കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത. ദേശീയ പെൻഷൻ സംവിധാനത്തിന് (എൻ.പി.എസ്) കീഴിൽ ഏകീകൃത പെൻഷൻ പദ്ധതി (യു.പി.എസ്) പ്രവർത്തനക്ഷമമാക്കുമെന്ന് ധനമന്ത്രാലയം ശനിയാഴ്ച അറിയിച്ചു. ഇത് ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ ഈ പുതിയ പദ്ധതിയുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കാം.
ദേശീയ പെൻഷൻ സംവിധാനത്തിന് കീഴിൽ വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും ഏകീകൃത പെൻഷൻ പദ്ധതി ബാധകമാകുമെന്ന് ധനമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ദേശീയ പെൻഷൻ സംവിധാനത്തിന് കീഴിൽ ഈ ഓപ്ഷൻ തിരഞ്ഞെടുക്കുന്നവർക്കും ഇത് ബാധകമായിരിക്കും. കൂടാതെ യുപിഎസ് പ്രവർത്തനക്ഷമമാക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി (പി.എഫ്.ആർ.ഡി.എ) ഉടൻ പുറത്തിറക്കുമെന്നും മന്ത്രാലയം അറിയിച്ചു.
എന്താണ് ഏകീകൃത പെൻഷൻ പദ്ധതി?
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ പകുതി പെന്‍ഷൻ തുകയായി ലഭിക്കുന്നതാണ് യു.പി.എസ് അഥവാ ഏകീകൃത പെൻഷൻ പദ്ധതി. 23 ലക്ഷത്തോളം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുന്നത്. പുതിയ ഏകീകൃത പെൻഷൻ സ്കീം (യു.പി.എസ്) പ്രകാരം നിങ്ങൾ 25 വർഷത്തെ സേവനം പൂർത്തിയാക്കിയാൽ ജീവനക്കാരൻ വിരമിക്കുന്നതിന് മുമ്പുള്ള 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിൻ്റെ 50% അതായത് പകുതിയാണ് പെൻഷനായി നൽകുന്നത്.
25 വർഷത്തിൽ താഴെ സർവീസുള്ള, എന്നാൽ 10 വർഷത്തിൽ കൂടുതൽ സേവനമനുഷ്ടിച്ച ജീവനക്കാർക്ക് ആനുപാതികമായി പെൻഷൻ ലഭിക്കും. ജീവനക്കാരന്‍ മരണപ്പെട്ടാല്‍ കുടുംബത്തിന് പെൻഷന്റെ 60 ശതമാനം പണം ലഭിക്കും. ജോലിയിൽ നിന്ന് വിരമിക്കുന്ന സമയത്ത് ഗ്രാറ്റുവിറ്റി, ലംപ്‌സം തുക എന്നിവയും ലഭിക്കും. കൂടാതെ, യു.പി.എസ് ഗ്രാറ്റുവിറ്റിക്ക് പുറമേ സൂപ്പർആനുവേഷനിൽ ലംപ് സം പേയ്‌മെൻ്റ് വാഗ്ദാനം ചെയ്യും.

ദേശീയ പെൻഷൻ പദ്ധതി (NPS)
ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ ഉറപ്പുള്ള സാമ്പത്തിക നേട്ടത്തിനായി സർക്കാർ പെൻഷൻ രൂപത്തിൽ വരുമാനം നൽകുന്ന സ്കീമാണ് എൻ.പി.എസ് അഥവാ ദേശീയ പെൻഷൻ സ്കീം. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പി.എഫ്.ആർ.ഡി.എ) ആണ് എൻ.പി.എസ് നിയന്ത്രിക്കുന്നത്. വിരമിക്കുമ്പോൾ, നിങ്ങളുടെ കുടുംബത്തിന്റെ ആവശ്യങ്ങളും ചെലവുകൾക്കും വേണ്ടി ഈ തുക നിങ്ങൾക്ക് ഉപയോഗിക്കാം.
വളരെ ലളിതമായ പദ്ധതിയാണിത്. നിങ്ങളുടെ റിട്ടയർമെന്റ് വരുമാനം വർദ്ധിപ്പിക്കുന്നതിനും നികുതി ലാഭിക്കുന്നതിനുമുള്ള ഏറ്റവും മാർഗമാണിത്.
NPS അല്ലെങ്കിൽ UPS? ഏതാണ് കൂടുതൽ മികച്ചത്?
UPS ഒരു നിശ്ചിത പെൻഷൻ തുക നൽകുന്നു. എന്നാൽ എൻ.പി.എസിലൂടെ ഉയർന്ന പെൻഷൻ തുക ലഭിക്കും, കാരണം ജീവനക്കാർ വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങളിൽ നിക്ഷേപിക്കുന്നു. ഇക്വിറ്റി മാർക്കറ്റുകളെ കുറിച്ച് മനസിലാക്കുകയും സർക്കാർ സംവിധാനത്തിൽ കുറഞ്ഞത് 10-20 വർഷമെങ്കിലും പ്രവർത്തിക്കുകയും ചെയ്യുന്ന ജീവനക്കാർക്ക് എൻ.പി.എസ് പരിഗണിക്കാം. കാരണം അതിലൂടെ ഗണ്യമായി വളരാനും ഉയർന്ന വരുമാനം നേടാനും സാധിക്കും. രണ്ടും രണ്ട് രീതിയിൽ നേട്ടം ഉറപ്പാക്കുന്നു.
ആർക്കെല്ലാം യു.പി.എസിൽ ചേരാം?
2004 ജനുവരി ഒന്നിനോ അതിന് ശേഷമോ കേന്ദ്ര സർക്കാർ സര്‍വീസില്‍ പ്രവേശിച്ചവര്‍ക്ക് ഈ പദ്ധതിയില്‍ ചേരാന്‍ കഴിയും. നാഷണല്‍ പെന്‍ഷന്‍ സ്‌കീമിലുള്ളവര്‍ക്ക് (എന്‍.പി.എസ്) ഇതിലേക്ക് മാറാന്‍ കഴിയും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications