കൊവിഡ് -19 മഹാമാരിയുടെ വ്യാപനത്തെ ചെറുക്കുന്നതിനായി രാജ്യത്ത് ലോക്ക് ഡൌൺ പ്രഖ്യാപിക്കുകയും ഇതിനെ തുടർന്ന് സാമ്പത്തിക പ്രവർത്തനങ്ങൾ സ്തംഭിക്കുകയും ചെയ്തതോട ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് കുത്തനെ ഉയർന്നു. മെയ് 3 ന് അവസാനിച്ച ആഴ്ചയിൽ 27.11 ശതമാനമായാണ് നിരക്ക് ഉയർന്നത്. മാർച്ച് 15 ന് അവസാനിച്ച ആഴ്ചയിലെ 6.74 ശതമാനത്തിൽ നിന്നാണ് തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയർന്നത്. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമിയാണ് (സിഎംഐഇ) കണക്കുകൾ പുറത്തു വിട്ടത്.
നഗരങ്ങളിൽ
തൊഴിലില്ലായ്മ നിരക്ക് ഏപ്രിൽ 26 ന് അവസാനിച്ച ആഴ്ച്ചയിൽ 21.05 ശതമാനമായിരുന്നു. എന്നാൽ ഈ ആഴ്ച്ച വീണ്ടും നിരക്ക് ഉയർന്നു. നഗരപ്രദേശങ്ങളിലാണ് തൊഴിലില്ലായ്മാ നിരക്ക് ഏറ്റവും ഉയർന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന റെഡ് സോണുകളിൽ ഭൂരിഭാഗവും തൊഴിലില്ലായ്മ നിരക്ക് 29.22 ശതമാനമാണ്. ഗ്രാമീണ മേഖലയിൽ ഇത് 26.16 ശതമാനമാണ്. ഏപ്രിൽ 26 ന് അവസാനിച്ച ആഴ്ചയിൽ നഗരത്തിലെ തൊഴിലില്ലായ്മാ നിരക്ക് 21.45 ശതമാനവും ഗ്രാമീണ തൊഴിലില്ലായ്മാ നിരക്ക് 20.88 ശതമാനവുമായിരുന്നു.
ഏപ്രിലിലെ നിരക്ക്
സിഎംഐഇയുടെ ഡാറ്റ അനുസരിച്ച്, ഏപ്രിലിലെ പ്രതിമാസ തൊഴിലില്ലായ്മാ നിരക്ക് 23.52 ശതമാനമാണ്. മാർച്ചിലെ 8.74 ശതമാനത്തിൽ നിന്ന് നിരക്ക് കുത്തനെ ഉയർന്നു. സിഎംഐഇയുടെ പ്രതിവാര കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ കൊവിഡ്-19 മഹാമാരി ആരംഭിച്ചതിനുശേഷം തൊഴിലില്ലായ്മയിൽ ക്രമാനുഗതമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മാർച്ച് 29 മുതൽ മെയ് 3 വരെ 23.81 ശതമാനമായി നിരക്ക് കുത്തനെ ഉയർന്നു.
തൊഴിലില്ലായ്മ ഏറ്റവും കൂടുതൽ
ഏപ്രിൽ അവസാനത്തോടെ പുതുച്ചേരിയിലാണ് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. 75.8 ശതമാനമാണ് ഇവിടുത്തെ നിരക്ക്. അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ 49.8 ശതമാനവും ജാർഖണ്ഡിൽ 47.1 ശതമാനവും ബീഹാറിൽ 46.6 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. മഹാരാഷ്ട്രയിലെ തൊഴിലില്ലായ്മാ നിരക്ക് 20.9 ശതമാനവും ഹരിയാനയിലെ നിരക്ക് 43.2 ശതമാനവും ഉത്തർപ്രദേശിൽ 21.5 ശതമാനവും കർണാടകയിൽ 29.8 ശതമാനവുമാണ് നിരക്ക്.
തൊഴിലില്ലായ്മ കുറവ്
മലയോര സംസ്ഥാനങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് വളരെ കുറവാണ്. ഹിമാചൽ പ്രദേശിലെ തൊഴിലില്ലായ്മാ നിരക്ക് 2.2 ശതമാനവും സിക്കിമിൽ 2.3 ശതമാനവും ഉത്തരാഖണ്ഡിൽ 6.5 ശതമാനവുമാണ്.
ലോക്ക്ഡൌൺ
മാർച്ച് 24 ന് രാജ്യവ്യാപകമായി ലോക്ക്ഡൌൺ ഏർപ്പെടുത്തിയതോടെ രാജ്യത്ത് സാമ്പത്തിക പ്രവർത്തനങ്ങൾ നിലച്ചു. മിക്ക സാമ്പത്തിക വിദഗ്ധരും ഈ സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ ജിഡിപി ചുരുങ്ങുമെന്ന് പ്രവചിച്ചു കഴിഞ്ഞു. എംഎസ്എംഇകളിലെയും അസംഘടിത മേഖലയിലെയും തൊഴിലവസരങ്ങളെ സാരമായി ബാധിക്കുമെന്നും വിദഗ്ധർ പ്രതീക്ഷിക്കുന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications