ദില്ലി: ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനത്തിലെ ഏറ്റവും വലിയ ആകര്‍ഷണമായിരുന്നു നികുതി ഇളവ്. എന്നാല്‍ നിങ്ങളുടെ ശമ്പളത്തില്‍ എത്രത്തോളം മിച്ചം വെക്കാനാവുമെന്ന് അറിയുമോ? പുതിയ പ്രഖ്യാപനം കേട്ട് ആരും ഞെട്ടേണ്ട കാര്യമേയില്ല.
ആദായനികുതിയിളവ് അന്പതിനായിരത്തില് നിന്ന് മൂന്ന് ലക്ഷമായിട്ടാണ് ഉയര്‍ത്തിയത്. അതായത് മൂന്ന് ലക്ഷം വരെയുള്ള വരുമാനത്തിന് നികുതി നല്‍കേണ്ടതില്ല.

റിബേറ്റ് അഞ്ച് ലക്ഷത്തില്‍ നിന്ന് ഏഴ് ലക്ഷമായും ഉയര്‍ത്തിയിട്ടുണ്ട്. പുതിയനികുതി പരിഷ്കാരം സ്വീകരിക്കുന്നവര്‍ക്ക് പഴയ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനും ലഭ്യമാകും. ഇവിടെയാണ് നിങ്ങളെ കാത്ത് വലിയ ലാഭം തന്നെ ഇരിക്കുന്നത്.
അതായത് പത്ത് ലക്ഷം രൂപ വരെ സമ്പാദ്യമുള്ളവര്‍ക്ക് പതിനയ്യായിരം രൂപയ്ക്ക് മുകളില്‍ സേവ് ചെയ്യാന്‍ സാധിക്കും. ഒരു വര്‍ഷം ഏഴ് ലക്ഷം രൂപ വരെ സമ്പാദ്യമുള്ളവര്‍ക്ക് നികുതി നല്‍കേണ്ടതില്ല.
വര്‍ഷം പത്ത് ലക്ഷം രൂപ വരുമാനമുള്ള സാലറീഡ് വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ 75000 രൂപയാണ് മൊത്തം നികുതി. ഒപ്പം നാല് ശതമാനം വിദ്യാഭ്യാസ നികുതിയും നല്‍കണം. മൊത്തം 78000 രൂപ നികുതിയായി നല്‍കേണ്ടി വരും. ഇത് കുറച്ച് കടുപ്പമാണ്.
എന്നാല്‍ പുതിയ ബജറ്റ് പ്രഖ്യാപനത്തോടെ നികുതിയില്‍ 15600 രൂപ കുറയും. നേരത്തെ 70000 രൂപ നികുതി നല്കിയിരുന്നെങ്കില് ഇനി 60000 രൂപയ്ക്കടുത്ത് നല്കിയാല് മതിയാവും.
ഉന്നത വിദ്യാഭ്യാസ സെസ് നിരക്ക് നാല് ശതമാനം തന്നെയായിരിക്കും. ഇത് ഏകദേശം 2400 രൂപ വരും. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ പത്ത് ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള നിങ്ങള്‍ക്ക് 624000 രൂപയാണ് നികുതിയായി വരിക. സാധാരണ നിലയില്‍ 78000 രൂപയാണ് വരേണ്ടത്.
ഇവിടെയാണ് 15600 രൂപ ലാഭിക്കാനാവുക. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന് മാര്‍ച്ച് 2023 വരെ പുതിയ നികുതി സ്ലാബില്‍ ലഭ്യമാകില്ല. ഏപ്രില്‍ ഒന്ന് മുതല്‍ 52500 രൂപ ആയിരിക്കും നിങ്ങളുടെ ഗ്രോസ് സാലറിയില്‍ നിന്ന് കുറയ്ക്കുക.
അത് ഗ്രോസ് സാലറി 15,50000 രൂപ കവിഞ്ഞാല്‍ മാത്രമാണ് ചെയ്യുക. ഒന്‍പത് മുതല്‍ പന്ത്രണ്ട് ലക്ഷം വരെയുള്ളവര്‍ക്ക് 15 ശതമാനവും, പന്ത്രണ്ട് മുതല്‍ 15 ലക്ഷം വരെയുള്ളവര്‍ക്ക് 20 ശതമാനവുമാണ് നികുതി. 15 ലക്ഷം കടന്നാല്‍ 30 ശതമാനമാവും.
പുതിയ നികുതി സ്ലാബുകള്‍ ആകര്‍ഷകമാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതെനന് വ്യക്തമാക്കി. മധ്യവര്‍ഗത്തിന് മേലുള്ള വിലക്കയറ്റ സമ്മര്‍ദത്തെ ഇതിലൂടെ കുറയ്ക്കാനും സാധിക്കും. കൈയ്യില്‍ കൂടുതല്‍ പണം മിച്ചം വെക്കാനും സാധിക്കും.
15 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 37500 രൂപ വരെയും ലാഭിക്കാനുംസാധിക്കും. അഞ്ച് കോടി രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവര്‍ക്ക് സര്‍ചാര്‍ജും കുറച്ചിട്ടുണ്ട്. 37 ശതമാനത്തില്‍ നിന്ന് 25 ശതമാനമായിട്ടാണ് സര്‍ചാര്‍ജ് കുറച്ചത്.
എല്ലാ നികുതിദായകര്‍ക്കും ആശ്വാസം നല്‍കുന്നതാണ് പുതിയ നികുതി പരിഷ്കരണമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഒന്‍പത് ലക്ഷം വരെ സമ്പാദ്യമുള്ളവര്‍ 45000 രൂപയാണ് നികുതി.
പതിനഞ്ച് ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് സ്വന്തം വരുമാനത്തിന്റെ പത്ത് ശതമാനം മാത്രം നല്കിയാല് മതിയാവും. അത് ഒന്നര ലക്ഷമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
