കൊവിഡ് -19 മഹാമാരി താറുമാറാക്കിയ കഴിഞ്ഞ ഒരു വർഷത്തിന് ശേഷം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ 2020-21 സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. കേന്ദ്ര ബജറ്റ് 2021 അവതരിപ്പിക്കുന്നതിന് രണ്ട് ദിവസം മുമ്പ് അവതരിപ്പിക്കുന്ന സാമ്പത്തിക സർവേ, സാമ്പത്തിക വർഷത്തിൽ രാജ്യത്തുടനീളമുള്ള വാർഷിക സാമ്പത്തിക വികസനത്തിന്റെ ഒരു സംഗ്രഹമാണ് നൽകുന്നത്.
2020-21 സാമ്പത്തിക സർവേ
പാർലമെന്റിലെ ബജറ്റ് സമ്മേളനത്തിന്റെ ഉദ്ഘാടന ദിവസമാണ് 2020-21 സാമ്പത്തിക സർവേ റിപ്പോർട്ട് അവതരിപ്പിക്കുന്നത്. അടിസ്ഥാന സൌകര്യങ്ങൾ, കാർഷിക, വ്യാവസായിക ഉൽപാദനം, തൊഴിൽ, കയറ്റുമതി, ഇറക്കുമതി, പണ വിതരണം, വിദേശനാണ്യ ശേഖരം എന്നിങ്ങനെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും ബജറ്റിനെയും സ്വാധീനിക്കുന്ന നിരവധി ഘടകങ്ങൾ വാർഷിക സർവേയിൽ വിശകലനം ചെയ്യും.
സാമ്പത്തിക സർവേയിൽ എന്തെല്ലാം?
സാമ്പത്തിക സർവേയിൽ സാമ്പത്തിക വളർച്ചാ പ്രവചനങ്ങൾ അവതരിപ്പിക്കുകയും വിശദമായ കാരണങ്ങൾ നൽകുകയും ചെയ്യുന്നു. ചിലപ്പോൾ, ചില നിർദ്ദിഷ്ട പരിഷ്കരണ നടപടികളും സർവ്വേയിൽ പ്രതിപാദിക്കും. കേന്ദ്ര ബജറ്റ് 2021 ലോക്സഭാ ടിവിയിൽ തത്സമയം സംപ്രേഷണം ചെയ്യും. പാർലമെന്റിൽ ധനമന്ത്രി 2020-21 സാമ്പത്തിക സർവേ അവതരിപ്പിച്ചതിന് ശേഷം ഇന്ന് ഉച്ചയ്ക്ക് 2.30 ന് ദേശീയ തലസ്ഥാനത്ത് നടക്കുന്ന പത്രസമ്മേളനത്തിൽ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ വി സുബ്രഹ്മണ്യൻ മാധ്യമങ്ങളെ കാണും.
ബജറ്റ് സമ്മേളനം ഇന്ന്
പാർലമെന്റിന്റെ രണ്ട് ഭവനങ്ങളുടെ സംയുക്ത സമ്മേളനത്തിൽ പ്രസിഡന്റ് രാം നാഥ് കോവിന്ദിന്റെ പ്രസംഗത്തോടെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ഭാഗം ഫെബ്രുവരി 15 വരെ തുടരും. സെഷന്റെ രണ്ടാം ഭാഗം മാർച്ച് 8 മുതൽ ഏപ്രിൽ 8 വരെ നടക്കും. രാജ്യസഭ രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെയും ലോക്സഭ വൈകുന്നേരം 4 മുതൽ 9 വരെയും നടക്കും. ബജറ്റ് സെഷൻ ആരംഭിക്കുന്നതിന് മുമ്പ് പാർലമെന്റ് അംഗങ്ങളോട് കൊവിഡ് പരിശോധനയായ ആർടി-പിസിആർ ടെസ്റ്റ് നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിപക്ഷം
സാമ്പത്തിക മാന്ദ്യം, തൊഴിൽ നഷ്ടം, കൊറോണ വൈറസ് പ്രതിസന്ധി കൈകാര്യം ചെയ്യൽ, ഇന്ത്യ-ചൈന അതിർത്തി പ്രശ്നങ്ങൾ, മാധ്യമപ്രവർത്തകൻ അർനബ് ഗോസ്വാമിയുടെ വാട്‌സ്ആപ്പ് ചാറ്റ് ചോർച്ച തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ കേന്ദ്രത്തെ ചോദ്യം ചെയ്യാൻ തയ്യാറെടുത്തിട്ടുണ്ടെന്നാണ് വിവരം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications