ദില്ലി: 'വെറുതെ തട്ടിക്കൂട്ട് പരിപാടി നടത്തിയിട്ട് കാര്യമില്ല', ജിഡിപിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാവണമെങ്കില്‍ രാജ്യത്തെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ ഉണരണമെന്ന് സാമ്പത്തിക സര്‍വേ. ഗവേഷണ വികസന മേഖലയില്‍ സ്വകാര്യ കമ്പനികള്‍ കൂടുതല്‍ താത്പര്യം പ്രകടമാക്കണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
നിലവില്‍ രാജ്യത്തെ ബിസിനസ് മേഖല ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കാര്യമായി പണം ചിലവാക്കുന്നില്ല. മൊത്തം ചിലവുകളുടെ 37 ശതമാനം മാത്രമാണ് ഗവേഷണ വികസനങ്ങള്‍ക്കായി രാജ്യത്തെ ബിസിനസ് മേഖല വകയിരുത്തുന്നത്. എന്നാല്‍ ലോകത്തെ മറ്റു പ്രധാന രാജ്യങ്ങളെടുത്താല്‍ അവിടുത്തെ ബിസിനസ് മേഖല ശരാശരി 68 ശതമാനത്തോളം ഗവേഷണ വികസനങ്ങള്‍ക്കായി ചിലവഴിക്കുന്നുണ്ട്. ഇന്ത്യയില്‍ കാര്യമായ നികുതിയിളവുകള്‍ പ്രഖ്യാപിച്ചിട്ട് കൂടിയാണ് ഈ സ്ഥിതിയെന്ന്് സാമ്പത്തിക സര്‍വേ സൂചിപ്പിക്കുന്നു.

ഗവേഷണ വികസനങ്ങള്‍ക്ക് കമ്പനികള്‍ക്ക് മേലുള്ള ഭാരം കുറയ്ക്കാന്‍ മൊത്തം ചിലവിന്റെ 56 ശതമാനം സര്‍ക്കാര്‍ വഹിക്കുന്നുണ്ട്. ലോകത്തെ മറ്റു പ്രധാന രാജ്യങ്ങളില്‍ സര്‍ക്കാരുകള്‍ വഹിക്കുന്നതിന്റെ മൂന്നിരട്ടിയാണിതെന്നും സാമ്പത്തിക സര്‍വേ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യ ചിലവഴിക്കുന്നത് ജിഡിപിയുടെ 0.65 ശതമാനം മാത്രമാണ്. ബിസിനസുകളില്‍ നിന്നും സ്വകാര്യ മേഖലയില്‍ നിന്നുമുള്ള സംഭാവന ഏറെ കുറവാണെന്നതുതന്നെ ഇതിന് കാരണം.
കഴിഞ്ഞവര്‍ഷം ലോകത്തെ ഏറ്റവും മികച്ച കണ്ടുപിടുത്തങ്ങള്‍ നടത്തുന്ന ആദ്യ 50 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ കയറിക്കൂടിയിരുന്നു. 131 രാജ്യങ്ങളടങ്ങുന്ന ആഗോള നവീന സൂചികയില്‍ 48 ആം സ്ഥാനത്താണ് ഇന്ത്യ. എന്നാല്‍ രാജ്യത്തിന്റെ ജിഡിപി വലുപ്പം കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയുടെ കണ്ടുപിടുത്തങ്ങള്‍ നാമമാത്രമാകുന്നു. എന്തായാലും ഈ സ്ഥിതി മാറണമെന്നാണ് സാമ്പത്തിക സര്‍വേ നിര്‍ദ്ദേശിക്കുന്നത്. വരുംകാലം കൂടുതല്‍ ക്രിയാത്മകമായ, നവീനമായ കണ്ടുപിടുത്തങ്ങള്‍ ഇന്ത്യയില്‍ നിന്നും ഉയരണം. ഇതിന് ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
