ഉജ്ജീവൻ സ്മോൾ ഫൈനാൻസ് ബാങ്കിന്റെ പ്രാഥമിക ഓഹരി വിൽപ്പന ഡിസംബർ രണ്ടിന് നടക്കും. ഈ മാസം ഇന്ത്യാ ഇൻഫോലൈനിന്റെ നേതൃത്വത്തിൽ ഉജ്ജീവൻ സ്മാൾ ഫിനാൻസ് ബാങ്ക് 250 കോടി രൂപ സമാഹരിച്ചിരുന്നു. 36 മുതൽ 37 രൂപ വരെയുള്ള നിലവാരത്തിലാണ് ഓഹരി വില നിശ്ചയിച്ചിരിക്കുന്നത്. ഇതിനകം 4.72 ദശലക്ഷം ഉപഭോക്താക്കള ബാങ്ക് നേടിക്കഴിഞ്ഞു. ഉജ്ജീവൻ ഓഹരി ഉടമകൾക്ക് ഓഹരി ഒന്നിന് 2 രൂപയുടെ പ്രത്യേക വിലക്കിഴിവ് നൽകുമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്. ഇതേസമയം, കുറഞ്ഞത് 400 ഓഹരികളെങ്കിലും വാങ്ങണം. നാനൂറിന്റെ ഗുണികങ്ങളായും ഉപഭോക്താക്കൾക്ക് ഓഹരി വാങ്ങാം.

2017 മാർച്ച് 31 -ൽ 6,383.9 കോടി രൂപയായിരുന്നു ഉജ്ജീവന്റെ മൊത്തം വായ്പ. എന്നാൽ രണ്ടു വർഷങ്ങൾക്കിപ്പുറം 11,048.5 കോടി രൂപയായി ബാങ്കിന്റെ വായ്പാ ബാധ്യത ഉയർന്നിട്ടുണ്ട്. എന്നാൽ നിക്ഷേപം പതിന്മടങ്ങ് വർധിച്ചെന്ന കാര്യവും ശ്രദ്ധേയം. 206.4 കോടി രൂപയിൽ നിന്നും 7,397.4 കോടി രൂപയായാണ് ബാങ്കിന്റെ നിക്ഷേപം ഉയർന്നിരിക്കുന്നത്. നിലവിൽ 750 കോടി രൂപ സമാഹരിക്കുകയാണ് ഉജ്ജീവന്റെ ലക്ഷ്യം. വ്യക്തിഗത വായ്പകൾ, വാഹന വായ്പകൾ, ഭവന വായ്പകൾ എന്നിങ്ങനെ പലവിധം വായ്പകൾ ബാങ്ക് ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
