ബിറ്റ്കോയിനടക്കമുള്ള ക്രിപ്റ്റോകറന്‍സികള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. നടന്നുകൊണ്ടിരിക്കുന്ന ബജറ്റ് സമ്മേളനത്തില്‍ പുതിയ ഡിജിറ്റല്‍ കറന്‍സി ബില്‍ സര്‍ക്കാര്‍ അവതരിപ്പിക്കും. ബിറ്റ്കോയിന് പോലുള്ള ക്രിപ്റ്റോകറന്‍സികള്‍ക്ക് പകരം റിസര്‍വ് ബാങ്ക് ആവിഷ്കരിക്കുന്ന പുതിയ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി സംവിധാനത്തിന് കേന്ദ്രം നിയമാനുമതി നല്‍കും. ക്രിപ്റ്റോകറന്‍സികള്‍ വിലക്കുമെങ്കിലും ക്രിപ്റ്റോകറന്‍സി സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക ഇളവുകള്‍ ഡിജിറ്റല്‍ കറന്‍സി ബില്ലില്‍ ചേര്‍ക്കുമെന്നാണ് വിവരം.

കേന്ദ്രം നിയമിച്ച എസ്സി ഗാര്‍ജ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഡിജിറ്റല്‍ കറന്‍സി ബില്‍ തയ്യാറാക്കുന്നത്. രാജ്യത്ത് ക്രിപ്റ്റോകറന്‍സികള്‍ നിരോധിക്കണമെന്നും ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി സംവിധാനം ഏര്‍പ്പെടുത്തണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. നിലവില്‍ ബിറ്റ്കോയിന് അടക്കമുള്ള ക്രിപ്റ്റോകറന്‍സികള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഇന്ത്യയില്‍ നിയമപരമായ ചട്ടക്കൂടില്ല. നാള്‍ക്കുനാള്‍ ബിറ്റ്കോയിന് മൂല്യം കുതിച്ചുയരുമ്പോള്‍ ബിറ്റ്കോയിനിലേക്ക് ആകൃഷ്ടരാവുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. എന്തായാലും നിരോധനം വന്നാല്‍ ബിറ്റ്കോയിന്, ഇഥര്‍, റിപ്പിള് തുടങ്ങിയ ക്രിപ്റ്റോകറന്‍സികളുടെ ഇടപാട് ഇന്ത്യയില്‍ നടക്കില്ല.
രാജ്യത്തെ പ്രമുഖ വ്യക്തികള്‍ക്കെല്ലാം ബിറ്റ്കോയിനില് നിക്ഷേപമുണ്ടെന്നാണ് സൂചന. രാജ്യത്ത് പ്രതിവര്‍ഷം 40,000 കോടി രൂപയുടെ ബിറ്റ്കോയിന് ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന് അനൗദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നു. നിലവില്‍ സ്വര്‍ണത്തെയാണ് നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമായി കരുതുന്നത്. എന്നാല്‍ വൈകാതെ ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്കോയിനും ഈ ഗണത്തിലേക്ക് ഉയരുമെന്നാണ് പ്രശസ്ത ബഹുരാഷ്ട്ര സാമ്പത്തികകാര്യ സ്ഥാപനമായ ജെപിമോര്‍ഗന്‍ വിലയിരുത്തുന്നത്.
സുരക്ഷിത നിക്ഷേപമായി മാറിക്കഴിഞ്ഞാല്‍ ബിറ്റ്കോയിന് 1.46 ലക്ഷം ഡോളര്‍ വരെ വിലനിലവാരം ഉയരാമെന്ന് ഇവര്‍ പറയുന്നു. പോയവര്‍ഷം സ്വര്‍ണ, കോര്‍പ്പറേറ്റ് ബോണ്ടുകള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം ആളുകള്‍ നിക്ഷേപമാര്‍ഗ്ഗമായി തിരഞ്ഞെടുത്തത് ബിറ്റ്കോയിനെയാണെന്നും ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. സ്ഥാപനങ്ങളില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നും വന്‍തോതില്‍ ഡിമാന്‍ഡ് വര്‍ധിച്ച സാഹചര്യത്തിലാണ് ബിറ്റ്കോയിന് അപ്രതീക്ഷിതമായി വളര്‍ച്ച കൈവരിച്ചത്. അതിവേഗം നിക്ഷേപം ഇരട്ടിയാക്കാമെന്ന മോഹവുമായി ഇപ്പോള്‍ ചില്ലറ നിക്ഷേപകരും ബിറ്റ്കോയിനിലേക്ക് വ്യാപകമായി തിരിയുന്നുണ്ട്. വരുംഭാവിയില്‍ പ്രധാന പണമടയ്ക്കല്‍ മാര്‍ഗമായി ബിറ്റ്കോയിന് മാറുമെന്ന് നിക്ഷേപകര്‍ കരുതുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
