യുഎസ് തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വം; വിപണിയിലും ചാഞ്ചാട്ടം, എണ്ണ വില 1 ശതമാനം കുറഞ്ഞു

By Ajmal MK
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ഫലത്തിലെ അനിശ്ചിതത്വം ലോകവിപണയിലും വലിയ ചാഞ്ചാട്ടമാണ് ഉണ്ടാക്കുന്നത്. ജോ ബൈഡന് ക്യാംപിന് മുന്നേറ്റം ലഭിച്ചതോടെ അമേരിക്കന്‍ വിപണിക്ക് പുറമെ ഏഷ്യൻ, യൂറോപ്യൻ ഓഹരി വിപണികളിലും മുന്നേറ്റം സൃഷ്ടിച്ചിരുന്നു. എന്നാല്‍ പെന്‍സുല്‍വാലിയ, മിഷിഗണ്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ട്രംപ് കോടതിയെ സമീപിക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്ത് വിപിണിയില് ചെറിയ അനക്കം ഉണ്ടാക്കുകയും ചെയ്തു.

അമേരിക്കന്‍ തിരഞ്ഞെടുപ്പ്

അമേരിക്കന്‍ തിരഞ്ഞെടുപ്പ്

എണ്ണവിലയിലും അമേരിക്കന്‍ തിരഞ്ഞെടുപ്പിന്‍റെ ഫലം സ്വാധീനം ചെലുത്തി. ജോ ബൈഡന്‍ വിജയത്തോട് അടുക്കുന്നുവെന്നതിന്‍റെ സൂചനകള്‍ ലഭിച്ചതോടെയാണ് എണ്ണവിലയില്‍ അല്‍പം ഇടിവ് ഉണ്ടായിരിക്കുന്നത്. അതേസമയം റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്റില്‍ മേധാവിത്വം നിലനിര്‍ത്താന്‍ സാധ്യതയുള്ളതിനാല്‍ ഏതെങ്കിലും ബൃഹത്തായ കോവിഡ് ദുരിതാസ്വാസ പാങ്കേജ് കൊണ്ടു വരുന്നതിന്‍റെ സാധ്യതകള്‍ കുറയ്ക്കുന്നുവെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിധിയിലെ തര്‍ക്കങ്ങള്‍

വിധിയിലെ തര്‍ക്കങ്ങള്‍

യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഫ്യൂച്ചറുകൾ 64 സെൻറ് അഥവാ 1.63 ശതമാനം ഇടിഞ്ഞ് ബാരലിന് 38.41 ഡോളറിലെത്തി. അന്തിമ ഫലം പുറത്തു വന്നാലും കോടതി വ്യവഹാരങ്ങളുമായി തീരുമാനം നീളാന്‍ സാധ്യതയുള്ളതിനാല്‍ അടുത്ത ഏതാനും ദിവസം വിപണിയിലും ചാഞ്ചാട്ടം പ്രതീക്ഷിക്കാമെന്നാണ് ആർ‌ബി‌സി ക്യാപിറ്റൽ മാർക്കറ്റിലെ വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

എണ്ണ ഉൽപാദകര്‍

എണ്ണ ഉൽപാദകര്‍

നിലവിലെ വോട്ടെണ്ണലും പ്രവണതകളും സൂചിപ്പിക്കുന്നത് യു‌എസ് സെനറ്റിന്റെ നിയന്ത്രണം നിലനിർത്താൻ റിപ്പബ്ലിക്കൻ‌മാർക്ക് കഴിയുമെന്നാണ്, അതേസമയം ഡെമോക്രാറ്റുകൾ ജനപ്രതിനിധിസഭയിൽ കുറഞ്ഞ ഭൂരിപക്ഷം വഹിക്കും. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുക, എണ്ണ ഉൽപാദകരായാ ഇറാനിൽ ഉപരോധം ലഘൂകരിക്കുക തുടങ്ങിയ പ്രധാന മുൻഗണനകൾ നടപ്പാക്കുന്നതിൽ നിന്ന് ബൈഡനെ തടയാന്‍ സെനറ്റിലെ ഡമോക്രാറ്റുകള്‍ക്ക് കഴിയുമെന്നാണ് കരുതുന്നതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

താല്‍പര്യങ്ങള്‍

താല്‍പര്യങ്ങള്‍

ഇറാനിന്‍റെ നിയന്ത്രണങ്ങള്‍ നീക്കുന്നത് അമേരിക്കന്‍ എണ്ണക്കമ്പനികള്‍ക്ക് തിരിച്ചടിയാണ്.എണ്ണ മേഖലയുടെ പിന്തുണ നേടിയെടുക്കാന്‍ ട്രംപിന് സാധിച്ചിരുന്നു. ഒപെക് രാജ്യങ്ങളെ കൊണ്ട് എണ്ണ ഉത്പാദനത്തില്‍ നിയന്ത്രണം വരുത്തിക്കുന്നതില്‍ ട്രംപിന്‍റെ ഭാഗത്ത് നിന്നും നീക്കമുണ്ടായത് അമേരിക്കന്‍ എണ്ണ കമ്പനികളുടെ താല്‍പാര്യം കൂടി മുന്‍ നിര്‍ത്തിയായിരുന്നു.

 മാരുതി സുസുക്കി കാറുകൾക്ക് വമ്പൻ ദീപാവലി ഡിസ്കൌണ്ട്; ആൾട്ടോ, വാഗൺ-ആർ, സ്വിഫ്റ്റ് ഓഫറുകൾ ഇങ്ങനെ മാരുതി സുസുക്കി കാറുകൾക്ക് വമ്പൻ ദീപാവലി ഡിസ്കൌണ്ട്; ആൾട്ടോ, വാഗൺ-ആർ, സ്വിഫ്റ്റ് ഓഫറുകൾ ഇങ്ങനെ

 സെൻസെക്സ് 724 പോയിൻറ് ഉയർന്നു, നിഫ്റ്റി 12,100 ന് മുകളിൽ; മെറ്റൽ ഓഹരികൾ തിളങ്ങി സെൻസെക്സ് 724 പോയിൻറ് ഉയർന്നു, നിഫ്റ്റി 12,100 ന് മുകളിൽ; മെറ്റൽ ഓഹരികൾ തിളങ്ങി

Read more about: oil fuel prices
English summary

Uncertainty in US elections; Market fluctuations and oil prices fell by 1 per cent

Uncertainty in US elections; Market fluctuations and oil prices fell by 1 per cent
Story first published: Thursday, November 5, 2020, 17:35 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X