കേന്ദ്ര ബജറ്റിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഓഹരി സൂചികകള്‍ വന്‍ മുന്നേറ്റം നടത്തുന്നു. ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കിയതിന് പിന്നാലെ സെന്‍സെക്സ്, നിഫ്റ്റി സൂചികകള്‍ 3 ശതമാനത്തിലേറെ നേട്ടം കയ്യടക്കി. അടുത്ത സാമ്പത്തികവര്‍ഷം 5.54 ലക്ഷം കോടി രൂപ രാജ്യത്തിന്റെ ഉന്നമനത്തിനായി ചിലവിടുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം ഓഹരി വിപണിക്ക് പുത്തനുണര്‍വാണ് നല്‍കിയത്.
2021-22 സാമ്പത്തികവര്‍ഷം പൊതുമേഖലാ കമ്പനികളിലെ ന്യൂനപക്ഷ ഓഹരികള്‍ വിറ്റഴിച്ച് 1.75 ലക്ഷം കോടി രൂപ വരുമാനം കണ്ടെത്തുമെന്ന് ബജറ്റില്‍ സര്‍ക്കാര്‍ അറിയിച്ചു. നടപ്പു സാമ്പത്തികവര്‍ഷം രാജ്യത്തെ ധനക്കമ്മി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 9.5 ശതമാനമെത്തുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിച്ചു.

എന്തായാലും ബജറ്റ് പ്രസംഗത്തിന് പിന്നാലെ ബിഎസ്ഇ സെന്‍സെക്സ് സൂചിക 1,820 പോയിന്റാണ് കുതിച്ചുച്ചാടിയത്. ദിവസ വ്യാപാരത്തില്‍ 48,382 പോയിന്റ് വരെ സെന്‍സെക്സ് നില മെച്ചപ്പെടുത്തി. വിശാല നിഫ്റ്റി ഫിഫ്റ്റി സൂചികയും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഒരുഘട്ടത്തില്‍ 14,200 പോയിന്റ് വരെ തൊടാന്‍ നിഫ്റ്റിക്ക് സാധിച്ചു (നാലു ശതമാനം വര്‍ധനവ്).
സെന്‍സെക്സില്‍ ഇന്‍ഡസ്ഇന്‍ഡ് ബാങ്കാണ് വലിയ മുന്നേറ്റം നടത്തിയത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികള്‍ 11 ശതമാനം വരെ നേട്ടം കുറിച്ചു. 10 ശതമാനം നേട്ടം കയ്യടക്കി ഐസിഐസിഐ ബാങ്ക് ഓഹരികളും വിപണിയുടെ ശ്രദ്ധയാകര്‍ഷിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്ഡിഎഫ്സി ഓഹരികളും 6 ശതമാനത്തിന് മുകളിലാണ് നേട്ടം കുറിച്ചത്.
നിഫ്റ്റിയിലെ മേഖലാ സൂചികകള്‍ പരിശോധിച്ചാല്‍ നിഫ്റ്റി ഫാര്‍മ, നിഫ്റ്റി ബാങ്ക് സൂചികകള്‍ 6 ശതമാനം വരെ ഉണര്‍വ് രേഖപ്പെടുത്തി. വിശാല ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും തിങ്കളാഴ്ച്ചത്തെ ചിത്രം മോശമാക്കിയില്ല. മിഡ്ക്യാപ് സൂചിക 1.8 ശതമാനവും സ്മോള്‍ക്യാപ് സൂചിക 1.1 ശതമാനവും നേട്ടം സ്വന്തമാക്കി. കോവിഡ് പ്രതിസന്ധിയില്‍ നിന്നും രാജ്യം കരകയറുകയാണെന്ന പ്രതീക്ഷയിന്മേലാണ് ഓഹരി വിപണി കുതിക്കുന്നത്. ഇതേസമയം, രാജ്യത്തിന്റെ കടമെടുക്കലും ധനക്കമ്മിയും കരുതിയതിലും ഏറെയാണെന്ന് ഇവിടെ പ്രത്യേകം സൂചിപ്പിക്കണം.
ഇത്തവണ ബജറ്റില്‍ സ്വര്‍ണത്തിനും വെള്ളിയ്ക്കും ഇറക്കുമതി തീരുവ കുറച്ചതും വിപണിയെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണത്തിന് 7.5 ശതമാനവും വെള്ളിയ്ക്ക് 12.5 ശതമാനവും നികുതിയിളവാണ് കേന്ദ്രം പ്രഖ്യാപിച്ചത്. ധനമന്ത്രിയുടെ അറിയിപ്പിന് പിന്നാലെ എംസിഎക്സ് വിപണിയില്‍ സ്വര്‍ണ ഫ്യൂച്ചറുകള്‍ 3 ശതമാനത്തിലേറെ താഴോട്ടു പോയി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
