യുഎഇയിലെ സ്വർണ്ണവിലയിൽ ഇന്ന് വലിയ മുന്നേറ്റം തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇന്ത്യയെ അപേക്ഷിച്ച് നോക്കുമ്പോൾ കാര്യമായ മുന്നേറ്റമൊന്നും ഇവിടെ രേഖപ്പെടുത്തിയിട്ടില്ല. 22K സ്വർണ്ണം ഒരു പവന് 200 രൂപ ഇന്ത്യയിൽ വർധിച്ചപ്പോൾ യു എ ഇ യിൽ ഇന്ന് 143 രൂപ മാത്രമാണ് വർദ്ധിച്ചത്. ഇന്ത്യയിൽ ഒരു ഗ്രാം സ്വർണത്തിന് 25 രൂപ കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് വർധിച്ചപ്പോൾ യു എ ഇ യിൽ 18 രൂപ മാത്രമാണ് കൂടിയത്.
24 K സ്വർണത്തിന്റെ യുഎഇയിലെ ഇന്നത്തെ സ്വർണ്ണവില ഒരു ഗ്രാമിന് 8242 രൂപയാണ്. കഴിഞ്ഞ ദിവസം ഇത് 8218 ആയിരുന്നു. 24 രൂപയാണ് ഇവിടെ വർധിച്ചത്. ഒരു പവൻ സ്വർണ്ണത്തിനാകട്ടെ 65938 രൂപയാണ് ഇന്ന്, കഴിഞ്ഞ ദിവസം ഇത് 65747 ആയിരുന്നു. 191 രൂപയാണ് ഇവിടെ പവന് വർധിച്ചത്. ഇന്ത്യയിൽ 24K സ്വർണ്ണത്തിന് ഗ്രാമിന് 27 രൂപയും, പവന് 216 രൂപയും വർധിച്ചിട്ടുണ്ട്.

18K സ്വർണ്ണവിലയിലും ഇന്ത്യ തന്നെയാണ് മുൻപിൽ. ഒരു ഗ്രാം സ്വർണ്ണത്തിന് 15 രൂപ മാത്രമാണ് യു എ ഇ യിൽ വർധിച്ചത്. ഒരു പവന് 115 രൂപയും. എന്നാൽ ഇന്ത്യയിൽ ഇത് 18 ഉം 160 ആണ്.
അതേസമയം, ഇന്ത്യയിൽ വിവാഹത്തിന് ഒരുങ്ങുന്നവർക്ക് കടുത്ത തിരിച്ചടിയാണ് സ്വർണ വിലയിൽ ഉണ്ടാകുന്ന ഈ റെക്കോർഡ് ഉയർച്ച. ഓരോ ദിവസവും വില കുതിക്കുന്നതോടെ സ്വർണത്തിന് ഇനിയൊരുതിരിച്ചു വരവില്ലെന്ന് തന്നെ കരുതാം. ഇനി സ്വർണാഭരണം വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ശരിക്കും വിയർക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സ്പോട്ട് സ്വർണ വില ഇന്ന് ഔൺസിന് 2,869 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്നും ഡോളർ ഇൻഡക്സിൽ ശക്തമായി കുതിക്കുന്നുണ്ട്. വേൾഡ് ഗോൾഡ് കൗൺസിലിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് സ്വർണത്തിൻ്റെ ഡിമാൻഡിൽ ചൈനയെ കടത്തിവെട്ടി ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നു. മാത്രമല്ല 2024ൽ ലോകത്ത് ഏറ്റവുമധികം സ്വർണം വാങ്ങികൂട്ടിയ കേന്ദ്രബാങ്ക് ആർ.ബി.ഐ ആണ് എന്നതും ശ്രദ്ധേയമാണ്.
രാജ്യാന്തര സാമ്പത്തിക അനിശ്ചിതത്വങ്ങളാണ് സ്വർണ വിലയെ ശക്തമാക്കുന്നത്. ചൈന, മെക്സിക്കോ, കാനഡ എന്നിവയ്ക്കുമേൽ ഡൊണാൾഡ് ട്രംപ് കനത്ത ഇറക്കുമതി തീരുവ ഏർപ്പെടുത്തിയതോടെ ആഗോള തലത്തിൽ വലിയ പ്രതിസന്ധികളാണ് രൂപപ്പെട്ടത്. ഇത് ആഗോള വ്യാപാര യുദ്ധത്തിലേക്കുള്ള വഴിയൊരുക്കും..
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications