ദില്ലി: ഇന്ത്യയില്‍ തൊഴിലില്ലായ്മ നിരക്ക് കുറയുന്നു. കൊവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പല സംസ്ഥാനങ്ങളും കുറച്ച് കൊണ്ടുവരുന്ന സമയത്താണ് തൊഴിലില്ലായ്മയും കുറയുന്നത്. ഇത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കും ശുഭസൂചനയാണ്. ആഴ്ച്ചയിലെ തൊഴിലില്ലായ്മ നിരക്ക് 8.7 ശതമാനമായി കുറഞ്ഞു. ഇത് മെയ് മാസത്തില്‍ പത്ത് ശതമാനത്തിന് മുകളില്‍ പോയിരുന്നു. കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിച്ച് തുടങ്ങി എന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.

ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മയില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. നഗരമേഖലകളെ അപേക്ഷിച്ച് ഗ്രാമീണ മേഖലയിലാണ് പ്രതിസന്ധി കുറഞ്ഞ് വരുന്നത്. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത് തൊഴിലില്ലായ്മ കുറയ്ക്കാന്‍ സഹായകരമായെന്നാണ് വിലയിരുത്തല്‍. നഗര മേഖലയിലെ തൊഴിലില്ലായ്മ 9.7 ശതമാനമായിട്ടാണ് കുറഞ്ഞത്. ജൂണ്‍ 13ന് അവസാനിച്ച ആഴ്ച്ചയിലെ കണക്കാണിത്. അനൗപചാരിക മേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ സാധിച്ചത് ഗ്രാമീണ മേഖലയെ സഹായിച്ചെന്നാണ് സൂചന.
മെയ് മാസത്തില്‍ നഗരമേഖലയിലെ തൊഴിലില്ലായ്മ 14.7 ശതമാനമായിരുന്നു. അവിടെ നിന്നാണ് നല്ല രീതിയില്‍ അത് താഴേക്ക് പോയിരിക്കുന്നത്. അതേസമയം മെയ് മാസത്തിന്റെ അവസാന ആഴ്ച്ചയില്‍ 18 ശതമാനമായിരുന്നു നഗര മേഖലയിലെ തൊഴിലില്ലായ്മ. കൊവിഡിന്റെ രണ്ടാം തരംഗം കാരണം രാജ്യം അടച്ച് പൂട്ടലിലായിരുന്നു ഈ സമയത്ത്. അത് നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമാക്കുകയും ചെയ്തിരുന്നു. അതാണ് ഇത്ര രൂക്ഷമാകാന്‍ കാരണം.
ഗ്രാമീണ മേഖലയില്‍ 8.23 ശതമാനമായിട്ടാണ് തൊഴിലില്ലായ്മ കുറഞ്ഞത്. ഒരു മാസത്തെ കണക്ക് നനോക്കുമ്പോള് ഇത് നല്ല കുറവാണ്. നേരത്തെ 10.63 ശതമാനമായിരുന്നു ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ. എന്നാല്‍ പുരോഗതി ഉണ്ടെങ്കിലും തൊഴിലില്ലായ്മ ഇന്ത്യയില്‍ രൂക്ഷം തന്നെയാണ്. ജനുവരിയിലും ഏപ്രിലിനുമിടയില്‍ തൊഴിലില്ലായ്മയില്‍ വലിയ കുറവുണ്ടായിരുന്നു. 6.5 ശതമാനം വരെ ഇത് എത്തിയിരുന്നു. പല തൊഴില്‍ മേഖലയിലും കൂടുതല്‍ പേര് ജോലിക്കാരായി എത്തുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആദ്യ തരംഗത്തെ അപേക്ഷിച്ച് രണ്ടാം തരംഗത്തില്‍ തൊഴിലില്ലായ്മ നിരക്ക് അത്രത്തോളമെത്തിയിട്ടില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
