രാജ്യത്തെ ഏറ്റവും വലിയ തിരിച്ചറിയൽ രേഖയായ ആധാർ കാർഡിൽ വീണ്ടും പുതിയ അപ്ഡേറ്റ് വരുന്നു. ഇത്തവണ ഉപഭോക്താക്കൾക്ക് ആധാർ ഉപയോഗം കൂടുതൽ ലളിതമാക്കാൻ സഹായിക്കുന്നു. ഡിജിറ്റൽ കാർഡുകളുണ്ടെങ്കിലും പല ഔദ്യോഗിക ആവശ്യങ്ങൾക്കും ആധാറിൻ്റെ ഫോട്ടോകോപ്പികൾ കൈവശം സൂക്ഷിക്കേണ്ടി വരുന്നു. ഈ പ്രശ്നം അവസാനിപ്പിക്കുന്നതിന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പുതിയ മൊബൈൽ ആപ്പ് അവതരിപ്പിക്കുന്നു.
ഈ ആപ്പിൻ്റെ വരവോടെ ഡിജിറ്റൽ രൂപത്തിൽ എല്ലായിടത്തും ആധാർ ഉപയോഗിക്കാൻ സാധിക്കും. ഒരു ക്യുആർ കോഡ് വഴി ആധാറിൻ്റെ പൂർണ്ണമായതോ അല്ലെങ്കിൽ മാസ്ക് ചെയ്തതോ ആയ പതിപ്പ് അയയ്ക്കാൻ അനുവദിക്കുന്നു. ഉടൻ തന്നെ പുതിയ ആപ്പ് പ്രതീക്ഷിക്കാം... ഇതോടെ ആളുകൾ വീട്ടിലിരുന്ന് തന്നെ അപ്ഡേറ്റുകൾ പൂർത്തിയാക്കാനും സാധിക്കുമെന്നതാണ് ഏറ്റവും വലിയ ആശ്വാസം. കൂടുതൽ അറിയാം.
വീട്ടിലിരുന്ന് ആധാർ അപ്‌ഡേറ്റ് ചെയ്യാം...
ആധാർ അപ്ഡേറ്റിലും പുതിയ മാറ്റങ്ങൾ വരുന്നു. അതായത് ഇനി മുതൽ നിങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ മേൽവിലാസം, ഫോൺ നമ്പർ, പേര്, ജനനതിയ്യതി എന്നിവ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. നവംബർ മുതലായിരിക്കും ഈ മാറ്റം പൂർണമായും എത്തുന്നത്. അതിനാൽ തന്നെ നിങ്ങളുടെ വിരലടയാളങ്ങളും ഐറിസ് സ്കാനുകളും മാത്രം എൻറോൾമെന്റ് സെന്ററിൽ നേരിട്ട് എത്തി നൽകിയാൽ മതിയാവും.
അമിതമായ പേപ്പർവർക്കുകൾ കുറയ്ക്കുക, വ്യാജ രേഖകളുടെ അപകടസാധ്യത കുറയ്ക്കുക, അപ്ഡേറ്റ് പ്രക്രിയകൾ വേഗത്തിലാക്കുക എന്നിവയാണ് ഈ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്. ജനന സർട്ടിഫിക്കറ്റുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ, പാസ്‌പോർട്ടുകൾ, പാൻ, പിഡിഎസ് തുടങ്ങിയ രേഖകളിൽ നിന്ന് യുഐഡിഎഐ നേരിട്ട് ഡാറ്റ ശേഖരിക്കുന്നു.

പുതിയ യുഐഡിഎഐ ആപ്പ് പുറത്തിറങ്ങി.
യുഐഡിഎഐയുടെ ഒരു ലക്ഷം എൻറോൾമെന്റ് മെഷീനുകളിൽ ഏകദേശം 2,000 എണ്ണം പുതിയ ആപ്പിലേക്ക് മാറ്റിയതായി യുഐഡിഎഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഭുവനേഷ് കുമാർ പറഞ്ഞു. "വിരലടയാളങ്ങളും ഐആർഐഎസും നൽകുന്നത് ഒഴികെയുള്ള മറ്റെല്ലാം നിങ്ങൾക്ക് വീട്ടിൽ ഇരുന്ന് തന്നെ ചെയ്യാൻ കഴിയും," . ഹോട്ടൽ ചെക്ക്-ഇന്നുകൾ, പ്രോപ്പർട്ടി ഡീലുകൾ, ട്രെയിനുകളിലെ തിരിച്ചറിയൽ പരിശോധനകൾ എന്നിവയിൽ പോലും ക്യുആർ-കോഡ് മാർഗത്തിലൂടെ ആധാർ അയക്കാൻ സാധിക്കുന്നു.
ആധാറിന്റെ ദുരുപയോഗം പരിമിതപ്പെടുത്തുന്നതിനാണ് ആപ്പിൽ ക്യുആർ കോഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. "ഇത് നിങ്ങളുടെ സ്വന്തം ഡാറ്റയിൽ പരമാവധി ഉപയോക്തൃ നിയന്ത്രണം വാഗ്ദാനം ചെയ്യുന്നു, മാത്രമല്ല ക്യൂആർ കോഡ് വഴി ആധാർ ഷെയർ ചെയ്യണമെങ്കിൽ നിങ്ങൾ സമ്മതം നൽകേണ്ടി വരും" ഭുവനേഷ് കുമാർ കൂട്ടിച്ചേർത്തു. പല വിധത്തിലാണ് രേഖകൾ വഴി തട്ടിപ്പ് നടത്തുന്നത്. അതിനാൽ പ്രോപ്പർട്ടി രജിസ്ട്രേഷൻ ഓഫീസുകളിൽ ഈ സംവിധാനം ഉപയോഗിക്കാൻ യുഐഡിഎഐ സംസ്ഥാനങ്ങളോട് അഭ്യർത്ഥിക്കുന്നു.
കുട്ടികളുടെ രേഖകൾ ശ്രദ്ധിക്കണം...
അഞ്ച് മുതൽ ഏഴ് വയസ്സ് വരെയുള്ള കുട്ടികൾക്കും 15 മുതൽ 17 വയസ്സ് വരെയുള്ള കുട്ടികൾക്കും നിർബന്ധിത ബയോമെട്രിക് അപ്‌ഡേറ്റുകൾ പൂർത്തിയാക്കുന്നതിനായി യുഐഡിഎഐ പദ്ധതിയിടുന്നു. ആദ്യ റൗണ്ടിൽ എട്ട് കോടി അപ്‌ഡേറ്റുകളും രണ്ടാം റൗണ്ടിൽ 10 കോടി അപ്‌ഡേറ്റുകളും ഇനിയും തീർപ്പാക്കാനുണ്ടെന്ന് ഉദ്യോഗസ്ഥർ കണക്കാക്കുന്നു.
ആധാറിൻ്റെ പുതിയ മാറ്റങ്ങളെല്ലാം വഞ്ചനാപരമായ കുറ്റങ്ങൾ അവസാനിപ്പിക്കാനും, ഇത്തരം പ്രശ്നങ്ങൾ നിയന്ത്രണ വിധേയമാക്കുന്നതിനും ഉപകാരപ്രദമാവും. അനാവശ്യമായി രേഖകൾ നൽകിയാൽ അത് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ട്, അതിനാൽ പുതിയ ഡിജിറ്റൽ മാർഗം ആധാർ ഉടമയുടെ പൂർണ സുരക്ഷ ഉറപ്പാക്കുന്നു.
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications