2020 ജനുവരിയിൽ ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 7.16 ശതമാനമെന്ന് റിപ്പോർട്ടുകൾ. 2019 ഡിസംബറിൽ രേഖപ്പെടുത്തിയ 7.6 ശതമാനത്തിൽ നിന്ന് ഇത്തവണ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കണോമി (സിഎംഐഇ) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
എന്നിരുന്നാലും, നഗരത്തിലെ തൊഴിലില്ലായ്മ നിരക്ക് 9.7 ശതമാനമായി ഉയർന്നു, ഇത് 2019 ഡിസംബറിൽ രേഖപ്പെടുത്തിയ 9 ശതമാനത്തിനേക്കാൾ കൂടുതലാണ്. 2020 ജനുവരിയിൽ അവസാനിച്ച 12 മാസത്തെ മൊത്തത്തിലുള്ള പ്രതിമാസ തൊഴിലില്ലായ്മാ നിരക്ക് 7.4 ശതമാനമാണ്.

തൊഴിലില്ലായ്മാ നിരക്ക് 2019 ഓഗസ്റ്റ്, ഒക്ടോബർ മാസങ്ങളിൽ എട്ട് ശതമാനത്തിന് മുകളിൽ എത്തിയിരുന്നു. എന്നാൽ ഒക്ടോബർ മുതൽ നിരക്ക് കുറയാൻ തുടങ്ങി. നിരക്ക് എട്ട് ശതമാനത്തിൽ താഴെയെത്തി. എന്നാൽ ഇത് 7 ശതമാനത്തിൽ കൂടുതലാണ്. തൊഴിലില്ലായ്മ 12 മാസ കാലയളവിലെ നിരക്ക് ഏകദേശം 7.4% ഉയർന്നതാണെങ്കിലും, 2017 പകുതി മുതൽ കണക്കാക്കുകമ്പോൾ തൊഴിലില്ലായ്മ നിരക്ക് അത്ര ഉയരത്തിലല്ല. ഗ്രാമീണ തൊഴിലില്ലായ്മാ നിരക്ക് 2019 ഒക്ടോബറിൽ 8 ശതമാനത്തിൽ നിന്ന് 2019 ഡിസംബറിൽ 6.9 ശതമാനമായും 2020 ജനുവരിയിൽ 6 ശതമാനമായും കുറഞ്ഞിട്ടുണ്ട്.
9.7% ആണ് ജനുവരിയിലെ നഗര തൊഴിലില്ലായ്മാ നിരക്ക്. 2019 ഓഗസ്റ്റിൽ ഏറ്റവും ഉയർന്ന നിരക്കായ 9.71% വരെ തൊഴിലില്ലായ്മ നിരക്ക് എത്തിയിരുന്നു. തൊഴിലില്ലായ്മാ നിരക്കിന്റെ പ്രതിമാസ വ്യതിയാനങ്ങളിൽ വർദ്ധനവുണ്ടായിട്ടുണ്ട്, അതോടൊപ്പം ഗ്രാമ-നഗര തൊഴിലില്ലായ്മാ നിരക്കുകൾ തമ്മിലുള്ള അന്തരം വർദ്ധിക്കുകയും ചെയ്തു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
