ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ വന്‍ ഇടിവ്. നടപ്പു സാമ്പത്തികവര്‍ഷം 24.2 ലക്ഷം കോടി നികുതി വരുമാനം കണ്ടെത്താനായിരുന്നു കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ കോവിഡ് പ്രതിസന്ധിക്കിടെ 19 ലക്ഷം കോടി മാത്രം ഖജനാവിലെത്തി. കുറവ് 5.2 ലക്ഷം കോടി രൂപയുടേത്. മുന്‍ സാമ്പത്തികവര്‍ഷം 20 ലക്ഷം കോടി നികുതി വരുമാനം കുറിക്കാന്‍ സര്‍ക്കാരിന് സാധിച്ചിരുന്നു. കോര്‍പ്പറേറ്റ് നികുതിയിലാണ് സര്‍ക്കാരിന് ഭീമമായ വരുമാനം നഷ്ടം സംഭവിച്ചത്. 2.34 ലക്ഷം കോടി രൂപ ഈ മേഖലയില്‍ നിന്നും കേന്ദ്രത്തിന് നഷ്ടമായി.

കോര്‍പ്പറേറ്റ് നികുതിയില്‍ വഴി 6.8 ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് പ്രതീക്ഷിച്ചത്. എന്നാല്‍ 4.46 ലക്ഷം കോടി രൂപ മാത്രമേ ഈ ഇനത്തില്‍ ലഭിച്ചുള്ളൂ. ആദായനികുതിയിലും കുറവ് സംഭവിച്ചിട്ടുണ്ട്. 6.38 ലക്ഷം കോടി രൂപ പ്രതീക്ഷിച്ചിടത്ത് 4.59 ലക്ഷം കോടി രൂപ മാത്രമാണ് കിട്ടിയത്. കുറവ് 1.8 ലക്ഷം കോടി രൂപയുടേത്. നിലവില്‍ കേന്ദ്രത്തിന്റെ ജിഎസ്ടി നികുതി വരുമാനം 5.15 ലക്ഷം കോടി രൂപയോളമാണ്. കഴിഞ്ഞ ബജറ്റില്‍ 6.9 ലക്ഷം കോടി രൂപയാണ് ജിഎസ്ടി വരുമാനം സര്‍ക്കാര്‍ ലക്ഷ്യമിട്ടത്.
അടുത്ത സാമ്പത്തികവര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങളിലെ ന്യൂനപക്ഷ ഓഹരികള്‍ വിറ്റഴിച്ച് 1.75 ലക്ഷം കോടി രൂപ വരുമാനം കണ്ടെത്തുമെന്ന് പുതിയ ബജറ്റില്‍ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. നടപ്പു സാമ്പത്തികവര്‍ഷം ഓഹരി വിറ്റഴിക്കലിലൂടെ 2.1 ലക്ഷം കോടി സമാഹരിക്കാനായിരുന്നു സര്‍ക്കാര്‍ ഉദ്ദേശിച്ചത്. എന്നാല്‍ കോവിഡ് മഹാമാരിയില്‍ വിപണി നിശ്ചലമായപ്പോള്‍ സര്‍ക്കാരിന്റെ പദ്ധതികള്‍ നടന്നില്ല. എന്തായാലും പുതിയ സാമ്പത്തികവര്‍ഷം ഐഡിബിഐ ബാങ്ക്, ബിപിസിഎല്‍, ഷിപ്പിങ് കോര്പ്പറേഷന്, കണ്ടെയ്നര്‍ കോര്പ്പറേഷന്, നീലാചല്‍ ഇസ്പത് നിഗം ലിമിറ്റഡ്, പവന് ഹന്‍സ്, എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള കമ്പനികളിലെ ഓഹരികള്‍ സര്‍ക്കാര്‍ വില്‍ക്കും. 2021-22 വര്‍ഷം ഓഹരി കൈമാറ്റം പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഐഡിബിഐ ബാങ്കിന് പുറമെ രണ്ടു പൊതുമേഖലാ ബാങ്കുകളും ഒരു ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയും സ്വകാര്യവത്കരിക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി സൂചിപ്പിച്ചു. എല്‍ഐസിയുടെ (ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന്) പ്രാഥമിക ഓഹരി വില്‍പ്പനയാണ് ബജറ്റിലെ മറ്റൊരു മുഖ്യ അറിയിപ്പ്. ലാഭത്തിലല്ലാത്ത മറ്റു പൊതുമേഖലാ കമ്പനികള്‍ കണ്ടെത്തി പട്ടികയില്‍പ്പെടുത്താനും നീതി ആയോഗിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തന്ത്രപ്രധാന മേഖലകളില്‍ പരമാവധി നാല് പൊതുമേഖലാ കമ്പനികള്‍ അനുവദിക്കുമെന്നും സര്‍ക്കാരിന് കീഴില്‍ മറ്റു മേഖലകളിലുള്ള സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുമെന്നും ആത്മനിര്‍ഭര്‍ പാക്കേജിന്റെ ഭാഗമായി കഴിഞ്ഞവര്‍ഷമാണ് കേന്ദ്രം പ്രഖ്യാപിച്ചത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications