യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് തിങ്കളാഴ്ച വൈകീട്ട്് ന്യൂഡല്‍ഹിയിലെത്തി. യുഎഇ പ്രസിഡന്റായി സ്ഥാനമേറ്റതിനു ശേഷമുള്ള അദ്ദേഹത്തിന്റെ മൂന്നാമത്തെ ഔദ്യോഗിക ഇന്ത്യാ സന്ദര്‍ശനമാണിത്. കഴിഞ്ഞ ദശകത്തിനിടെ അഞ്ചാമത്തേതും.

വിമാനത്താവളത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇ പ്രസിഡന്റിനെ സ്വീകരിച്ചു. പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ച് ഇരുവരും ചര്‍ച്ചകള്‍ നടത്തും.
ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനും പരസ്പര താല്‍പ്പര്യമുള്ള പ്രാദേശിക, ആഗോള വിഷയങ്ങളില്‍ കാഴ്ചപ്പാടുകള്‍ കൈമാറുന്നതിനും സന്ദര്‍ശനം അവസരം നല്കുന്നു. ഇന്ത്യയും യുഎഇയും പങ്കിടുന്ന ഉയര്‍ന്ന പരസ്പര സഹകരണവും ആഗോളവിഷയങ്ങളും ചര്‍ച്ചകളില്‍ ഉയര്‍ന്നു വരും.
ആലിംഗനം, ആശംസകള്‍, ഒരുമിച്ച് യാത്ര
യുഎഇ പ്രസിഡന്റും പ്രധാനമന്ത്രി മോദിയും ഒരുമിച്ച് ഒരു കാറിലാണ് വിമാനത്താവളത്തില്‍ നിന്നും അദ്ദേഹത്തിന്റെ വസതിയിലേയ്ക്ക് തിരിച്ചത്. ഗാസയിലെ അസ്ഥിരത, വഷളായ ഇറാന്-യുഎസ് ബന്ധം, യെമന്‍ സംഘര്‍ഷം എന്നിവയുള്‍പ്പെടെ പശ്ചിമേഷ്യയിലെ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയിലാണ് യുഎഇ പ്രസിഡന്റിന്റെ സന്ദര്‍ശനം. 'സഹോദരന്, യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ വിമാനത്താവളത്തില്‍ സ്വാഗതം ചെയ്തു. ശക്തമായ ഇന്ത്യ-യുഎഇ സൗഹൃദത്തിന് അദ്ദേഹം നല്കുന്ന പ്രാധാന്യം സന്ദര്‍ശനം വ്യക്തമാക്കുന്നു. അദ്ദേഹവുമായുള്ള ചര്‍ച്ചകള്‍ക്കായി കാത്തിരിക്കുന്നു.' അല്‍ നഹ്യാനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി എക്്സില്‍ കുറിച്ചു.
യുഎഇ പ്രസിഡന്റിന് പരമ്പരാഗത ഇന്ത്യന്‍ കലാസൃഷ്ടികകള്‍ സമ്മാനിച്ചു
ലോക് കല്യാണ്‍ മാര്‍ഗിലെ വസതിയില്‍ യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെയും കുടുംബത്തെയും പ്രധാനമന്ത്രി മോദി സ്വീകരിച്ചു. അവര്‍ക്ക് പ്രധാനമന്ത്രി പരമ്പരാഗത ഇന്ത്യന്‍ സമ്മാനങ്ങള്‍ നല്കി. പുഷ്പ, പരമ്പരാഗത ഡിസൈനുകള്‍ ഉള്‍ക്കൊള്ളുന്ന രാജകീയ കൊത്തുപണികളുള്ള ഊഞ്ഞാല്, സമ്പന്നമായ കൈത്തറി, കരകൗശല പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്ന വെള്ളിപ്പെട്ടി, കാശ്മീരി പശ്മിന ഷാള്‍, കുങ്കുമപ്പൂവ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ഇന്ത്യ-യുഎഇ സമഗ്ര വ്യാപാര പങ്കാളിത്ത കരാര്‍
ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് (സിഇപിഎ) കീഴിലുള്ള സംയുക്ത സമിതിയുടെ മൂന്നാം യോഗം ന്യൂഡല്‍ഹിയില്‍ ഈയിടെ അവസാനിച്ചിരുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇരു രാജ്യങ്ങളും 100.06 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് നടത്തിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 19.6 ശതമാനം അധികം.2025 ലെ കണക്കനുസരിച്ച് ഏതാണ്ട് 3.55 ദശലക്ഷം ഇന്ത്യക്കാര്‍ യുഎഇയില്‍ ജോലി ചെയ്യുന്നു. ഇത് ആരാജ്യത്തെ മൊത്തം ജനസംഖ്യയുടെ 35 ശതമാനമാണ്.യുഎഇയിലെ മലയാളികളുടെ എണ്ണം ഏകദേശം 10 ലക്ഷമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications