കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു. ചൊവാഴ്ച്ച സ്വര്‍ണം പവന് 280 രൂപ കുറഞ്ഞ് 36,120 രൂപ രേഖപ്പെടുത്തി. 4,515 രൂപയാണ് സ്വര്‍ണം ഗ്രാമിന് ഇന്ന് വില.
തിങ്കളാഴ്ച്ച ധനമന്ത്രി ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കിയതിന് പിന്നാലെ സംസ്ഥാനത്തെ സ്വര്‍ണവില 400 രൂപ കുറഞ്ഞിരുന്നു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം സ്വര്‍ണം പവന് 36,400 രൂപയാണ് വില കണ്ടത്. സ്വര്‍ണത്തിനും വെള്ളിക്കും ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്രം അറിയിച്ച പശ്ചാത്തലത്തിലാണ് വിലയിലെ ഇപ്പോഴത്തെ ചാഞ്ചാട്ടം.
ചൊവാഴ്ച്ച ആഭ്യന്തര വിപണിയില്‍ സ്വര്‍ണം പത്തു ഗ്രാമിന് 340 രൂപ കുറഞ്ഞ് 48,380 രൂപ വില രേഖപ്പെടുത്തി. വെള്ളി കിലോയ്ക്ക് 71,831 രൂപയാണ് നിരക്ക്. അടുത്ത സാമ്പത്തികവര്‍ഷം സ്വര്‍ണത്തിനും വെള്ളിക്കും 7.5 ശതമാനമായി നികുതിയിളവ് കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച്ച 49,570 രൂപ വിലനിലവാരമുണ്ടായിരുന്ന സ്വര്‍ണം കേന്ദ്ര പ്രഖ്യാപനം വന്നതിന് പിന്നാലെ 47,201 രൂപ നിലവാരത്തിലേക്ക് പതിക്കുകയുണ്ടായി.
തിങ്കളാഴ്ച്ച രാജ്യാന്തര വിപണിയില്‍ സ്വര്‍ണവും വെള്ളിയും നേട്ടത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. സ്വര്‍ണം ഔണ്‍സിന് 1,871 ഡോളര്‍ രേഖപ്പെടുത്തിയപ്പോള്‍ വെള്ളിയുടെ ഔണ്‍സ് നിരക്ക് 29.88 ഡോളറിലെത്തി.
ബജറ്റില്‍ സ്വര്‍ണത്തിന് കിട്ടിയത്?
രാജ്യത്ത് അനധികൃത മാര്ഗ്ഗത്തിലെത്തുന്ന സ്വര്‍ണത്തിന് തടയിടണം. ഈ ഉദ്ദേശം കൂടി ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിനും വെള്ളിക്കും ഇറക്കുമതി തീരുവ കുറയ്ക്കാന്‍ തീരുമാനിക്കുന്നത്. ഇതുവഴി ആഭ്യന്തര വിപണിയില്‍ ഇരു ലോഹങ്ങളുടെയും വില നിയന്ത്രിച്ചു നിര്‍ത്താമെന്നും കേന്ദ്രം കണക്കുകൂട്ടുന്നു.
2019 ജൂലായിലാണ് കേന്ദ്രം അവസാനമായി സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കൂട്ടിയത്. അന്ന് കസ്റ്റംസ് ഡ്യൂട്ടി 10 ശതമാനം കൂടി. ഇതിന് പിന്നാലെ സ്വര്‍ണവില ഇന്ത്യയില്‍ കുതിച്ചതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. നിലവില്‍ സ്വര്‍ണത്തിനും വെള്ളിയ്ക്കും 12.5 ശതമാനം ഇറക്കുമതി തീരുവയുണ്ട്. ഈ സാഹചര്യത്തില്‍ വില നിയന്ത്രിച്ചു നിര്‍ത്താന്‍ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ പഴയനിലയിലേക്ക് സര്‍ക്കാര്‍ കൊണ്ടുവരും.
അതായത് അടുത്ത സാമ്പത്തികവര്‍ഷം 7.5 ശതമാനമായിരിക്കും സ്വര്‍ണം, വെള്ളി ലോഹങ്ങളുടെ ഇറക്കുമതി തീരുവ. കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും വികസനങ്ങള്‍ക്കുമായി 2.5 ശതമാനം സെസും 10 ശതമാനം സാമൂഹ്യക്ഷേമ നികുതിയും ധനമന്ത്രി ബജറ്റില്‍ ആവിഷ്കരിച്ചിട്ടുണ്ട്. ചരക്ക് സേവന നികുതി കൂടി ചേരുമ്പോള്‍ സ്വര്‍ണത്തിലും വെള്ളിയിലും ഈടാക്കുന്ന പുതുക്കിയ മൊത്തം നികുതി 13.75 ശതമാനമായി നിജപ്പെടും. മുന്‍പിത് 15.50 ശതമാനമായിരുന്നു.
More From GoodReturns

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
