A Oneindia Venture

സൗജന്യ ആധാർ അപ്ഡേറ്റിനുള്ള അവസാന തിയ്യതി വീണ്ടും നീട്ടി, പുതിയ സമയ പരിധി യുഐഡിഎഐ പ്രഖ്യാപിച്ചു

ആധാർ കാർഡ് സൗജന്യമായി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള അവസാന തിയ്യതി 2025 ജൂൺ 14 വരെയായിരുന്നു. എന്നാൽ വീണ്ടും ആധാർ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള തിയ്യതി നീട്ടി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആധാർ നമ്പർ ഉടമകൾക്ക് വീണ്ടും സമയപരിധി നീട്ടി അവസരം നൽകിയിരിക്കുകയാണ് യുഐഡിഎഐ. 2026 ജൂൺ 14 വരെയാണ് സമയ പരിധി നീട്ടിയിരിക്കുന്നത്.

"ലക്ഷക്കണക്കിന് ആധാർ നമ്പർ ഉടമകൾക്ക് പ്രയോജനപ്പെടുന്നതിനായി യുഐഡിഎഐ സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സൗകര്യം 2026 ജൂൺ 14 വരെ നീട്ടിയിരിക്കുന്നു. ഈ സൗജന്യ സേവനം മൈ ആധാർ പോർട്ടലിൽ മാത്രമേ ലഭ്യമാകൂ. ആധാറിൽ രേഖകൾ അപ്‌ഡേറ്റ് ചെയ്യാൻ യുഐഡിഎഐ ആളുകളെ പ്രോത്സാപ്പിക്കുന്നു." എന്നാണ് എക്സിലെ ഒരു പോസ്റ്റിൽ പറയുന്നത്.

ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി

2026 ജൂൺ 14 വരെ ഈ സേവനം സൗജന്യമായി ലഭ്യമാവും. myAadhaar എന്ന പോർട്ടൽ വഴി മാത്രമാണ് സൗജന്യ സേവനം ലഭിക്കുന്നത്. ആധാറിലെ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കാൻ വേണ്ടിയാണ് അപ്ഡേറ്റ് ചെയ്യുന്നത്. അതിനാൽ ആധാർ ഉടമകൾക്ക് അവരുടെ തിരിച്ചറിയൽ രേഖ, മേൽവിലാസം തെളിയിക്കുന്ന രേഖകൾ എന്നിവ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാൻ യുഐഡിഎഐ അനുവദിക്കുന്നു. വിവാഹം, താമസ സ്ഥലം മാറിയത് എന്നീ കാരണം രേഖകളിൽ വ്യത്യാസം വരും. ഇത്തരം സാഹചര്യങ്ങളിൽ ഏറ്റവും പുതിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനും ഈ സൗജന്യ സേവനം ഉപകാരപ്പെടും.

Take a Poll

സൗജന്യ ആധാർ അപ്ഡേറ്റിനുള്ള അവസാന തിയ്യതി വീണ്ടും നീട്ടി, പുതിയ സമയ പരിധി യുഐഡിഎഐ പ്രഖ്യാപിച്ചു

ആധാർ രേഖകൾ അപ്ഡേറ്റ് ചെയ്യേണ്ടത് ആരെല്ലാം?

ആധാർ കാർഡ് ലഭിച്ച് പത്ത് വർഷത്തിലേറെയായിട്ടും ഇതുവരെ രേഖകൾ അപ്ഡേറ്റ് ചെയ്യാത്തവർ നിർബന്ധമായും ആധാറിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം. പേര്, വിലാസം അല്ലെങ്കിൽ രേഖകളിൽ മാറ്റം ഉണ്ടെങ്കിൽ അതും അപ്ഡേറ്റ് ചെയ്യണം.

മൊബൈൽ നമ്പർ അല്ലെങ്കിൽ ബയോമെട്രിക്സ് എങ്ങനെ അപ്ഡേറ്റ് ചെയ്യാം?

നിങ്ങളുടെ മൊബൈൽ നമ്പർ, ഇമെയിൽ, ബയോമെട്രിക്സ് (വിരലടയാളം, ഐറിസ്) അല്ലെങ്കിൽ ഫോട്ടോ എന്നിവ അപ്‌ഡേറ്റ് ചെയ്യുന്നതിന്, നിങ്ങൾ അടുത്തുള്ള ആധാർ എൻറോൾമെന്റ്/അപ്‌ഡേറ്റ് സെന്റർ സന്ദർശിക്കണം. അവിടെ ചില നിശ്ചിത ഫീസും ഈടാക്കാൻ സാധ്യതയുണ്ട്. 50 രൂപയാണ് സാധാരണയായി ഈടാക്കുന്ന ഫീസ്. സൗജന്യ ഡോക്യുമെന്റ് അപ്‌ഡേറ്റ് സേവനം myAadhaar പോർട്ടലിലൂടെ മാത്രമേ ലഭ്യമാകൂ.

ആധാർ വിവരങ്ങൾ സൗജന്യമായി ഓൺലൈൻ വഴി എങ്ങനെ അപ്ഡേറ്റ് ചെയ്യാം?

1. ആദ്യം ഒദ്യോ​ഗിക വെബ്സൈറ്റായ https://myaadhaar.uidai.gov.in/ എന്നതിലേക്ക് പോയി നിങ്ങളുടെ ആധാർ നമ്പറും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപിയും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

2. നിങ്ങളുടെ പ്രൊഫൈലിൽ കാണുന്ന നിങ്ങളുടെ ഐഡന്റിറ്റിയും മേൽവിലാസ വിവരങ്ങളും ശരിയാണോ എന്ന് പരിശോധിക്കുക.

3. നിങ്ങളുടെ പ്രൊഫൈലിൽ കാണപ്പെടുന്ന വിവരങ്ങളെല്ലാം ശരിയാണെങ്കിൽ 'മുകളിലുള്ള വിശദാംശങ്ങൾ ശരിയാണെന്ന് ഞാൻ സ്ഥിരീകരിക്കുന്നു' എന്ന ടാബിൽ ക്ലിക്കുചെയ്യുക.

4. ഇനി താഴെ കാണുന്ന മെനുവിൽ നിന്ന് അപ്ഡേറ്റ് ചെയ്യേണ്ട തിരിച്ചറിയൽ രേഖ തിരഞ്ഞെടുക്കുക.

5. അതിനു ശേഷം നിങ്ങളുടെ തിരിച്ചറിയൽ രേഖ അപ്‌ലോഡ് ചെയ്യുക. ഇതിൻ്റെ സൈസ് 2 MB-യിൽ താഴെയായിരിക്കണം. ഫയലിൻ്റെ ഫോർമാറ്റ് JPEG, PNG, അല്ലെങ്കിൽ PDF രൂപത്തിലാവണം.

6. ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് നിങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ആ​ഗ്രഹിക്കുന്ന മേൽവിലാസം തെളിയിക്കുന്ന രേഖ തിരഞ്ഞെടുക്കുക.

7. അതിനു ശേഷം നിങ്ങളുടെ മേൽവിലാസ രേഖ അപ്‌ലോഡ് ചെയ്യുക. ( തിരിച്ചറിയൽ രേഖയുടെ അതേ ഫോർമാറ്റാണ് ഇവിടെയും..)

8. അതിനു ശേഷം സബ്മിറ്റ് ചെയ്യുക.

ഇത്രയും ഘട്ടങ്ങൾ പൂർത്തിയായാൽ നിങ്ങളുടെ ആധാർ അപ്‌ഡേറ്റ് പ്രക്രിയ പൂർത്തിയായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X