ധനമന്ത്രി നിർലമ സീതാരാമൻ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് അവതരിപ്പിച്ചിരിക്കുന്നു. ആദായ നികുതി സ്ലാബുകൾ മാറ്റാനോ സെക്ഷൻ 80സി ഇളവുകൾ കൂട്ടാനോ കേന്ദ്രം ഇത്തവണ തയ്യാറായിട്ടില്ല. ഇതേസമയം, ക്രിപ്റ്റോകറൻസി നികുതി, റിസർവ് ബാങ്കിന്റെ ഔദ്യോഗിക ഡിജിറ്റൽ കറൻസി, 5ജി സ്പെക്ട്രം ലേലം ഉൾപ്പെടെ ഒരുപിടി നിർണായക തീരുമാനങ്ങൾ സർക്കാർ എടുത്തിട്ടുണ്ട്. ഈ അവസരത്തിൽ മേഖല തിരിച്ച് ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങൾ ചുവടെ കാണാം.

നികുതിദായകര്‍ക്കുള്ള പ്രഖ്യാപനങ്ങള്‍
1. ആദായ നികുതി റിട്ടേണിന് പുതിയ സംവിധാനം. തെറ്റുതിരുത്തി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ രണ്ടു വര്‍ഷം സാവകാശം. അധിക നികുതി മാറ്റങ്ങളോടെ റിട്ടേണ്‍ ഫയല്‍ ചെയ്യാം.
2. ഡിജിറ്റല്‍ ആസ്തി ഇടപാടിന് 30 ശതമാനം നികുതി. ക്രിപ്‌റ്റോകറന്‍സികള്‍ പാരിതോഷികമായി സ്വീകരിക്കുന്നവരും നികുതി നല്‍കണം.
3. ഡിജിറ്റല്‍ ആസ്തികള്‍ കൈമാറുമ്പോള്‍ 1 ശതമാനം ടിഡിഎസും ഈടാക്കും.
4. ദേശീയ പെന്‍ഷന്‍ പദ്ധതിക്കുള്ള നികുതിയിളവ് 14 ശതമാനമാക്കി ഉയര്‍ത്തി. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ദേശീയ പെന്‍ഷന്‍ പദ്ധതി നികുതിയിളവ് 14 ശതമാനമാക്കി.
ഗതാഗത മേഖലയിലെ പ്രഖ്യാപനങ്ങള്‍
1. ഗതാഗത വികസനത്തിന് സുപ്രധാന പരിഗണന.
2. 25,000 കിലോമീറ്റര്‍ ലോകനിലവാരമുള്ള പാതകള്‍ ലക്ഷ്യം.
3. മലയോര ഗതാഗത മേഖലയില്‍ പുതിയ പദ്ധതി.
4. മൂന്നു വര്‍ഷത്തിനുള്ളില്‍ 400 വന്ദേഭാരത് ട്രെയിനുകള്‍.
200 ബില്യണ്‍ രൂപ ചിലവില്‍ ദേശീയപാതാ വികസനം.
4. 'ബാറ്ററി സ്വാപ്പിങ്' നയം അവതരിപ്പിക്കും.
കാര്‍ഷിക മേഖലയിലെ പ്രഖ്യാപനങ്ങള്‍
1. എണ്ണക്കുരു ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ പ്രത്യേക പദ്ധതി.
2. രാസവള രഹിത കൃഷി പ്രോത്സാഹിപ്പിക്കും.
3. കാര്‍ഷിക മേഖലയില്‍ ഡ്രോണുകളുടെ സഹായം ലഭ്യമാക്കും.
4. ജൈവകൃഷി പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതി.
5. നെല്ലിനും ഗോതമ്പിനും താങ്ങുവില. വിളകളുടെ സംഭരണം കൂട്ടും.
6. ഒന്‍പത് ലക്ഷം ഹെക്ടര്‍ കൃഷി ഭൂമിയില്‍ കൂടി വെള്ളം എത്തിക്കും.
7. കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം നല്‍കും.
8. ചെറുകിട കര്‍ഷകര്‍ക്കായി റെയില്‍വേയുടെ നേതൃത്വത്തില്‍ അടിസ്ഥാന സൗകര്യ വികസനം.
ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയിലെ പ്രഖ്യാപനങ്ങള്‍
1. 5ജി സ്പെക്ട്രം ലേലം ഈ വര്‍ഷം. 5ജി ഉപകരണങ്ങളുടെ ഉത്പാദനം പിഎല്‍ഐ സ്‌കീമിന് കീഴില്‍ വരും.
2. 2025 ആകുമ്പോഴേക്കും രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ഒപ്റ്റിക് ഫൈബര്‍ കേബിള്‍ ലഭ്യമാവും.
3. 2022-23 കാലയളവില്‍ ഭവനനിര്‍മാണങ്ങള്‍ക്കായി 480 ബില്യണ്‍ രൂപ നീക്കിവെച്ചു.
