കൊവിഡ് 19 വ്യാപനം തടയുന്നതിനായുള്ള രാജ്യവ്യാപക ലോക്ക് ഡൗണിനെത്തുടര്‍ന്ന് 2020 ഏപ്രിലില്‍, 20-30 വയസിനിടയിലുള്ള 27 ദശലക്ഷം യുവാക്കള്‍ക്ക് ജോലി നഷ്ടപ്പെട്ടതായി സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) അറിയിച്ചു. സിഎംഐഇ പ്രതിവാര റിപ്പോര്‍ട്ട് അനുസരിച്ച്, മെയ് 10 -ന് അവസാനിച്ച ആഴ്ചയില്‍ തൊഴിലില്ലായ്മ നിരക്ക് 27.1 ശതമാനത്തില്‍ നിന്ന് 24 ശതമാനമായി കുറഞ്ഞു. അതേസമയം, തൊഴില്‍ പങ്കാളിത്ത നിരക്ക് 36.2 ശതമാനത്തില്‍ നിന്ന് 37.6 ശതമാനമായി ഉയര്‍ന്നു.
രാജ്യത്തെ തൊഴില്‍ നിരക്കും 26.4 ശതമാനത്തില്‍ നിന്ന് 28.6 ശതമാനമായി ഉയര്‍ന്നെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സിഎംഐഇയുടെ ഉപഭോക്തൃ പിരമിഡ് ഹൗസ്ഹോള്‍ഡ് സര്‍വ്വേയില്‍ നിന്നുള്ള ഡാറ്റ കാണിക്കുന്നത്, 20-24 വയസിനിടയിലുള്ള ചെറുപ്പക്കാര്‍ ജോലി നഷ്ടപ്പെട്ടവരില്‍ 11 ശതമാനം ആണെന്നും ഇത് 2019-20 കാലയളവില്‍ രാജ്യത്തെ മൊത്തം ജോലി ചെയ്യുന്നവരില്‍ 8.5 ശതമാനം വരുമെന്നും പറയുന്നു. ഈ യുവജനങ്ങളില്‍ 34.2 ദശലക്ഷം പേരാണ് 2019-20 കാലയളവില്‍ ജോലി ചെയ്തത്. എന്നാല്‍, 2020 ഏപ്രിലില്‍ ഇവരുടെ എണ്ണം 20.9 ദശലക്ഷമായി കുറഞ്ഞു. സിഎംഐഇയുടെ കണക്കനുസരിച്ച് 25-29 വയസിനിടയിലുള്ളവര്‍ക്ക് 14 ദശലക്ഷം തൊഴിലുകളാണ് നഷ്ടപ്പെട്ടത്.

2019-20 ലെ മൊത്തം തൊഴിലിന്റെ 11.1 ശതമാനം ഈ ഗ്രൂപ്പിലുണ്ടായിരുന്നതിനാല് ഇത് വീണ്ടും ആനുപാതികമായി ഉയര്‍ന്നതാണ്, എന്നാല്‍ ഇത് തൊഴില്‍ നഷ്ടത്തിന്റെ 11.5 ശതമാനമാണെന്നും സിഎംഐഇ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ഇരുപതുകളില്‍ 27 ദശലക്ഷം ചെറുപ്പക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടത് ഗുരുതരമായ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് സിഎംഐഇയുടെ അഭിപ്രായം. അവര്‍ക്ക് ശേഷം തൊഴില്‍ മേഖലയിലേക്ക് എത്തിയ പുതി കൂട്ടാളികളുമായി ഇവര്‍ക്ക് മത്സരിക്കേണ്ടി വരും. ഇത്തരക്കാര്‍ക്ക് പിന്നീടുള്ള ജീവിതത്തില്‍ ആവശ്യമായ സമ്പാദ്യം കെട്ടിപ്പടുക്കാന്‍ കഴിയില്ലെന്നും സിഎംഐഇ പറയുന്നു.
30 വയസുള്ള 33 ദശലക്ഷം സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഏപ്രിലില്‍ ജോലി നഷ്ടപ്പെട്ടു. ഇതില്‍ 86 ശതമാനം തൊഴില്‍ പുരുഷന്മാരിലാണ്. സിഎംഇഐയുടെ അഭിപ്രായത്തില്‍, യുവജനങ്ങളിലെ തൊഴില്‍ നഷ്ടം സമ്പാദ്യത്തെ ബാധിക്കും. ഈ സമയങ്ങളില്‍ ജീവനക്കാര്‍ പണം നന്നായി സംരക്ഷിക്കുമെങ്കിലും, യുവാക്കള്‍ക്കിടയിലെ തൊഴില്‍ നഷ്ടം ഭാവിയില്‍ വീട് വാങ്ങുന്നതു പോലത്തെ ലക്ഷ്യങ്ങളെ ഇല്ലാതാക്കുമെന്നും ഈ സമ്പാദ്യ നഷ്ടം ദീര്‍ഘകാല പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications