ത് യുഎഇയിൽ ഉണ്ടായിരിക്കുകയും വേണം ഇത് നിർബന്ധമാണ്. ഒരു ടിക്കറ്റിന് ഏകദേശം 50 ദിർഹമാണ് വില. ലക്കി ഡേ ഡ്രോ എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ശനിയാഴ്ചകളിൽ യുഎഇ സമയം രാത്രി 8:30-നാണ് തത്സമയ നറുക്കെടുപ്പ് നടക്കുന്നത്.
ലക്കി ഡ്രോയിൽ പങ്കെടുക്കുന്ന നിരവധി മലയാളികളുണ്ട്. അവരിൽ പലർക്കും ലക്ഷക്കണക്കിന് രൂപ സമ്മാനവും ലഭിച്ചിട്ടുണ്ട്. എന്തായാലും ലോട്ടറി എന്നത് ഭാഗ്യ പരീക്ഷണമാണ്. ലക്ഷക്കണക്കിനോ കോടിക്കണക്കിനോ ആളുകൾ പങ്കെടുക്കുക ഒരു കളിയിൽ ഏറ്റവും കൂടുതൽ ഭാഗ്യം ആർക്കാണോ അയാളുടെ മുന്നിൽ ഭാഗ്യ ദേവത പ്രത്യക്ഷപ്പെടും. അതുവഴി അവരുടെ ജീവിതം മാറി മറയുകയും ചെയ്യും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
