കേരള പിഎസ്‌സി പരീക്ഷകള്‍ക്കായി പരിശീലനം നൽകുന്ന ആദ്യത്തെ എഡ്ടെക് സ്ഥാപനമായി അൺഅക്കാഡമി

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: കേരള പിഎസ്‌സി (കേരള പബ്‌ളിക്ക് സര്‍വീസ് കമ്മീഷന്‍) പരീക്ഷകള്‍ക്കായി തല്‍സമയ ക്ലാസുകള്‍ നല്‍കുന്ന ആദ്യത്തെ എഡ്‌ടെക് സ്ഥാപനമായി അണ്‍അക്കാഡമി മാറി. 35 -ലധികം വരുന്ന പരീക്ഷാ വിഭാഗങ്ങളിലേക്കായി മികച്ച അധ്യാപകര്‍ തയ്യാറാക്കിയ ഉള്ളടക്കങ്ങളാണ് അണ്‍അക്കാഡമി ലഭ്യമാക്കുന്നത്. കേരളത്തിലെ എല്‍ഡിസി, എല്‍ജിഎസ്, ബിരുദ തല പരീക്ഷകള്‍, എല്‍പി/യുപി തുടങ്ങിയ പൊതു പരീക്ഷകള്‍ക്കായി തല്‍സമയ ക്ലാസുകള്‍ ലഭ്യമാക്കുന്ന ഏക പ്ലാറ്റ്‌ഫോമാണ് അണ്‍അക്കാഡമി.

 
കേരള പിഎസ്‌സി പരീക്ഷകള്‍ക്കായി പരിശീലനം നൽകുന്ന ആദ്യത്തെ എഡ്ടെക് സ്ഥാപനമായി അൺഅക്കാഡമി

കേരള സര്‍ക്കാര്‍ പരീക്ഷകള്‍ക്കായി 30-ല്‍ അധികം അധ്യാപകരാണ് പഠിതാക്കളെ വൈവിധ്യമാര്‍ന്ന അനുഭവങ്ങളിലൂടെ സഹായിക്കുന്നത്. അതോടൊപ്പം ഇന്‍-ക്ലാസ് വോട്ടെടുപ്പുകള്‍, തല്‍സമയ ക്വിസുകള്‍, സംശയ നിവാരണ സെഷനുകള്‍, ഡൗണ്‍ലോഡ് ചെയ്യാവുന്ന പഠന സാമഗ്രികള്‍ തുടങ്ങിയവയെല്ലാമുണ്ട്. മന്‍സൂറലി കാപ്പുങ്ങല്‍, ജാഫര്‍ സാദിക്, ഇസ്‌മെയ്ല്‍ കാലടി, ബോബി രാജ്, എസ്.ആര്‍.രാജേഷ്, അന്‍വര്‍ഷാ, ഷാഫി തോംപ്‌സണ്‍, ഹാജ മുഹമ്മദ്, എം.കെ.ദീപിക, സിജി ബിജു, വി.വി.സുനിത തുടങ്ങിയ പ്രഗല്‍ഭരായ അധ്യാപകരാണ് ക്ലാസുകള്‍ നയിക്കുന്നത്.

Most Read: വായ്പ എടുത്തവര്‍ക്ക് ആശ്വാസം; ബാങ്കുകള്‍ പിരിച്ച കൂട്ടുപലിശ തിരികെ നല്‍കും

അണ്‍അക്കാഡമി വലിയൊരു സംവേദന പ്ലാറ്റ്‌ഫോമാണെന്നും പഠിതാക്കള്‍ക്ക് എല്‍ഡിസി, എല്‍പി/യുപി തുടങ്ങിയ മത്സര പരീക്ഷകള്‍ ജയിക്കാനുള്ള ബൃഹത്തായ മാര്‍ഗമാണെന്നും മികച്ച അധ്യാപകരെയും ഉള്ളടക്കങ്ങളെയുമാണ് പ്ലാറ്റ്‌ഫോമില്‍ കൊണ്ടു വരുന്നതെന്നും വീടിന്റെ സുരക്ഷിതത്വത്തിലിരുന്ന് സൗകര്യം പോലെ ആര്‍ക്കും പഠിക്കാനും ലക്ഷ്യം നേടാനും അണ്‍അക്കാഡമി കൂടെയുണ്ടാകുമെന്നും അണ്‍അക്കാഡമി ബിസിനസ് വൈസ് പ്രസിഡന്റ് അങ്കിത ടാണ്‍ഠന്‍ പറഞ്ഞു.

കഴിഞ്ഞ ആറു മാസത്തിനിടെ അണ്‍അക്കാഡമി വന്‍ വളര്‍ച്ചയാണ് കൈവരിച്ചത്. വിവിധ നഗരങ്ങളിലും മേഖലകളിലുമായി വരിക്കാരുടെ എണ്ണത്തില്‍ 100 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. 18,000 അധ്യാപകരുടെയും മൂന്നു കോടിയിലധികം പഠിതാക്കളുടെയും നെറ്റ്‌വര്‍ക്കുമായി അണ്‍അക്കാഡമി സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ മുന്നോട്ട് പോകുന്നു.

നല്ല മാര്‍ഗനിര്‍ദേശവും പരിശീലനവുമുണ്ടെങ്കില്‍ എത്ര കുറഞ്ഞ സമയത്തിനുള്ളിലും ഏത് ലക്ഷ്യവും നേടാമെന്ന് കഴിഞ്ഞ പത്തു വര്‍ഷത്തെ പഠന, ജോലി പരിചയത്തില്‍ നിന്നും മനസിലായെന്നും മികച്ച അധ്യാപകരും പഠന ഉള്ളടക്കങ്ങളുമായി അണ്‍അക്കാഡമി ഇവിടെ നിര്‍ണായക പങ്കു വഹിക്കുന്നുവെന്നും ഉറച്ച ലക്ഷ്യബോധവും ആഗ്രഹവുമുള്ള ഏതൊരാള്‍ക്കും അണ്‍അക്കാഡമി അനുയോജ്യമായ പ്ലാറ്റ്‌ഫോമാണെന്നും അണ്‍അക്കാഡമിയുടെ കേരള പിഎസ്‌സിയുടെ ടോപ്പ് അധ്യാപകനായ ജാഫര്‍ സാദിക് പറഞ്ഞു.

Read more about: kerala
English summary

Unacademy becomes the first ed-tech company to offer Live classes for Kerala PSC exams

Unacademy becomes the first ed-tech company to offer Live classes for Kerala PSC exams. Read in Malayalam.
Story first published: Tuesday, October 27, 2020, 20:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X