ദില്ലി: ഫെബ്രുവരി ഒന്നിനാണ് ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് അവതരണം. ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് അവതരിപ്പിക്കും. ബജറ്റ് അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം സാമ്പത്തിക സര്‍വ്വെ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വയ്ക്കും. കഴിഞ്ഞ ഒരു വര്‍ഷത്തെ രാജ്യത്തിന്റെ സാമ്പത്തിക വിവരങ്ങളും വളര്‍ച്ചയുമെല്ലാം സൂചിപ്പിക്കുന്നതാണ് സാമ്പത്തിക സര്‍വെ.

ബജറ്റ് തയ്യാറാക്കുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. കേന്ദ്ര ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ധനമന്ത്രിയുടെ നേതൃത്വത്തില്‍ ബജറ്റ് തയ്യാറാക്കുക. ഇതിന് മുന്നോടിയായി വിവിധ മേഖലകളിലെ വിദഗ്ധരുമായി ധനമന്ത്രി ചര്‍ച്ചകള്‍ നടത്തുക പതിവാണ്. ഈ ചര്‍ച്ചകളില്‍ നിന്ന് ലഭിക്കുന്ന ഗുണപരമായ നിര്‍ദേശങ്ങല്‍ ബജറ്റില്‍ ഉള്‍ക്കൊള്ളിക്കും. ബജറ്റ് രേഖ തയ്യാറാക്കിയാല്‍ അച്ചടിക്കും. അതിന് തൊട്ടുമുമ്പാണ് ഹല്‍വാ സെറിമണി. നോര്‍ത്ത് ബ്ലോക്കില്‍ നടക്കുന്ന ചടങ്ങില്‍ ധനമന്ത്രി എല്ലാ ജീവനക്കാര്‍ക്കും മധുരം നല്‍കുന്നതാണ് ഈ ചടങ്ങ്. ഇതിന് ശേഷം അച്ചടി ആരംഭിക്കും.
ഹല്‍വാ സെറിമണി കഴിഞ്ഞാല്‍ ഉദ്യോഗസ്ഥര്‍ക്ക് പുറംലോകവുമായി ബന്ധം പാടില്ല. ബജറ്റ് തയ്യാറാക്കുന്നതില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥര്‍ നോര്‍ത്ത് ബ്ലോക്കില്‍ തന്നെ കഴിയണം. ഫോണ്‍ ചെയ്യാനോ ഇന്റര്‍നെറ്റ് ഉപയോഗിക്കാനോ പാടില്ല. അടിയന്തര ആവശ്യമുള്ളവര്‍ക്ക് ലാന്റ് ലൈനില്‍ നിന്ന് ഫോണ്‍ ചെയ്യാം. പക്ഷേ നിരീക്ഷിക്കും. കുടുംബങ്ങളുമായി പോലും ബന്ധം പാടില്ല. ബജറ്റിന്റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നതിനാണിത്. അതേസമയം, ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വീട്ടിലേക്ക് പോകാന്‍ അനുമതിയുണ്ടാകും.
കൊറോണയുടെ പശ്ചാത്തലത്തില്‍ ഇത്തവ കനത്ത ജാഗ്രതയിലാണ് ബജറ്റ് അവതരണം. ലോക്സഭ, രാജ്യസഭ, സെന്‍ട്രല്‍ ഹാള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിച്ചായിരിക്കും എംപിമാര്‍ ഇരിക്കുക. സാധാരണ സമ്മേളിക്കും പോലെ മണിക്കൂറുകള്‍ നീളില്ല. രണ്ടു ഘട്ടങ്ങളായിട്ടാണ് ഇത്തവണ ബജറ്റ് സമ്മേളനം. ഫെബ്രുവരിയില്‍ ആദ്യഘട്ടം അവസാനിക്കും. പിന്നീട് മാര്‍ച്ചില്‍ രണ്ടാംഘട്ടം ആരംഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications