അമേരിക്കൻ റൈഡ്-ഹെയ്‌ലിംഗ് കമ്പനിയായ ഊബറിന്റെ ഭക്ഷ്യ വിതരണ ബിസിനസ്സ് പ്രാദേശിക എതിരാളികളായ സോമാറ്റോയ്ക്ക് വിറ്റു. 206 മില്യൺ ഡോളറിറാണ് കമ്പനി ബിസിനസ് വിറ്റത്. ഊബറിന്റെ പ്രധാന വിദേശ വിപണികളിലൊന്നായിരുന്നു ഇന്ത്യയിലേത്. നഷ്ടത്തിലായ ഇന്ത്യൻ ഭക്ഷ്യ വിതരണ സ്റ്റാർട്ടപ്പിലെ 9.99 ശതമാനം ഓഹരികൾ സൊമാറ്റോയ്ക്ക് വിറ്റതായി ജനുവരിയിൽ ഊബർ പ്രഖ്യാപിച്ചിരുന്നു. ഈ ഇടപാടിന്റെ സാമ്പത്തിക നിബന്ധനകൾ ഇരു കമ്പനികളും വെളിപ്പെടുത്തിയിട്ടില്ല.
സൊമാറ്റോയിൽ നിന്ന് ഉബർ ഈറ്റ്സ് ഇന്ത്യ ബിസിനസിന് ലഭിച്ച "പരിഗണനയുടെ ന്യായമായ മൂല്യം" 206 മില്യൺ ഡോളറാണെന്ന് ഫയലിംഗിൽ ഊബർ വ്യക്തമാക്കി. അതിൽ 35 മില്യൺ ഡോളർ "സോമാറ്റോയിൽ നിന്ന് ലഭിക്കേണ്ട ചരക്ക് സേവന നികുതികൾ തിരിച്ചടയ്ക്കലിൽ" ഉൾപ്പെടുന്നു.

ജനുവരി അവസാനത്തോടെ 600 മില്യൺ ഡോളർ സമാഹരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി എന്ന് ഡിസംബറിൽ ഇന്ത്യൻ വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ സൊമാറ്റോ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ദീപീന്ദർ ഗോയൽ പറഞ്ഞിരുന്നു. മൂലധനത്തിന്റെ ബാക്കി ഭാഗം കമ്പനി ഇതുവരെ നേടിയിട്ടില്ല.
ഭക്ഷ്യ വിതരണ സേവനമായ ഉബർ ഈറ്റ്സ് അതിവേഗം വളരുകയും, ലോകമെമ്പാടും ആക്രമണാത്മക മത്സരത്തെ അഭിമുഖീകരിക്കുകയും ചെയ്തിരുന്നു. പുതിയ ഉപയോക്താക്കളെ നേടുന്നതിന് സബ്സിഡികൾക്കും പ്രൊമോഷണൽ ഓഫറുകൾക്കുമായി വളരെയധികം ചെലവഴിക്കാൻ കമ്പനി നിർബന്ധിതരായതാണ് നഷ്ട്ടത്തിന് പ്രധാന കാരണം. സൊമാറ്റോയെ സംബന്ധിച്ചിടത്തോളം, ഇന്ത്യയിൽ ഉബർ ഈറ്റ്സ് ബിസിനസ്സ് വാങ്ങുന്നത് സ്വിഗ്ഗിയോട് മത്സരിക്കാൻ സഹായിക്കും. ഊബർ ഈറ്റ്സിനെ സൊമാറ്റോ ഏറ്റെടുക്കുന്നതിലൂടെ പ്രത്യേകിച്ചും, സ്വിഗ്ഗിയുടെ ശക്തികേന്ദ്രമായ ദക്ഷിണേന്ത്യയിലെ സോമാറ്റോയുടെ സ്ഥാനം ഉയർത്തുമെന്നാണ് കരുതുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