4. സോളാര്‍ ഉപകരണങ്ങളുടെ നിര്‍മാണം പിഎല്‍ഐ സ്‌കീമില്‍ കൊണ്ടുവരും. ഇതിനായി 195 ബില്യണ്‍ രൂപ പ്രത്യേകം വകയിരുത്തി.
പ്രതിരോധ മേഖലയിലെ പ്രഖ്യാപനങ്ങള്‍
1. പ്രതിരോധ മേഖലയില്‍ ഇറക്കുമതി കുറയ്ക്കും. പ്രതിരോധ മേഖലയിലെ 68 ശതമാനം വാങ്ങല്‍ രാജ്യത്തിനകത്ത് നിന്നുമാക്കും.
ഡിജിറ്റല്‍ കറന്‍സിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍
1. റിസര്‍വ് ബാങ്ക് ഡിജറ്റല്‍ കറന്‍സി പുറത്തിറക്കും. അടുത്ത സാമ്പത്തിക വര്‍ഷം മുതലാണ് ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായി ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി അവതരിക്കുക.
2. ഡിജിറ്റല്‍ ആസ്തികളുടെ വില്‍പ്പനയില്‍ സംഭവിക്കുന്ന നഷ്ടം മറ്റു വരുമാനത്തില്‍ നികത്താനാവില്ല.
3. ഡിജിറ്റല്‍ ആസ്തി ഇടപാടിന് 30 ശതമാനം നികുതി. ക്രിപ്‌റ്റോകറന്‍സികള്‍ പാരിതോഷികമായി സ്വീകരിക്കുന്നവരും നികുതി നല്‍കണം.
4. ഡിജിറ്റല്‍ ആസ്തികള്‍ കൈമാറുമ്പോള്‍ 1 ശതമാനം ടിഡിഎസും ഈടാക്കും.
സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍
1. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി പദ്ധതി 2023 വരെ നീട്ടി.
2. എല്‍ഐസിയുടെ സ്വകാര്യവത്കരണം വൈകില്ല.
3. പ്രത്യേക സാമ്പത്തിക മേഖലാ നിയമം സമഗ്രമായി മാറ്റും. SEZ നിയമത്തിന് പകരം പുതിയ ചട്ടം കൊണ്ടുവരും.
4. നടപടികള്‍ വേഗത്തിലാക്കാന്‍ പാപ്പരത്ത നിയമം ഭേദഗതി ചെയ്യും. നിലവിലെ 2 വര്‍ഷക്കാലാവധി 6 മാസമായി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്.
5. ദീര്‍ഘകാല മൂലധന നേട്ടങ്ങള്‍ക്കുള്ള സര്‍ചാര്‍ജ് 15 ശതമാനമായി പരിമിതപ്പെടുത്തും.
നികുതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍
1. തിരഞ്ഞെടുത്ത രാസവസ്തുക്കളുടെ ഇറക്കുമതി തീരുവ കുറയ്ക്കും.
2. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് സ്റ്റീല്‍ ഉത്പന്നങ്ങളില്‍ ഒരുവര്‍ഷം കൂടി കസ്റ്റംസ് തീരുവയിളവ് ലഭിക്കും.
3. സ്റ്റെയിന്‍ലെസ് സ്റ്റീല്‍, ഹൈ സ്റ്റീല്‍ ബാര്‍ അടക്കമുള്ള ഉത്പന്നങ്ങളിലെ കസ്റ്റംസ് തീരുവ പിന്‍വലിക്കും.
4. ഒക്ടോബര്‍ മുതല്‍ എഥനോള്‍ കലരാത്ത ഇന്ധനത്തിന് ലീറ്ററിന് 2 രൂപ വീതം അധിക നികുതി ഈടാക്കും.
ധനക്കമ്മി/ചെലവുകളുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങള്‍
1. 2025-26 ആകുമ്പോഴേക്കും ജിഡിപിയുടെ 4.5 ശതമാനമായിരിക്കും ധനക്കമ്മി.
2. 2022-23 സാമ്പത്തിക വര്‍ഷം ജിഡിപിയുടെ 6.4 ശതമാനമായിരിക്കും ധനക്കമ്മി.
3. 2021-22 കാലയളവിലെ ധനക്കമ്മി ജിഡിപിയുടെ 6.9 ശതമാനമായി പുതുക്കി.
4. 2022-23 കാലയളവിലെ മൊത്ത ചെലവ് 39.45 ലക്ഷം കോടി രൂപയായാണ് കണക്കാക്കുന്നത്.
5. സാധാരണ കടമെടുക്കലിന് പുറമെ 50 വര്‍ഷ പലിശ രഹിത വായ്പകളും സംസ്ഥാനങ്ങള്‍ക്കായി കേന്ദ്രം അനുവദിച്ചു.
6. 2022-23 കാലയളവില്‍ മൂലധന നിക്ഷേപത്തിനുള്ള ധനസഹായമായി 1 ലക്ഷം കോടി രൂപയും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം പ്രഖ്യാപിച്ചു.


Click it and Unblock the Notifications