കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നാളെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. 2021 ലെ ബജറ്റ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മന്ദഗതിയിലുള്ള സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനും ആഗോള മഹാമാരിയ്ക്കിടെ ഉപഭോഗം വർദ്ധിപ്പിക്കുന്നതിനും വേണ്ടിയായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിശ്വസിക്കുന്നു. വായ്പ പുനരുജ്ജീവിപ്പിക്കാൻ കഴിയുന്ന നടപടികളാണ് ബാങ്കുകളും പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും പ്രതീക്ഷിക്കുന്നത്.
2021 ബജറ്റിൽ നിന്ന് ബാങ്കുകൾ, എൻബിഎഫ്സി മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവ പ്രതീക്ഷിക്കുന്നത് എന്തെല്ലാമാണെന്ന് നോക്കാം. ശക്തവും വേഗത്തിലുള്ളതുമായ ഫലങ്ങൾ പ്രകടമാക്കുന്ന മേഖലയ്ക്ക് സർക്കാർ മുൻഗണന നൽകും. ഉദാഹരണത്തിന് എംഎസ്എംഇ, ഭവനം, ഗ്രാമീണ സമ്പദ്വ്യവസ്ഥ, അടിസ്ഥാന സൌകര്യങ്ങൾ, ആരോഗ്യ സംരക്ഷണം, ഗ്രാമീണ ഇൻഫ്രാസ്ട്രക്ചർ, വൈദ്യുതീകരണം, ജലസേചനം, എൻആർഇജിഎ, ജനങ്ങൾക്ക് തൊഴിൽ, വരുമാന സഹായം എന്നിവയ്ക്ക് ബജറ്റിൽ മുൻഗണന ലഭിക്കാൻ സാധ്യതയുണ്ട്.

നിക്ഷേപങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്നതായിരിക്കും ബജറ്റിന്റെ ഏറ്റവും പ്രധാന ലക്ഷ്യമെന്നും പ്രതിരോധ കുത്തിവയ്പ്പിനുള്ള ആരോഗ്യ ചെലവ് അടിയന്തിര മുൻഗണനയായിരിക്കുമെന്നും ബാങ്ക് ഓഫ് ബറോഡ ചീഫ് ഇക്കണോമിസ്റ്റ് സമീർ നാരംഗ് പറഞ്ഞു. ഇത് ഇന്ത്യയുടെ മത്സരശേഷി, ആരോഗ്യം, വിദ്യാഭ്യാസം, ഡിജിറ്റൽ, ലോജിസ്റ്റിക് ഇൻഫ്രാസ്ട്രക്ചർ മേഖലകൾക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ മഹാമാരിയ്ക്കിടെ ഡിജിറ്റൽ പേയ്മെന്റുകളിൽ വലിയ ഉയർച്ചയുണ്ടായിട്ടുണ്ട്. അതുകൊണ്ട് ഈ മേഖലയ്ക്കും ബജറ്റിൽ അനുകൂല പ്രഖ്യാപനങ്ങൾ ഉണ്ടായേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications