കൊറോണ വൈറസ് ഏതാനും ആഴ്‌ചകൾ കൊണ്ട് യു.എസ് സാമ്പത്തിക രംഗത്തുണ്ടാക്കിയ ആഘാതം ചെറുതൊന്നുമല്ല. ഏറ്റവും മോശം അവസ്ഥയിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോവുന്നത്. അമേരിക്കയില്‍ തൊഴിലില്ലായ്മ അതിരൂക്ഷമാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 10-ല്‍ ഒരാള്‍ക്ക് ജോലി നഷ്ടമായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ മാസം അവസാനമാകുമ്പോഴേക്കും രണ്ടുകോടി തൊഴിലുകള്‍ ഇല്ലാതായേക്കാം എന്ന് വിവിധ ഏജൻസികൾ വിലയിരുത്തുന്നുണ്ട്.
നാഷണൽ അസോസിയേഷൻ ഫോർ ബിസിനസ് ഇക്കണോമിക്സ് നടത്തിയ സർവേയുടെ കണക്കനുസരിച്ച്, യു.എസ്. സമ്പദ്‌വ്യവസ്ഥയിൽ പെട്ടെന്നുണ്ടായ ആഘാതം കാരണം നഷ്‌ടപ്പെടുന്ന തൊഴിലുകളുടെ എണ്ണം 4.5 ദശലക്ഷത്തിലെത്തുമെന്നാണ് സൂചിപ്പിക്കുന്നത്. 2021 അവസാനത്തോടെ ഇതിൽ 2 ദശലക്ഷത്തിൽ താഴെ മാത്രമേ തിരിച്ചുപിടിക്കാനാകൂ എന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നുണ്ട്. യുഎസ് സമ്പദ്‌വ്യവസ്ഥ ഇതിനകം തന്നെ സാമ്പത്തിക മാന്ദ്യത്തിലാണെന്നും 2020-ന്റെ ആദ്യ പകുതി വരെ ഇതേ അവസ്ഥയിൽ തന്നെ തുടരുന്നതായിരിക്കുമെന്നും സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.

മൂന്നാഴ്ചയ്ക്കിടെ ഒരു കോടി അറുപത്തിയെട്ടുലക്ഷം പേര്‍ തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷിച്ചതായാണ് കണക്കുകൾ. 1948-ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണിത്. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള കടുത്ത നിയന്ത്രണങ്ങളാണ് തൊഴിലില്ലായ്മ നിരക്ക് അതിരൂക്ഷമാക്കിയത്. നിലവിൽ അമേരിക്കയിൽ അവശ്യ സര്‍വീസുകള്‍ ലഭ്യമാക്കുന്ന സ്ഥാപനങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. മാര്‍ച്ച് പകുതിയോടെ റസ്റ്റോറന്റുകൾ, തിയേറ്ററുകൾ, സ്റ്റോറുകൾ എന്നിവ അടച്ചതുവഴി നിരവധി അമേരിക്കക്കാര്‍ക്ക് തൊഴിൽ നഷ്ടമായിരുന്നു. അതിനാൽ തന്നെ ഈ മാസം അവസാനമാകുമ്പോള്‍ തൊഴിലില്ലായ്മ നിരക്ക് 15 ശതമാനമോ അതിലധികമോ ആയേക്കുമെന്നാണ് വിലയിരുത്തൽ.
കൊറോണ വൈറസിന്റെ വ്യാപനം തടയാനുള്ള ശ്രമങ്ങളുടെ ഫലമായി ഒരു സാമ്പത്തിക വ്യവസ്ഥയുടെ പ്രധാന ഭാഗങ്ങൾ അടച്ചുപൂട്ടുമ്പോൾ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ചുള്ള പഠനങ്ങളാണ് ഇപ്പോൾ ഓരോ സാമ്പത്തിക വിദഗ്ധരും നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലമായി രണ്ടാം പാദത്തിൽ ജിഡിപി 50 ശതമാനം കുറയുമെന്നും പ്രവചനങ്ങൾ ഉണ്ട്. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായാലും സാമ്പത്തിക രംഗത്ത് അമേരിക്ക നേരിടുന്ന പ്രതിസന്ധി ഉടന്‍ പരിഹരിക്കപ്പെടാൻ സാധ്യത ഇല്ലെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. അപ്രതീക്ഷിതമായി എത്തിയ കൊറോണ സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് കരകയറണമെങ്കിൽ യുഎസിന് മൂന്ന് വർഷങ്ങൾ എങ്കിലും വേണ്ടി വരുമെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ



Click it and Unblock the Notifications
