ഇന്ത്യയിൽ നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 2018 ജൂലൈ-സെപ്റ്റംബർ പാദത്തിലെ 9.7 ശതമാനത്തില്‍ നിന്ന് 2019 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 8.4 ശതമാനമായും 2019 ജൂലൈ-സെപ്റ്റംബർ പാദത്തില്‍ 8.9 ശതമാനമായും കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം (എംഒഎസ്‍പിഐ) പുറത്തിറക്കിയ ത്രൈമാസ ആനുകാലിക ലേബർ ഫോഴ്‌സ് സർവേ (പിഎൽഎഫ്‌എസ്) കണക്കുകളാണ് ഇത് വെളിപ്പെടുത്തുന്നത്.
2019 ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ, 15-29 വയസിനിടയിലുള്ളവരില്‍ നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 20.6 ശതമാനമാണ്. ഇത് മുൻ പാദത്തിലെ 21.6 ശതമാനവും മുൻ വര്‍ഷം ഇതേ കാലയളവിലെ 23.1 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണ്. ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 9.7 ശതമാനമായി താഴ്ന്നിട്ടുണ്ട്. 2018 ജൂലൈ-സെപ്റ്റംബർ മാസത്തിലെ 12.7 ശതമാനവും 2019 ഏപ്രില്‍-ജൂൺ മാസങ്ങളിലെ 11.3 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ കണക്ക് കുറവാണ്.

ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ രാജ്യത്തെ പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് 8.0 ശതമാനമായിരുന്നു. മുൻ പാദത്തിലിത് 8.7 ശതമാനവും 2018 ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ 8.9 ശതമാനവുമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. തൊഴിൽ മേഖലയിൽ ജീവനക്കാരുടെ പങ്കാളിത്ത നിരക്ക് മുൻ പാദത്തിലെ 36.2 ശതമാനത്തിൽ നിന്ന് 36.8 ശതമാനമായും ഉയർന്നു. പോയ വർഷം ഇതേ കാലയളവിലിത് 36.1 ശതമാനമായിരുന്നെന്നും കണക്കുകൾ പറയുന്നു.
ഉത്തർപ്രദേശ്, കേരളം, രാജസ്ഥാൻ, ആന്ധ്രാപ്രദേശ്, ദില്ലി, ബീഹാർ, ഛത്തീസ്‍ഗഡ്, മധ്യപ്രദേശ് എന്നിവയാണ് തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയെക്കാൾ ഉയർന്ന നിലയിലുള്ള സംസ്ഥാനങ്ങൾ. നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ സംബന്ധിച്ച കണക്കുകൾ ത്രൈമാസ അടിസ്ഥാനത്തിലാണ് പുറത്തിറക്കുന്നത്. ആനുകാലിക ലേബർ ഫോഴ്‌സ് സർവേയുടെ വാർഷിക റിപ്പോർട്ടിൽ നിന്ന് ഈ ഡാറ്റാസെറ്റ് പൂർണമായും വ്യത്യാസപ്പെട്ടിരിക്കുന്നു. ഈ കണക്കുകൾ ഗ്രാമീണ, നഗര പ്രദേശങ്ങളെ ഉൾക്കൊള്ളിച്ചുള്ളതാണ്.
കൂടാതെ, സാധരണ നിലയിലും (പിഎസ്+എസ്) സിഡബ്ല്യുഎസിലും തൊഴിൽ, തൊഴിലില്ലായ്മ എന്നിവയുടെ കണക്കുകൾ വെളിപ്പെടുത്തുന്നു. 2019 ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ 1.76 ലക്ഷം വ്യക്തികളെയും 44,471 വീടുകളെയും ഈ സർവേയിൽ ഉൾക്കൊള്ളിച്ചിരുന്നു. 2019 ഏപ്രിൽ-ജൂണ്‍ മാസങ്ങളിലാവട്ടെ 1.79 ലക്ഷം വ്യക്തികളെയും 45,288 വീടുകളെയും സർവേയിൽ പങ്കെടുപ്പിക്കാൻ സാധിച്ചതായും അധികൃതർ വ്യക്തമാക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications