സാമ്പത്തിക പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നതിന്റെ ഫലമായി ഇന്ത്യയുടെ ഗ്രാമീണ മേഖലകളിലെ തൊഴിലില്ലായ്മ നിരക്ക് 6.34 ശതമാനമായി കുറഞ്ഞുവെന്ന് സെന്റർ ഓഫ് മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ). നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. തൊഴിലില്ലായ്‌മ നിരക്ക് കുറയുന്നത് ഗ്രാമീണ മേഖലയില്‍ വലിയ നേട്ടങ്ങൾക്ക് കാരണമാകുന്നുണ്ട്.
സിഎംഐഇ നൽകുന്ന കണക്കുകൾ പ്രകാരം ജൂലൈ 12-ന് അവസാനിച്ച ആഴ്ചയിൽ ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മാ നിരക്ക് 6.34 ശതമാനമാണ്. മാർച്ച് 15-ന് അവസാനിച്ച ആഴ്ചയിൽ സിഎംഐഇ രേഖപ്പെടുത്തിയത് പ്രകാരം ഇത് 6.07 ശതമാനമായിരുന്നു. മാർച്ചിലെ ഈ നിരക്കിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് നിലവിലെ 6.34 ശതമാനം. അതായത് കൊറോണ വൈറസ് പശ്ചാത്തലത്തിൽ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പുണ്ടായിരുന്ന തൊഴിലില്ലായ്മ നിരക്കില്‍ രാജ്യം തിരികെ എത്തുകയാണെന്നതിന്റെ സൂചനകളാണ് സിഎംഐഇയുടെ സർവ്വേ റിപ്പോർട്ടുകൾ നൽകുന്നത്.

ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോടെ മാര്‍ച്ചിലെ അവസാന ആഴ്‌ചകളിലെ രേഖപ്പെടുത്തിയ തൊഴിലില്ലായ്‌മ നിരക്ക് 8.75 ശതമാനത്തില്‍ നിന്ന് ഏപ്രിൽ, മെയ് മാസങ്ങളിൽ 23.5 ശതമാനമായി ഉയർന്നിരുന്നു. മെയ് മൂന്നിന് അവസാനിച്ച ആഴ്ചയിലിത് 27.1 ശതമാനം എന്ന ഉയർന്ന നിരക്കിലെത്തിയിരുന്നു. എന്നാൽ ഗ്രാമീണ മേഖലയിലെ വലിയ നേട്ടങ്ങളുടെ ഫലമായി, ജൂൺ മാസത്തിലെ ആദ്യ മൂന്ന് ആഴ്ചകളിൽ തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറഞ്ഞിരുന്നു. 17.5%, 11.6%, 8.5% എന്നിങ്ങനെയായിരുന്നു ഈ മൂന്ന് ആഴ്ചകളിൽ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയത്.
ജൂലൈ 10-ലെ കണക്കനുസരിച്ച് 58 ദശലക്ഷം ഹെക്ടർ വിസ്തീർണ്ണത്തിൽ ഖാരിഫ് വിളകൾ കൃഷിചെയ്യുന്നുണ്ടെന്നാണ് സിഎംഇഇ ഡാറ്റ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ നിലയേക്കാൾ 44.1 ശതമാനം കൂടുതലാണിത്. കാർഷിക പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതാണ് ഗ്രാമീണ തൊഴിലില്ലായ്മ കുറയുന്നതിന് കാരണമാവുന്നതെന്ന് ലേബർ ഇക്കണോമിസ്റ്റും എക്‌സ്‌എൽആർഐ ജംഷദ്‌പൂരിലെ പ്രൊഫസറുമായ കെആർ ശ്യാം സുന്ദർ പറഞ്ഞു.
ലോക്ക്‌ഡൗൺ കാലയളവിൽ മിക്ക സാമ്പത്തിക പ്രവർത്തനങ്ങളും നിർത്തിവച്ചതിനാൽ രാജ്യത്തുടനീളം തൊഴിലില്ലായ്മയുടെ തോത് കുത്തനെ ഉയർന്നിരുന്നു. സാമ്പത്തിക പ്രവർത്തനങ്ങൾ ക്രമേണ പുനരാരംഭിച്ചതോടെ തൊഴിലില്ലായ്മ നിരക്ക് ഇപ്പോൾ പ്രീ-ലോക്ക്‌ഡൗൺ നിലയിലേക്ക് അടുക്കുന്നു. മാത്രമല്ല ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഫലമായി ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നതായും കാണുന്നുണ്ട്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications