ദില്ലി: ഇത്തവണത്തെ ബജറ്റില്‍ പുതിയ നിക്ഷേപ സാധ്യതകളെ കുറിച്ചാണ് ധനമന്ത്രി സംസാരിച്ചത്. അതിന് പുറമേ നിക്ഷേപ പദ്ധതികളുടെ കാലാവധി നീട്ടി നല്‍കുകയും ചെയ്തിരുന്നു.
ഒറ്റത്തവണ ചെറുകിട സമ്പാദ്യ പദ്ധതികളായ മഹിളാ സമ്മാന്‍ സമ്പാദ്യ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധിയും ധനമന്ത്രി നീട്ടുന്നതായി പ്രഖ്യാപിച്ചു. 2025 മാര്‍ച്ച് വരെ ഇത് ലഭ്യമാകും. രണ്ട് വര്‍ഷത്തേക്കാണ് ഈ നിക്ഷേപ പദ്ധതി നീട്ടിയത്.
സ്ത്രീകളുടെയും, പെണ്‍കുട്ടികളുടെയും പേരില്‍ രണ്ട് ലക്ഷം രൂപ വരെ ഇതില്‍ നിക്ഷേപിക്കാം. രണ്ട് വര്‍ഷമാണ് കാലാവധി. 7.5 ശതമാനം പലിശനിരക്കിലാണ് ഈ പദ്ധതി ലഭ്യമാകുക. ഇത് ഫിക്സഡ് നിരക്കാണ്. ആവശ്യം വന്നാല്‍ പകുതി പണം പിന്‍വലിക്കാനുള്ള ഓപ്ഷനുമുണ്ട്.

സീനിയര്‍ സിറ്റിസണ്‍സിനും ബജറ്റില്‍ കോളടിച്ചിട്ടുണ്ട്. ഈ സമ്പാദ്യ പദ്ധതിയില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് 30 ലക്ഷം വരെ നിക്ഷേപിക്കാം. നേരത്തെ ഇത് പതിനഞ്ച് ലക്ഷമായിരുന്നു. എട്ട് ശതമാനമാണ് വര്‍ഷത്തില്‍ ഇത് പലിശ. ഈ പലിശ ഓരോ സാമ്പത്തിക പാദതത്തിലും നല്‍കും.
പോസ്റ്റ് ഓഫീസ് വരുമാനം പദ്ധതികയുടെ പരിധി നാലര ലക്ഷത്തില്‍ നിന്ന് ഒന്‍പത് ലക്ഷമായും ഉയര്‍ത്തി. ജോയിന്റ് അക്കൗണ്ടുകള്‍ ഇതിലുണ്ടെങ്കില്‍ ഒന്‍പത് ലക്ഷത്തില്‍ നിന്ന് പതിനഞ്ച് ലക്ഷമായും നിക്ഷേപ പരിധി ഉയരും.
ഈ പദ്ധതിക്ക് മാസത്തില്‍ 7.1 ശതമാനമാണ് നികുതി. അതേസമയം സ്ഥിരം വരുമാനം വേണ്ട സീനിയര്‍ സിറ്റിസണ്‍ വിഭാഗങ്ങള്‍ക്കിടയില്‍ ഈ പദ്ധതികളെല്ലാം ജനപ്രിയമായിരുന്നു.
നിലവിലെ വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം നിക്ഷേപ പദ്ധതികളുടെ ആവശ്യം പതിന്മടങ്ങായി വര്‍ധിച്ചിരുന്നു. പ്രധാനമായും ഉയര്‍ന്ന പലിശ നിരക്കുള്ള പദ്ധതികളില്‍ നിക്ഷേപിക്കാനാണ് ഇവര്‍ താല്പര്യപ്പെട്ടിരുന്നത്.
ദേശസാല്‍കൃത ബാങ്കുകള്‍ സ്ഥിരനിക്ഷേപങ്ങള്‍ക്ക് നല്കുന്നതിനേക്കാള് ഉയര്‍ന്ന പലിശ നിരക്കാണ് ഈ നിക്ഷേപ പദ്ധതികളില്‍ ഉള്ളവര്‍ക്ക് ലഭിക്കും. ഈ പദ്ധതികളിലെ നിക്ഷേപ പരിധി വര്‍ധിപ്പിച്ചത് മുതിര്‍ന്ന പൗരന്മാര്ക്ക് അനുകൂലമായി മാറും.
ഇവര്‍ക്ക് വിരമിക്കലിന് ശേഷം സമ്പാദ്യ ശേഖരത്തിലേക്ക് കൂടുതല്‍ പണം കണ്ടെത്താന്‍ സാധിക്കും. ഈ രണ്ട് പദ്ധതികള്‍ക്കും അഞ്ച് വര്‍ഷമാണ് കാലാവധി. അതിന് ശേഷം മൂന്ന് വര്‍ഷം കൂടി വര്‍ധിപ്പിക്കാം.
പ്രധാനമന്ത്രി വയോ വന്ധന യോജനയിലെ നിക്ഷേപ പരിധി വര്‍ധിപ്പിക്കുമെന്നും മുതിര്‍ന്ന പൗരന്മാര് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഈ പദ്ധതി എല്‍ഐസിയുടെ കീഴിലുള്ളതാണ്. 7.4 ശതമാനമാണ് പെന്ഷന് നല്കുന്ന പലിശനിരക്ക്.
പ്രധാനമായും സ്ത്രീകളെയും വയോജനങ്ങളെയും ലക്ഷ്യമിട്ടാണ് ഈ പദ്ധതികളെല്ലാം സര്‍ക്കാര്‍ കൊണ്ടുവന്നത്. അതെല്ലാം ജനോപകാരപ്രദമാവുകയും ചെയ്തു. ഇതിലൂടെ പ്രായമായവര്‍ക്കും സ്ത്രീകള്‍ക്കും ആരെയും ആശ്രയിക്കാതെ തന്നെ ജീവിക്കാന്‍ സാധിക്കും.
സ്ത്രീകളുടെ സാമ്പത്തിക ഭദ്രതയും ഇതിലൂടെ ഉറപ്പാക്കും. വയോ വന്ധന യോജനയ്ക്ക് 8,60000 വരിക്കാരാണ് ഉള്ളത്. ഈ പദ്ധതിയിലെ നിക്ഷേപ പരിധി 15 ലക്ഷമായി തുടരുന്നുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
